Kia Sonet Facelift ഇപ്പോൾ റിസർവ് ചെയ്യൂ, 2024 ജനുവരിയിൽ സ്വന്തമാക്കൂ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 34 Views
- ഒരു അഭിപ്രായം എഴുതുക
ഡിസംബർ 20-ന് കെ-കോഡ് വഴി പുതിയ സോനെറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് മുൻഗണനാടിസ്ഥാനത്തില്‍ ഡെലിവറി ലഭിക്കും.
-
നിലവിലുള്ള കിയ ഉപഭോക്താക്കൾക്ക് പുതിയ സോനെറ്റ് ബുക്ക് ചെയ്യുന്നതിനായി കെ-കോഡ് സൃഷ്ടിക്കാനാകും.
-
ഓരോ കെ-കോഡും ഉപയോഗിച്ച് ഓരോ ബുക്കിംഗ് വീതം നടത്താം, കൂടാതെ ഇത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കൈമാറാവുന്നതാണ്.
-
ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത സോനെറ്റിനൊപ്പം നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കിയ നിലനിർത്തുന്നു.
-
പുതിയ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകളും ഉൾപ്പെടെയുള്ള പുതുമകള്‍ പുതിയ സോനെറ്റിന് ലഭിക്കുന്നു.
-
കിയയുടെ പുതിയ സോനെറ്റിന് 8 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം.
അപ്‌ഡേറ്റ് ചെയ്‌ത സബ്‌കോംപാക്‌റ്റ് കിയ സോനെറ്റ് SUVയുടെ പ്രീ-ഓർഡറുകൾ തുറന്നിരിക്കുന്നു. ഉപഭോക്താക്കൾക്ക് 25,000 രൂപ ടോക്കൺ തുകയ്ക്ക് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് റിസർവ് ചെയ്യാം. സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറികൾ 2024 ജനുവരി മുതൽ ആരംഭിക്കുമെന്നും ഡീസൽ-മാനുവൽ വേരിയന്റുകളുടെ ഡെലിവറികൾ 2024 ഫെബ്രുവരി മുതൽ ആരംഭിക്കുമെന്നും കിയ സ്ഥിരീകരിച്ചിട്ടുണ്ട്.
കാത്തിരിപ്പ് ക്യൂവിൽ മുന്‍ഗണന നേടാനായി സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിലവിലുള്ള കിയ ഉപഭോക്താക്കളിൽ നിന്നുള്ള കെ-കോഡ് ഉപയോഗിക്കാം. കെ-കോഡ് ബുക്കിംഗുകൾ 2023 ഡിസംബർ 20-ന് രാത്രി 11:59 വരെ മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇതും പരിശോധിക്കൂ: ടാറ്റ നെക്‌സോണിനില്‍ ഉള്‍പ്പെടുതാത്തതും കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭ്യവുമായ 8 കാര്യങ്ങൾ
പുതിയ സോനെറ്റ് എന്താണ് വാഗ്ദാനം ചെയ്യുന്നത്?
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 70 കണക്‌റ്റഡ് കാർ ടെക് ഫീച്ചറുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, സൺറൂഫ്, വയർലെസ് ഫോൺ ചാർജർ തുടങ്ങിയ ഫീച്ചറുകൾ ഫെയ്‌സ്‌ലിഫ്റ്റ്ഡ് കിയ സോനെറ്റില്‍ പ്രതീക്ഷിക്കാം
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), 360-ഡിഗ്രി ക്യാമറ എന്നിവയാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. ലെവൽ-കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളിഷന്‍ മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് എന്നിവയുൾപ്പെടെ ലെവൽ 1 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഉള്ള സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റും കിയ സജ്ജീകരിച്ചിട്ടുണ്ട്.
മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല
പുതുക്കിയ സോനെറ്റിനൊപ്പം കിയ അതേ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തിയിട്ടുണ്ട്. 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (120 PS / 172 Nm) 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT), 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ (83 PS / 115 Nm) എന്നിവയിൽ ഉൾപ്പെടുന്നു. 5-സ്പീഡ് മാനുവൽ, 1.5-ലിറ്റർ ഡീസൽ യൂണിറ്റ് (116 PS / 250 Nm) 6-സ്പീഡ് iMT അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹിതം എത്തുന്നു. കൂടാതെ, ഡീസൽ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും തിരികെ കൊണ്ടുവരുന്നുണ്ട്.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
-
കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില 8 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതൽ പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, റെനോ കിഗർ, നിസ്സാൻ മാഗ്‌നൈറ്റ്, മാരുതി ഫ്രോങ്‌ക്‌സ് ക്രോസ്‌ഓവർ എന്നിവയുമായി ഇത് കിടപിടിക്കുന്നതാണ്
]കൂടുതൽ വായിക്കൂ: കിയ സോനെറ്റ് ഓട്ടോമാറ്റിക്
0 out of 0 found this helpful