Skoda Slavia Skoda Kushaq വേരിയന്റുകളിൽ ഇനി വീണ്ടും 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്!

modified on ഒക്ടോബർ 16, 2023 05:57 pm by shreyash for സ്കോഡ slavia

 • 19 കാഴ്ചകൾ
 • ഒരു അഭിപ്രായം എഴുതുക

ചെക്ക് വാഹന നിർമാതാക്കൾ സ്കോഡ കുഷാക്കിന്റെ സ്റ്റൈൽ വേരിയന്റിലെ അലോയ് വീലുകളും മാറ്റിയിട്ടുണ്ട്

Skoda Slavia And Skoda Kushaq Style Variants Get The 10-inch Touchscreen Infotainment Again

 • സ്ലാവിയയും കുഷാക്കും വിപണിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ വലിയ 10 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണമായി അതിൽനിന്ന് പിന്മാറി.

 • സ്കോഡ സ്ലാവിയ, കുഷാക്ക് എന്നിവയുടെ ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റുകളിൽ മാത്രമേ ഇത് ലഭ്യമാകൂ.

 • ഈ രണ്ട് മോഡലുകൾക്കും ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകളും ഇല്യൂമിനേറ്റഡ് ഫൂട്‌വെല്ലും ലഭിക്കും.

 • എന്നിരുന്നാലും, 10 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റം ഇതിനകം സ്കോഡ കുഷാക്കിന്റെ മോണ്ടെ കാർലോ എഡിഷനിൽ ലഭ്യമാണ്.

 • സ്ലാവിയ, കുഷാക്ക് എന്നിവയുടെ വില ആരംഭിക്കുന്നത് 10.89 ലക്ഷം രൂപ മുതലാണ് (എക്സ്ഷോറൂം പാൻ ഇന്ത്യ)

സ്കോഡ സ്ലാവിയയുംസ്കോഡ കുഷാക്കും ഇപ്പോൾ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വീണ്ടെടുത്തു, സെമികണ്ടക്റ്റർ ചിപ്പുകളുടെ കുറവ് കാരണം ഇത് താൽക്കാലികമായി ലഭ്യമല്ല. ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം രണ്ട് മോഡലുകളുടെയും ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റുകളിൽ ലഭ്യമാണ്. എന്നിരുന്നാലും, കുഷാക്കിന്റെ മോണ്ടെ കാർലോ എഡിഷനിൽ വലിയ ടച്ച്സ്ക്രീൻ സിസ്റ്റം ഇതിനകം വാഗ്ദാനം ചെയ്തിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

സ്കോഡ അടുത്തിടെ രണ്ട് കാറുകളുടെയും വില ലിസ്റ്റ് പരിഷ്കരിച്ചു, കൂടാതെ പരിമിതമായ സമയത്തേക്ക് വില കുറയ്ക്കുകയും ചെയ്തു. വേരിയന്റ് തിരിച്ചുള്ള പുതുക്കിയ വില കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ ഫീച്ചറുകൾ

വലിയ 10 ഇഞ്ച് ടച്ച്സ്ക്രീൻ സിസ്റ്റത്തിന് പുറമെ, സ്റ്റൈൽ വേരിയന്റിലെ രണ്ട് മോഡലുകൾക്കും ഇപ്പോൾ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകളും ഫൂട്ട്‌വെൽ ഇല്യൂമിനേഷനും ലഭിക്കുന്നു. 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, സിംഗിൾ-പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് സ്ലാവിയ, കുഷാക്ക് എന്നിവയിലെ മറ്റ് പൊതുവായ ഫീച്ചറുകൾ. കൂടാതെ, സ്ലാവിയയുടെ ആംബിഷൻ പ്ലസ് വേരിയന്റിൽ ബിൽറ്റ്-ഇൻ ഡാഷ്കാം ഉണ്ട്.

സുരക്ഷയുടെ കാര്യത്തിൽ, രണ്ട് കാറുകളിലും ആറ് എയർബാഗുകൾ വരെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഹിൽ ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് ക്യാമറ എന്നിവയുണ്ട്.

ഇതും പരിശോധിക്കുക: സ്‌കോഡ സ്ലാവിയ മാറ്റ് എഡിഷൻ 15.52 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു

കുഷാക്കിലെ വ്യത്യസ്ത അലോയ് വീലുകൾ

Skoda Slavia And Skoda Kushaq Style Variants Get The 10-inch Touchscreen Infotainment Again

നേരത്തെ, സ്കോഡ കുഷാക്കിന്റെ സ്റ്റൈൽ വേരിയന്റിൽ ഡ്യുവൽ ടോൺ 17 ഇഞ്ച് അലോയ് വീലുകൾ സജ്ജീകരിച്ചിരുന്നു. എന്നിരുന്നാലും, ഇപ്പോൾ അതേ വലുപ്പമുള്ള ലളിതമായ രൂപത്തിലുള്ള സിൽവർ അലോയ് വീലുകളുടെ സെറ്റ് ഇതിനുപകരം നൽകി. മറുവശത്ത്, കുഷാക്കിന്റെ മോണ്ടെ കാർലോ എഡിഷനിൽ 5 സ്പോക്ക് ഡ്യുവൽ-ടോൺ 17 ഇഞ്ച് വീലുകൾ തുടരുന്നു. റഫറൻസിനായി, സ്കോഡ രണ്ട് വീൽ ഡിസൈനുകളും VEGA എന്ന ഒരേ പേരിൽ ലേബൽ ചെയ്യുന്നു.

പവർട്രെയിൻ ഓപ്ഷനുകൾ

സ്കോഡ സ്ലാവിയ, കുഷാക്ക് മോഡലുകളിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ആണ് ലഭിക്കുന്നത്: 1-ലിറ്റർ ടർബോ പെട്രോൾ (115PS, 178Nm), 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ (150PS, 250Nm). രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 6 സ്പീഡ് മാനുവൽ ട്രാൻസ്‌മിഷൻ സഹിതം ലഭിക്കും, എന്നാൽ ആദ്യത്തേത് ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും രണ്ടാമത്തേതിന് 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷനും (DCT) സഹിതം ലഭിക്കും.

വില റേഞ്ചും എതിരാളികളും

സ്കോഡ രണ്ട് കാറുകളുടെയും അടിസ്ഥാന വില പരിമിത സമയത്തേക്ക് കുറച്ചതിനാൽ, സ്ലാവിയയും കുഷാക്കും ഇപ്പോൾ 10.89 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. സ്ലാവിയയുടെ വില 19.12 ലക്ഷവും കുഷാക്കിന്റെ വില 20.01 ലക്ഷവുമാണ്.

സ്ലാവിയ മത്സരിക്കുന്നത് ഹോണ്ട സിറ്റി, വോക്സ്‌വാഗൺ വിർട്ടസ്, ഹ്യുണ്ടായ് വെർണ, മാരുതി സിയാസ് എന്നിവയോടാണ്. അതേസമയം, സ്കോ‍ഡ കുഷാക്ക് മത്സരിക്കുന്നത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, MG ആസ്റ്റർ, ഹോണ്ട എലവേറ്റ്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, വോക്സ്‌വാഗൺ ടൈഗൺ, സിട്രോൺ C3 എയർക്രോസ് എന്നിവയോടാണ്.

എല്ലാ വിലകളും ഇന്ത്യയിലുടനീളം എക്സ്-ഷോറൂം ആണ്

കൂടുതൽ വായിക്കുക: സ്ലാവിയ ഓൺ റോഡ് വില

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ സ്കോഡ slavia

Read Full News

explore similar കാറുകൾ

Used Cars Big Savings Banner

found എ car you want ടു buy?

Save upto 40% on Used Cars
 • quality ഉപയോഗിച്ച കാറുകൾ
 • affordable prices
 • trusted sellers
view used slavia in ന്യൂ ഡെൽഹി

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

 • ട്രെൻഡിംഗ് വാർത്ത
 • സമീപകാലത്തെ വാർത്ത

trendingസെഡാൻ കാറുകൾ

 • ഏറ്റവും പുതിയത്
 • വരാനിരിക്കുന്നവ
 • ജനപ്രിയമായത്
 • ബിവൈഡി seal
  ബിവൈഡി seal
  Rs.60 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2024
 • സ്കോഡ സൂപ്പർബ് 2024
  സ്കോഡ സൂപ്പർബ് 2024
  Rs.36 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
 • ടൊയോറ്റ കാമ്രി 2024
  ടൊയോറ്റ കാമ്രി 2024
  Rs.50 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: dec 2024
 • ബിഎംഡബ്യു 5 series 2024
  ബിഎംഡബ്യു 5 series 2024
  Rs.70 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: മെയ, 2024
 • ടൊയോറ്റ belta
  ടൊയോറ്റ belta
  Rs.10 ലക്ഷംകണക്കാക്കിയ വില
  പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2024
×
We need your നഗരം to customize your experience