Skoda Kushaq Elegance എഡിഷൻ ഡീലർഷിപ്പുകളിൽ!
നവം 30, 2023 10:08 pm shreyash സ്കോഡ kushaq ന് പ്രസിദ്ധീകരിച്ചത്
- 23 Views
- ഒരു അഭിപ്രായം എഴുതുക
കോംപാക്ട് SUVയുടെ ലിമിറ്റഡ് എലഗൻസ് പതിപ്പിന് അതിന്റെ സാധാരണ വേരിയന്റിനേക്കാൾ 20,000 രൂപ കൂടുതൽ വിലയിൽ.
-
സ്കോഡ കുഷാക്കിന്റെ എലഗൻസ് പതിപ്പ് ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.
-
150 PS ഉം 250 Nm ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ സഹിതം മാത്രമേ ഇത് ലഭിക്കുന്നുള്ളൂ.
-
കോംപാക്‌ട് SUVയുടെ ഈ പ്രത്യേക പതിപ്പിന് കടും കറുപ്പ് എക്സ്റ്റിരിയർ ഷേഡാണ് ലഭിക്കുന്നത്.
-
എലഗൻസ് പതിപ്പിന്, SUVയുടെ റെഗുലർ വേരിയന്റിനേക്കാൾ ഉപഭോക്താക്കൾ 20,000 രൂപ അധികം നൽകേണ്ടിവരും.
ഡീപ്-ബ്ലാക്ക് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനും അകത്തും പുറത്തും ഏതാനും ആഡ്-ഓണുകളും ഉൾപ്പടെയുള്ള പരിഷ്കരണങ്ങൾ സ്ലാവിയയ്‌ക്കൊപ്പം സ്‌കോഡ കുഷാക്കിന്റെ എലഗൻസ് എഡിഷനും ലഭിച്ചിരുന്നു . ഇപ്പോഴിതാ കുഷാക്കിന്റെ സ്‌പെഷ്യൽ എഡിഷൻ യൂണിറ്റുകൾ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുകയാണ്. കോംപാക്റ്റ് SUVയുടെ ഈ പ്രത്യേക പതിപ്പ് യഥാർത്ഥ ചിത്രങ്ങളിൽ എങ്ങനെ കാണപ്പെടുന്നുവെന്നും വാഹനത്തിൽ എന്താണ് ഓഫർ ചെയ്യുന്നതെന്നും നമുക്ക് നോക്കാം.
എക്സ്റ്റീരിയർ,ഇന്റീരിയർ ആഡ്-ഓണുകൾ
എടുത്തുകാണിക്കുന്ന ഒരു ഡീപ്-ബ്ലാക്ക് എക്സ്റ്റീരിയർ ഷേഡിന് പുറമെ, ഫ്രണ്ട് ഗ്രില്ലിലും ബോഡി സൈഡ് മോൾഡിംഗിലും ക്രോം ട്രീറ്റ്‌മെന്റ്, ബി-പില്ലറിൽ 'എലഗൻസ്' ബാഡ്ജ്, 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക കിറ്റോടെയാണ് കുഷാക്കിന്റെ എലിഗൻസ് എഡിഷൻ വരുന്നത്. വാഹനത്തിന്റെ ഉൾഭാഗത്ത്, സീറ്റ് ബെൽറ്റ് കവറുകൾ, നെക്ക് റെസ്റ്റുകൾ, കുഷ്യൻസ്, സ്റ്റിയറിംഗ് വീൽ എന്നിവയിൽ എലഗൻസ് ബ്രാൻഡിംഗ് ഫീച്ചർ ചെയ്യുന്നു. കോംപാക്റ്റ് SUVയുടെ ഈ പതിപ്പിൽ 'സ്കോഡ' ഇല്യൂമിനേഷനോടുകൂടിയ പുഡിൽ ലാമ്പുകളും അലുമിനിയം ഫിനിഷ്ഡ് പെഡലുകളും ഉൾപ്പെടുന്നു.
ഈ ആഡ്-ഓണുകളെല്ലാം ഡെലിവറി സമയത്ത് ഡീലർഷിപ്പിൽ നിന്നും നിങ്ങളുടെ വാഹനത്തിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആക്‌സസറി കിറ്റിന്റെ ഭാഗമാണെന്ന കാര്യം ശ്രദ്ധിക്കുക.
ഇതും പരിശോധിക്കൂ: ഒരു കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിനുള്ള ഗുണങ്ങളും ദോഷങ്ങളും
ഓൺബോർഡ് സവിശേഷതകൾ
സ്‌കോഡ കുഷാക്കിന്റെ എലഗൻസ് പതിപ്പ് ടോപ്പ്-സ്പെക്ക് സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വെന്റിലേറ്റഡും പവേർഡുമായുള്ള ഫ്രണ്ട് സീറ്റുകൾ, ഇല്യൂമിനേറ്റഡ് ഫുട് വെൽ എന്നിങ്ങനെയുള്ള ഫീച്ചറുകളോടെയാണ് ഇത് വരുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും ഒരുക്കിയിരിക്കുന്നു.
ഇതും പരിശോധിക്കൂ: 5 ഡോർ മഹീന്ദ്ര ഥാർ വീണ്ടും ക്യാമറക്കണ്ണുകളിൽ , ഉൽപ്പാദന സജ്ജമാണ് എന്ന് പ്രതീക്ഷിക്കുന്നു
പവർട്രെയിനുകൾ
എലഗൻസ് എഡിഷൻ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (150 PS / 250Nm) ഓപ്‌ഷനിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനോ (DCT) ഘടിപ്പിച്ചിരിക്കും. SUVയുടെ സാധാരണ വകഭേദങ്ങൾക്ക് 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ 6-സ്പീഡ് ടോർക്ക് കൺവെർട്ടറോ സഹിതമുള്ള 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (115 PS / 178 Nm) ഓപ്ഷനും ലഭിക്കും.
വിലയും എതിരാളികളും
സ്കോഡ കുഷാക്കിന്റെ എലഗൻസ് എഡിഷൻ 20,000 രൂപ പ്രീമിയം ആയിരിക്കും, അതായത് 18.31 ലക്ഷം മുതൽ 19.51 ലക്ഷം രൂപ വരെയായിരിക്കും (എക്സ്-ഷോറൂം പാൻ ഇന്ത്യ). ഫോക്‌സ്‌വാഗൺ ടൈഗൺ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, MG ആസ്റ്റർ, ഹോണ്ട എലിവേറ്റ്, സിട്രോൺ C3 എയർക്രോസ് എന്നിവയോട് കിടപിടിക്കുന്ന ഒരു മോഡലാണിത്.
കൂടുതൽ വായിക്കൂ: സ്കോഡ കുഷാക്ക് ഓൺ റോഡ് പ്രൈസ്