• English
    • Login / Register

    3 വാതിലുള്ള ജിംനിക്കായി സുസുക്കി ഓസ്ട്രേലിയയിൽ പുതിയ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ചു

    <തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

    • 60 Views
    • ഒരു അഭിപ്രായം എഴുതുക

    ഈ പരിമിത പതിപ്പ് SUVക്ക് സാധാരണ ജിംനിയെ അപേക്ഷിച്ച് റെഡ് മഡ് ഫ്ലാപ്പുകളും പ്രത്യേക ഡെക്കലുകളും ഉൾപ്പെടെയുള്ള ചില മോടിപിടിപ്പിക്കലുകളുണ്ട്Suzuki Jimny Heritage edition

    • സുസുക്കി ജിംനി ഹെറിറ്റേജ് പതിപ്പ് വെറും 300 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു.

    • 1970 മുതൽ 1990 വരെയുള്ള എസ്യുവിയുടെ 4x4 പൈതൃകം ഇത് ആഘോഷിക്കുന്നു.

    • നാല് നിറങ്ങളിൽ ഇത് ലഭ്യമാണ്:  വെള്ള, നീലകലർന്ന ബ്ലാക്ക് പേൾ, ജംഗിൾ ഗ്രീൻ, മീഡിയം ഗ്രേ.

    • ഒരു ഏഴ് ഇഞ്ച് ടച്ച്സ്ക്രീനും മുന്നിലെ പവർ വിൻഡോകളും ഇതിന്റെ സവിശേഷതകളിൽ പെടുന്നു; ക്രൂയിസ് കൺട്രോളില്ല.

    • സ്റ്റാൻഡേർഡ് മോഡലിന്റെ അതേ 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് (102PS/130Nm) ഇതിനുള്ളത്, എന്നാൽ അഞ്ച്-സ്പീഡ് MT-യിൽ മാത്രം.

    • മാരുതി ഉടൻതന്നെ അഞ്ച് വാതിലുള്ള ജിംനി ഇന്ത്യയിൽ അവതരിപ്പിക്കും; ഇതിനും പ്രത്യേക പതിപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    "ഹെറിറ്റേജ്" പതിപ്പ് എന്ന പേരിൽ സുസുക്കി മൂന്ന് വാതിലുള്ള ജിംനിയുടെ പുതിയ പരിമിത പതിപ്പ് ഓസ്ട്രേലിയയിൽ പുറത്തിറക്കി. വെറും 300 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ ഓഫ്-റോഡറിന്റെ പുതിയ പ്രത്യേക പതിപ്പ് 1970 മുതൽ 1990 വരെയുള്ള അതിന്റെ 4x4 പൈതൃകം ആഘോഷിക്കുന്നുവെന്ന് കാർ നിർമ്മാതാവ് പറയുന്നു.

    "ഹെറിറ്റേജ്" പതിപ്പിന്റെ തനതായ വിശദാംശങ്ങൾSuzuki Jimny Heritage edition side

    മൂന്ന് വാതിലുള്ള സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് ഹെറിറ്റേജ് പതിപ്പിനെ കുറച്ചുകൂടെ മോടിപിടിപ്പിച്ചിട്ടുണ്ട്. ചുവന്ന മഡ് ഫ്ലാപ്പുകൾ (പിന്നിൽ "സുസുക്കി" എന്ന് മുദ്രണമുള്ളത്), ഒരു പ്രത്യേക ജിംനി ഹെറിറ്റേജ് ബൂട്ട് മാറ്റ്, പിൻ വീൽ ആർച്ചുകൾക്ക് മുകളിലുള്ള "ഹെറിറ്റേജ്" ഡെക്കലുകൾ, ഒരു "ഹെറിറ്റേജ്" പായ്ക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.Suzuki Jimny Heritage edition Bluish Black Pearl

    Suzuki Jimny Heritage edition Jungle Greenനാല് ബാഹ്യ നിറങ്ങളിലാണ് സുസുക്കി ഹെറിറ്റേജ് പതിപ്പ് നൽകുന്നത്: വെള്ള, നീലകലർന്ന ബ്ലാക്ക് പേൾ, ജംഗിൾ ഗ്രീൻ, മീഡിയം ഗ്രേ എന്നിവ.Suzuki Jimny Heritage edition Medium Greyജിംനി ഹെറിറ്റേജ് പതിപ്പിന്റെ ഇന്റീരിയറിൽ ഡീറ്റെയിലുകളൊന്നും ഇല്ലെങ്കിലും, സുസുക്കി അത് മെച്ചപ്പെടുത്താൻ ഒട്ടും ശ്രമിക്കാഞ്ഞതായി തോന്നുന്നില്ല. സ്റ്റാൻഡേർഡ് മോഡലിന് സമാനമായ ഫാബ്രിക് സീറ്റുകളാണ് ഈ പരിമിത പതിപ്പ് SUVക്കുള്ളത്.

    ബന്ധപ്പെട്ടത്3 വാതിലുള്ള ഈ ജിംനി ടിഷ്യൂ ബോക്സ് നിങ്ങളുടെ മാരുതി ജിംനിയുടെ ഏറ്റവും മികച്ച ആക്സസറിയാണ്

    എന്ത് സവിശേഷതകളാണ് ഇതിനുള്ളത്?

    പഴമയാൽ പ്രചോദിതമായ, പരിമിത പതിപ്പായ ഈ ജിംനി ആധുനിക സുഖസൗകര്യങ്ങൾ നിലനിർത്തുന്നു. ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനം, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, മുന്നിലെ പവർ വിൻഡോകൾ, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ സാധാരണ ജിംനിയിലുള്ള അതേ ഉപകരണങ്ങളാണ് ഇതിൽ കൂടുതലായും ഉള്ളത്. എങ്കിലും ഇതിൽ ക്രൂയിസ് കൺട്രോൾ ഇല്ല.Suzuki Jimny Heritage edition rear

    ഇതിന്റെ സുരക്ഷാ കിറ്റിൽ ഒരു റിവേഴ്സിംഗ് ക്യാമറ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ട്രാക്ഷൻ കൺട്രോൾ എന്നിവയുണ്ട്. ഹൈ-ബീം അസിസ്റ്റ്, ഓട്ടോ-എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിപ്പാർച്ചർ മുന്നറിയിപ്പ് എന്നിവ ഉൾപ്പെടെ ഡ്രൈവറെ സഹായിക്കാനുള്ള ചില സംവിധാനങ്ങളും ഇതിനുണ്ട്.

    ഇതും വായിക്കുക: നിങ്ങളുടെ മാരുതി ജിംനി ഒരു മിനി G-വാഗൻ ആക്കി മാറ്റുന്നതിനുള്ള മികച്ച 5 കിറ്റുകൾ ഇവയാണ്

    ഹൂഡിന് കീഴിൽ മാറ്റങ്ങളൊന്നുമില്ല

    സാധാരണ മോഡലിന്റെ 1.5-ലിറ്റർ പെട്രോൾ എഞ്ചിനും (102PS/130Nm) 4WD-യും ജിംനി ഹെറിറ്റേജ് പതിപ്പിലുമുണ്ട്, എന്നാൽ ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമാണുള്ളത്, അതേസമയം സ്റ്റാൻഡേർഡ് ജിംനിക്ക് സുസുക്കി ഒരു ഓപ്‌ഷണൽ ഫോർ സ്പീഡ് ഓട്ടോമാറ്റിക് നൽകുന്നുണ്ട്. 

    ജിംനി ഇന്ത്യയിൽ

    India-spec Maruti Jimny

    2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച അഞ്ച് വാതിലുള്ള ജിംനി, 10 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയിൽ മാരുതി സുസുക്കി ഉടൻതന്നെ പുറത്തിറക്കും. ഈ ജനപ്രിയ ഓഫ്-റോഡറിന്റെ കൂടുതൽ പ്രായോഗികമായ ഒരു പതിപ്പാണിത്, കാരണം പിന്നിൽ കൂടുതൽ ലെഗ്‌റൂം സൃഷ്ടിക്കുന്ന നീളമുള്ള വീൽബേസാണ് ഇതിനുള്ളത്. അത് ഇപ്പോഴും ഫൈവ് സ്പീഡ് മാനുവലിനോടോ ഫോർ സ്പീഡ് ഓട്ടോമാറ്റിക്കിനോടോ ബന്ധിപ്പിച്ച 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത് (105PS/134Nm). ഇന്ത്യ-സ്പെക്ക് ജിംനിക്ക് സ്റ്റാൻഡേർഡായി 4WD-യും ലഭിക്കുന്നു. ചില പ്രത്യേക വിപണികൾക്കായുള്ള എസ്യുവിയുടെ പരിമിത പതിപ്പുകളും കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

    was this article helpful ?

    Write your Comment on Maruti ജിന്മി

    explore കൂടുതൽ on മാരുതി ജിന്മി

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience