• English
    • Login / Register

    ഈ ഉത്സവ സീസണിൽ Skoda Slavia Skoda Kushaq എന്നിവ വാങ്ങാം കുറഞ്ഞ വിലയില്‍!

    <മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു

    • 20 Views
    • ഒരു അഭിപ്രായം എഴുതുക

    രണ്ട് മോഡലുകളുടെയും ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ സ്കോഡയില്‍ കൂടുതൽ ഫീച്ചറുകൾ ഉള്‍പ്പെടുത്താനും സാധ്യത, അതേസമയം സ്ലാവിയയിലും ഉടൻ മാറ്റ് എഡിഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    Skoda Slavia And Skoda Kushaq Starting Prices Reduced This Festive Season

    • ബേസ്-സ്പെക്ക് സ്ലാവിയയ്ക്ക് 50,000 രൂപ ഇളവ് ലഭിക്കുമ്പോള്‍ കുഷാക്കിന്റെ ബേസ്-സ്പെക്ക് ട്രിമ്മിന് 70,000 രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

    • രണ്ട് മോഡലുകളുടെയും ഉയർന്ന വേരിയന്റുകൾക്ക് 32,000 രൂപ വരെ വില വർദ്ധിച്ചു.

    • രണ്ട് മോഡലുകളുടെയും ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഫുട്‌വെൽ ഇല്യൂമിനേഷൻ തുടങ്ങിയ പുതിയ ഫീച്ചറുകൾ സ്കോഡ ഉൾപ്പെടുത്തുമെന്ന്പ്രതീക്ഷിക്കുന്നു.

    • സ്കോഡ സ്ലാവിയയ്ക്ക് ഉടൻ മാറ്റ് പതിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്.

    സ്‌കോഡ സ്ലാവിയ, സ്‌കോഡ കുഷാക്ക് എന്നിവയുടെ വിലകൾ പരിഷ്‌കരിച്ചു, അതിന്റെ ഫലമായി അവയുടെ പ്രാരംഭ വിലയിൽ ഇളവുകള്‍ നല്‍കുന്നു, അതേസമയം രണ്ട് മോഡലുകളുടെയും ഉയർന്ന വേരിയന്റുകൾക്ക് ഉത്സവ സീസണിന് മുന്നോടിയായി വില വർദ്ധനവ് അനുഭവപ്പെട്ടു. രണ്ട് സ്‌കോഡ മോഡലുകൾക്കും പരിമിത കാലത്തേക്ക് 10.89 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം പാൻ ഇന്ത്യ) പ്രാരംഭ വില.

    രണ്ട് മോഡലുകളുടെയും വേരിയന്റ് തിരിച്ചുള്ള വിലകൾ ചുവടെയുള്ള പട്ടികയിൽ ഞങ്ങൾ വിശദമായി പ്രതിപാദിക്കുന്നു.

    Skoda Slavia

    Skoda Slavia

    വേരിയന്റ്

    പഴയ വിലകൾ

    പുതിയ വിലകൾ

    വ്യത്യാസം

    ആക്ടീവ് 1.0 TSI MT

    11.39 ലക്ഷം രൂപ

    10.89 ലക്ഷം രൂപ

    (50,000 രൂപ)

    ആംബിഷൻ പ്ലസ് 1.0 TSI MT

    12.49 ലക്ഷം രൂപ

    12.49 ലക്ഷം രൂപ

    വ്യത്യാസമില്ല

     

    ആംബിഷൻ 1.0 TSI MT

    13.19 ലക്ഷം രൂപ

    13.29 ലക്ഷം രൂപ

    +10,000 രൂപ

    ആംബിഷൻ പ്ലസ് 1.0 TSI AT

    13.79 ലക്ഷം രൂപ

    13.79 ലക്ഷം രൂപ

    വ്യത്യാസമില്ല

    ആംബിഷൻ 1.0 TSI AT

    14.49 ലക്ഷം രൂപ

    14.59 ലക്ഷം രൂപ

    +10,000 രൂപ

    സ്റ്റൈൽ (NSR) 1.0 TSI MT

    14.48 ലക്ഷം രൂപ

    14.62 ലക്ഷം രൂപ

    +14,000 രൂപ

    ആംബിഷൻ 1.5 TSI MT

    14.94 ലക്ഷം രൂപ

    15.04 ലക്ഷം രൂപ

    +10,000 രൂപ

    ആംബിഷൻ 1.5 TSI DSG

    16.24 ലക്ഷം രൂപ

    16.34 ലക്ഷം രൂപ

    +10,000 രൂപ

    സ്റ്റൈൽ 1.0 TSI MT

    14.80 ലക്ഷം രൂപ

    15.12 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.0 TSI AT

    16 ലക്ഷം രൂപ

    16.32 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.5 TSI MT

    17 ലക്ഷം രൂപ

    17.32 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.5 TSI DSG

    18.40 ലക്ഷം രൂപ

    18.72 ലക്ഷം രൂപ

    +32,000 രൂപ

    സ്കോഡ കുഷാക്ക്

    Skoda Kushaq

    വേരിയന്റ്

    പഴയ വിലകൾ

    പുതിയ വിലകൾ

    വ്യത്യാസം

    ആക്ടീവ് 1.0 TSI MT

    11.59 ലക്ഷം രൂപ

    10.89 ലക്ഷം രൂപ

    (70,000 രൂപ)

    ഒനിക്സ് പ്ലസ്  1.0 TSI MT (പുതിയത്)

    11.59 ലക്ഷം രൂപ

    11.59 ലക്ഷം രൂപ

    വ്യത്യാസമില്ല

    ഒനിക്സ് 1.0 TSI MT

    12.39 ലക്ഷം രൂപ

    12.39 ലക്ഷം രൂപ

    വ്യത്യാസമില്ല

    ആംബിഷന്‍ 1.0 TSI MT

    13.34 ലക്ഷം രൂപ

    13.53 ലക്ഷം രൂപ

    +19,000 രൂപ

    ആംബിഷന്‍ 1.0 TSI AT

    15.14 ലക്ഷം രൂപ

    15.32 ലക്ഷം രൂപ

    +18,000 രൂപ

    സ്റ്റൈൽ (NSR) 1.0 TSI MT

    15.59 ലക്ഷം രൂപ

    15.91 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.0 TSI MT

    15.79 ലക്ഷം രൂപ

    16.11 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.0 TSI AT

    17.39 ലക്ഷം രൂപ

    17.71 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ മാറ്റ് എഡിഷന്‍ 1.0 TSI MT

    16.19 ലക്ഷം രൂപ

    16.19 ലക്ഷം രൂപ

    വ്യത്യാസമില്ല

    സ്റ്റൈൽ മാറ്റ് എഡിഷന്‍ 1.0 TSI AT

    17.79 ലക്ഷം രൂപ

    17.79 ലക്ഷം രൂപ

    വ്യത്യാസമില്ല

    സ്റ്റൈൽ മാറ്റ് എഡിഷന്‍ 1.0 TSI MT

    16.19 ലക്ഷം രൂപ

    16.19 ലക്ഷം രൂപ

    വ്യത്യാസമില്ല

    സ്റ്റൈൽ മാറ്റ് എഡിഷന്‍ 1.0 TSI AT

    17.79 ലക്ഷം രൂപ

    17.79 ലക്ഷം രൂപ

    വ്യത്യാസമില്ല

    മോണ്ടെ കാർലോ 1.0 TSI MT

    16.49 ലക്ഷം രൂപ

    16.81 ലക്ഷം രൂപ

    +32,000 രൂപ

    മോണ്ടെ കാർലോ 1.0 TSI AT

    18.09 ലക്ഷം രൂപ

    18.41 ലക്ഷം രൂപ

    +32,000 രൂപ

    ആംബിഷന്‍ 1.5 TSI MT

    15 ലക്ഷം രൂപ

    15.18 ലക്ഷം രൂപ

    +18,000 രൂപ

    ആംബിഷന്‍ 1.5 TSI DSG

    16.79 ലക്ഷം രൂപ

    16.98 ലക്ഷം രൂപ

    +19,000 രൂപ

    സ്റ്റൈൽ 1.5 TSI MT

    17.79 ലക്ഷം രൂപ

    18.11 ലക്ഷം രൂപ

    +32,000 രൂപ

    സ്റ്റൈൽ 1.5 TSI DSG

    19 ലക്ഷം രൂപ

    19.31 ലക്ഷം രൂപ

    +31,000 രൂപ

    സ്റ്റൈൽ മാറ്റ് എഡിഷന്‍ 1.5 TSI MT

    18.19 ലക്ഷം രൂപ

    18.19 ലക്ഷം രൂപ

    വ്യത്യാസമില്ല

    സ്റ്റൈൽ മാറ്റ് എഡിഷന്‍1 .5 TSI DSG

    19.39 ലക്ഷം രൂപ

    19.39 ലക്ഷം രൂപ

    വ്യത്യാസമില്ല

    മോണ്ടെ കാർലോ 1.5 TSI MT

    18.49 ലക്ഷം രൂപ

    18.81 ലക്ഷം രൂപ

    +32,000 രൂപ

    മോണ്ടെ കാർലോ 1.5 TSI DSG

    19.69 ലക്ഷം രൂപ

    20.01 ലക്ഷം രൂപ

    +32,000 രൂപ

    • സ്ലാവിയയുടെ ബേസ്-സ്‌പെക്ക് ആക്റ്റീവ് വേരിയന്റിന് ഇപ്പോൾ 50,000 രൂപ കുറവായിരിക്കുന്നു, അതേസമയം കുഷാക്കിന്റെ ബേസ്-സ്പെക് ആക്റ്റീവ് ട്രിമ്മിന് 70,000 രൂപയുടെ വിലക്കുറവ് ഉണ്ടായിട്ടുണ്ട്.

    • സ്ലാവിയയുടെ മിഡ്-സ്പെക്ക് ആംബിഷൻ വേരിയന്റിന് 10,000 രൂപ വരെ വില ഉയർന്നു, അതേസമയം കുഷാക്ക് മിഡ്-സ്പെക്ക് ആംബിഷന് 19,000 രൂപ വരെ വില ഉയർന്നു.

    • സ്ലാവിയയുടെയും കുഷാക്കിന്റെയും ടോപ്പ്-സ്പെക്ക് സ്റ്റൈൽ വകഭേദങ്ങൾക്ക് 32,000 രൂപ വരെ ഉയർന്ന വില വര്‍ദ്ധിച്ചിട്ടുണ്ട്.

    • സ്കോഡ കുഷാക്കിന്റെ മാറ്റ് എഡിഷൻ വേരിയന്റുകൾക്ക് വിലയിൽ മാറ്റമില്ല.

    ഇതും പരിശോധിക്കൂ: ഹോണ്ട അമേസ് എലൈറ്റ് ആൻഡ് സിറ്റി എലഗന്റ് എഡിഷൻ ഉത്സവ സീസണിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്നു

    ഫീച്ചർ അപ്ഡേറ്റുകളും സ്ലാവിയ മാറ്റ് എഡിഷനും

    Skoda Kushaq Cabin

    അടിസ്ഥാന സ്‌പെക്ക് വിലകളിൽ കുറവ് വരുത്തുന്നതിന് പുറമെ, രണ്ട് മോഡലുകളുടെയും ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റിലേക്ക് സ്കോഡ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് പവർഡ് ഫ്രണ്ട് സീറ്റുകളും ഫുട്‌വെൽ ഇല്യൂമിനേഷനും. ഫോക്‌സ്‌വാഗൺ അടുത്തിടെ വിർട്ടസിലും ടൈഗണിലും ഈ ഫീച്ചറുകൾ അവതരിപ്പിച്ചത് ശ്രദ്ധേയമാണ്.

    SUV ശ്രേണിയിലുള്ള കുഷാക്കിനെ പിന്തുടർന്ന് സ്കോഡ, സ്ലാവിയ മാറ്റ് എഡിഷൻ ക്ലബ്ബിൽ ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കോംപാക്ട് സെഡാന്റെ ഈ പ്രത്യേക പതിപ്പ് അതിന്റെ ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

    പുതിയ വില ശ്രേണിയും എതിരാളികളും

    സ്കോഡ സ്ലാവിയയ്ക്ക് ഇപ്പോൾ 10.89 ലക്ഷം മുതൽ 18.72 ലക്ഷം രൂപ വരെയാണ് വില, കുഷാക്കിന് ഇപ്പോൾ 10.89 ലക്ഷം മുതൽ 20.01 ലക്ഷം രൂപ വരെയാണ് വില.

    ഫോക്‌സ്‌വാഗൺ വിർറ്റസ്, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ, ഹോണ്ട സിറ്റി എന്നിവയെ സ്‌കോഡ സെഡാൻ എതിരിടുന്നു. ഹ്യൂണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൺ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സിട്രോൺ C3 എയർക്രോസ്, ഹോണ്ട എലിവേറ്റ്, MG ആസ്റ്റർ എന്നിവയാണ് കുഷാക്കിന്റെ എതിരാളികള്‍.

    എല്ലാ വിലകളും എക്സ്-ഷോറൂം പാൻ ഇന്ത്യയാണ്

    കൂടുതൽ വായിക്കൂ: സ്ലാവിയ ഓൺ റോഡ് പ്രൈസ്

    was this article helpful ?

    Write your Comment on Skoda slavia

    explore similar കാറുകൾ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് സെഡാൻ കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience