Login or Register വേണ്ടി
Login

ബി‌എസ്6 ഡീസൽ ഹാരിയറും നെക്സ്ണും അൽട്രോസും 2020 മാർച്ച് മുതൽ നൽകാനൊരുങ്ങി ടാറ്റ

published on ഫെബ്രുവരി 22, 2020 12:41 pm by dhruv attri for ടാടാ ஆல்ட்ர 2020-2023

നെക്സന്റേയും അൽട്രോസിന്റേയും പെട്രോൾ പതിപ്പുകൾ ടാറ്റ ഇതിനകം തന്നെ നൽകിത്തുടങ്ങിയിട്ടുണ്ട്.

  • ഈ വർഷം ആദ്യമാണ് ബി‌എസ്6 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുള്ള ഫേസ് ലിഫ്റ്റഡ് നെക്സണും 2020 ഹാരിയറും ടാറ്റ അവതരിപ്പിച്ചത്.

  • 2020 ജനുവരിയിൽ ബി‌എസ്6 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായി ടാറ്റ അൽട്രോസുമെത്തി.

  • ബി‌എസ്6 ഇന്ധന ലഭ്യത അനുസരിച്ചേ രാജ്യവ്യാപ്കമായി ഡീസൽ വാഹനങ്ങൾ ടാറ്റ നൽകിത്തുടങ്ങൂ.

  • നിലവിൽ ഡൽഹി-എൻ‌സി‌ആർ മേഖലയിൽ മാത്രമാണ് ബി‌എസ്6 ഇന്ധനം ലഭ്യമാകുന്നത്.

മൂന്ന് ടാറ്റ മോഡലുകൾക്കാണ് ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ബി‌എസ്6 ഡീസൽ എഞ്ചിൻ പതിപ്പുകൾ പ്രഖ്യാപിച്ചത്, നെക്സൺ ഫേസ്‌ലിഫ്റ്റ്, അൽട്രോസ് (ജനുവരി 22), ഹാരിയർ (ഫെബ്രുവരി 5). ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പു തന്നെ ഇവയുടെ ബുംക്കിംഗ് തുടങ്ങിയിരുന്നെങ്കിലും ഡീസൽ മോഡലുകൾ നൽകുന്നതിൽ അൽപ്പം കാലതാമസം നേരിട്ടിരുന്നു. എന്തായാലും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുക്കുകയാണ് ടാറ്റ. ആദ്യം ബുക്ക് ചെയ്തവർക്ക് 2020 മാർച്ചോടുകൂടി തന്നെ ഡീസൽ പതിപ്പുകൾ നൽകുമെന്ന് കമ്പനി വൃത്തങ്ങൾ കാർദേഘോയോട് വ്യക്തമാക്കി. ബി‌എസ്6 ടാറ്റ നെക്സൺ, അൽട്രോസ് എന്നിവയുടെ പെട്രോൾ പതിപ്പുകൾ ഇതിനകം തന്നെ ഉപഭോക്താക്കൾക്ക് നൽകിത്തുടങ്ങി. ഹാരിയറിനാകട്ടെ പെട്രോൾ വേരിയന്റ് ടാറ്റ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

നിലവിൽ ഡൽഹി-എൻ‌സി‌ആർ മേഖലയിൽ മാത്രമാണ് ബി‌എസ്6 ഇന്ധനം ലഭ്യമാകുന്നത്. എന്നാൽ 2020 മാർച്ചോടെ ഇത് രാജ്യം മുഴുവൻ വ്യാപിപ്പിക്കും. 2020 ഏപ്രിൽ 1 നാണ് ബി‌എസ്6 നിലവിൽ വരുന്നത്. അതായത് ബി‌എസ്‌6 ഇന്ധന ശൃംഗല രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നടൊപ്പം ടാറ്റ മോട്ടോർസ് ഉപഭോക്താക്കൾക്ക് വിവിധ മോഡലുകളുടെ ഡീസൽ പതിപ്പുകൾ നൽകിത്തുടങ്ങുമെന്ന് ചുരുക്കം.

ടാറ്റ നെക്സ്ണും അൽട്രോസിനും കരുത്തുപകരുന്നത് 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ്. എന്നാൽ നെക്സണിൽ ഈ എഞ്ചിൽ 6 സ്പീഡ് എം‌ടി, എ‌എം‌ടി ഓപ്ഷനുകളോടൊപ്പം 110 പി‌എസ്/260എൻ‌എം കരുത്ത് നൽകുമ്പോൾ അൽട്രോസിൽ 5 സ്പീഡ് എം‌ടിയോടൊപ്പം 90പി‌എസ്/200എൻ‌എം ലഭ്യമാക്കുന്നു.

ബി‌എസ്6 സ്ഥാനക്കയറ്റം മാത്രമല്ല ടാറ്റ ഹാരിറ്ററിന് ലഭിച്ചിരിക്കുന്നത്, കരുത്തിന്റെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടം കൂടിയാണ്. ഫിയറ്റിന്റെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഇപ്പോൾ 170 പി‌എസ് കരുത്തുള്ളതാണ്. പഴയ ബി‌എസ്4 പതിപ്പിൽ ഇത് 140 പി‌എസ് ആയിരുന്നു എന്നതും ഓർക്കാം. എന്നാൽ ടോർക്ക് രണ്ട് പതിപ്പുകളിലും 350 എൻ‌എം തന്നെയാണ്. 6 സ്പീഡ് മാനുവൽ യൂണിറ്റിന് പുറമെ ഒരു പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഇതോടൊപ്പം ടാറ്റ നൽകുന്നു.

അൽ‌ട്രോസിന്റെ ഡീസൽ പതിപ്പിന് 6.99 ലക്ഷത്തിനും 9.34 ലക്ഷത്തിനും ഇടയിലാണ് വില. നെക്സണാകട്ടെ 8.45 ലക്ഷത്തിനും 12.20 ലക്ഷത്തിനും ഇടയിലും. വലിപ്പം കൂടിയ ഹാരിയറിന്റെ വില 13.69 ലക്ഷത്തിനും 20.25 ലക്ഷത്തിനും ഇടയിലാണ്.

കൂടുതൽ വായിക്കാം: 4X4 ലേബലുമായി ടാറ്റ സഫാരിയുടെ രണ്ടാം ജന്മം.

കൂടുതൽ വായിക്കാം: അൽട്രോസ് ഓൺ റോഡ് പ്രൈസ്.

d
പ്രസിദ്ധീകരിച്ചത്

dhruv attri

  • 40 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ ടാടാ ஆல்ட்ர 2020-2023

Read Full News

explore similar കാറുകൾ

ടാടാ നെക്സൺ

Rs.8.15 - 15.80 ലക്ഷം* get ഓൺ റോഡ് വില
പെടോള്17.44 കെഎംപിഎൽ
ഡീസൽ23.23 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

ടാടാ ഹാരിയർ

Rs.15.49 - 26.44 ലക്ഷം* get ഓൺ റോഡ് വില
ഡീസൽ16.8 കെഎംപിഎൽ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
ഇലക്ട്രിക്ക്
Rs.6.99 - 9.24 ലക്ഷം*
Rs.6.70 - 8.80 ലക്ഷം*
Rs.5.65 - 8.90 ലക്ഷം*
Rs.7.04 - 11.21 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ