Login or Register വേണ്ടി
Login

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷൻ റെഡി ഹെഡ്‌ലൈറ്റുകൾ പ്രവർത്തനക്ഷമമായ രീതിയിൽ കണ്ടു!

published on jul 31, 2023 05:33 pm by rohit for ടാടാ നെക്സൺ

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ആദ്യത്തിൽ 8 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് (എക്സ്-ഷോറൂം)

  • ടാറ്റ നെക്‌സോണിൽ രണ്ടാം ഫെയ്സ്‌ലിഫ്റ്റ് വരാൻ പോകുന്നു; ആദ്യത്തേത് 2020ന്റെ തുടക്കത്തിൽ വന്നു.

  • പ്രതീക്ഷിക്കുന്ന മാറ്റങ്ങളിൽ LED-പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും DRL-കളും പുതിയ അലോയ് വീൽ ഡിസൈനും ഉൾപ്പെടുന്നു.

  • പുതുക്കിയ അപ്‌ഹോൾസ്റ്ററി, സെന്റർ കൺസോൾ, സ്റ്റിയറിംഗ് വീൽ എന്നിവ പുതിയ നെക്‌സോണിൽ ലഭിക്കും.

  • 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ആറ് വരെ എയർബാഗുകൾ വരെ എന്നിവ സഹിതമാണ് വരുന്നത്.

  • പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ ടാറ്റ ഇത് വാഗ്ദാനം ചെയ്യാനാണ് സാധ്യത; ഒരു പുതിയ 7-സ്പീഡ് DCT ഓപ്ഷനും ലഭിച്ചേക്കാം.

ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സമഗ്രമായ പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്, അടുത്തിടെ അതിന്റെ മറ്റൊരു ടെസ്റ്റ് മ്യൂൾ കണ്ടെത്തിയിരുന്നു. മറ്റ് ടെസ്റ്റ് മ്യൂളുകളെപ്പോലെ രൂപമാറ്റത്തിൽ വരുമ്പോൾതന്നെ, പുതുതായി കണ്ടെത്തിയ മോഡലിൽ സബ്-4m SUV-യുടെ അപ്‌ഡേറ്റ് ചെയ്ത ഫീച്ചറുകളിലൊന്ന് നൽകുന്നു. 2020-ന്റെ തുടക്കത്തിൽ വന്ന ആദ്യ ഫെയ്‌സ്‌ലിഫ്റ്റിന് ശേഷം നെക്‌സോണിന്റെ രണ്ടാമത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും ഇത്.

ഏറ്റവും പുതിയ സ്‌പൈ ഇമേജിൽ, പുതിയ നെക്‌സോണിന്റെ വെർട്ടിക്കൽ ആയി വച്ചിരിക്കുന്ന LED ഹെഡ്‌ലൈറ്റുകളും (പ്രൊജക്ടറുകളാകാൻ സാധ്യതയുണ്ട്), LED DRL-കളും (ചുരുക്കമായി ആണെങ്കിലും) ആദ്യമായി പ്രവർത്തനക്ഷമമായ രീതിയിൽ നമുക്ക് കാണാൻ കഴിഞ്ഞു. സ്പ്ലിറ്റ്-ഗ്രിൽ സജ്ജീകരണവും മാറ്റംവരുത്തിയ ബമ്പറും ഉൾപ്പെടെ, ടാറ്റ സിയറ EV, ടാറ്റ കർവ്വ് ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച മുൻഭാഗം SUV-ൽ ലഭിക്കുമെന്ന് നമുക്ക് ആദ്യമേ അറിയാം.

വശങ്ങളിലെ മാറ്റങ്ങൾ വളരെ കുറവാണ്, അലോയ് വീലുകളിലെ പുതിയ ഡിസൈൻ മാത്രമായിരിക്കും ഉണ്ടാവുക. ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോണിന്റെ പിൻഭാഗത്ത് പുതുക്കിയ ബമ്പർ, രൂപം മാറ്റിയ ടെയിൽഗേറ്റ്, LED ടെയിൽലൈറ്റുകൾ തുടങ്ങിയ വ്യത്യാസങ്ങൾ ഉണ്ടാകും.

അപ്‌ഡേറ്റുകൾ

അപ്ഡേറ്റ് ചെയ്ത ടാറ്റ നെക്‌സോണിന്റെ ക്യാബിൻ ഞങ്ങൾക്ക് ശരിയായി കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും, ടാറ്റ അവിനിയയുടേത് പോലുള്ള സ്റ്റിയറിംഗ് വീലും (മധ്യത്തിൽ ഡിസ്‌പ്ലേ ഉള്ളത്) പാഡിൽ ഷിഫ്റ്ററുകളും ഞങ്ങൾ ശ്രദ്ധിച്ചു. ക്യാബിനിലുള്ള മറ്റ് മാറ്റങ്ങളിൽ പുതിയ വയലറ്റ് അപ്ഹോൾസ്റ്ററിയും ചെറുതായി പരിഷ്കരിച്ച സെന്റർ കൺസോളും ഉൾപ്പെടും.

ഫീച്ചറുകളുടെ കാര്യത്തിൽ, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ആയ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ ഉണ്ടായിരിക്കും. ഇതിന്റെ സുരക്ഷാ സംവിധാനത്തിൽ ആറ് എയർബാഗുകൾ വരെ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, 360-ഡിഗ്രി ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതും വായിക്കുക: മഴയെ പേടിക്കാത്ത, 10 ലക്ഷം രൂപയിൽ താഴെയുള്ള 10 കാറുകൾ

പവർട്രെയിനുകൾ

നിലവിലെ മോഡലിന്റെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് (115PS/160Nm) നിലനിർത്തിക്കൊണ്ടുതന്നെ, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (125PS/225Nm) ടാറ്റ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടർബോ-പെട്രോൾ എഞ്ചിൻ 7-സ്പീഡ് DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഉൾപ്പെടുത്താൻ സാധ്യതയുണ്ട്, അതേസമയം ഡീസൽ AMT ഗിയർബോക്സ് സഹിതം തുടർന്നേക്കാം. രണ്ട് എഞ്ചിനുകളിലും മാനുവൽ ഷിഫ്റ്റർ സ്റ്റാൻഡേർഡ് ആയിരിക്കും.

പ്രതീക്ഷിക്കുന്ന ലോഞ്ചും എതിരാളികളും

നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷം ആദ്യത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, വില 8 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ആരംഭിക്കാനാണ് സാധ്യത. ഹ്യുണ്ടായ് വെന്യു, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300, കിയ സോണറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നിവയുമായുള്ള മത്സരം ഇത് വീണ്ടും ഉണർത്തും, അതേസമയം മാരുതി ഫ്രോൺക്സ്, സിട്രോൺ C3 തുടങ്ങിയ ക്രോസ്ഓവർ SUV-കൾക്ക് ബദലായും ഇത് വർത്തിക്കുന്നു.

ഇതും വായിക്കുക: ടാറ്റ പഞ്ചിന് ഹ്യുണ്ടായ് എക്‌സ്‌റ്ററിനേക്കാൾ ലഭിക്കുന്ന 5 ഫീച്ചറുകൾ

ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ നെക്സോൺ AMT

r
പ്രസിദ്ധീകരിച്ചത്

rohit

  • 11 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടാടാ നെക്സൺ

Read Full News

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ