Login or Register വേണ്ടി
Login

എംജി ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റം 2020 ദീപാവലിയ്ക്ക്; ടൊയോട്ട ഫോർച്യൂണർക്കും ഫോർഡ് എൻ‌ഡവറിനും വെല്ലുവിളി

published on ഫെബ്രുവരി 26, 2020 02:30 pm by dhruv for എംജി gloster 2020-2022

ചൈനയിൽ മാക്‌സസ് ഡി 90, ഓസ്‌ട്രേലിയയിൽ എൽ‌ഡി‌വി ഡി 90 എന്നീ പേരുകളിൽ വിൽക്കപ്പെടുന്ന എം‌ജി ഗ്ലോസ്റ്റർ ഒരു വലിയ പ്രീമിയം ബോഡി-ഓൺ-ഫ്രെയിം എസ്‌യുവിയാണ്, ഇത് എം‌ജിയുടെ ഇന്ത്യയ്ക്കായുള്ള ലൈനപ്പിലെ മുൻ‌നിരക്കാരനായി മാറുമെന്നാണ് പ്രതീക്ഷ.

  • പെട്രോൾ, ഡീസൽ എഞ്ചിനുകൾ 2.0 ലിറ്റർ യൂണിറ്റുകളാണ്. പെട്രോൾ എഞ്ചിൻ ഒരു ടർബോയും ഡീസൽ എഞ്ചിനുകൾ രണ്ടെണ്ണവും ഉപയോഗിക്കുന്നു.

  • ഗിയർബോക്സ് 8 സ്പീഡ് ഓട്ടോയാണ്, നാല് വീൽ ഡ്രൈവ് സജ്ജീകരണം വേറേയും.

  • എൽഇഡി ലൈറ്റിംഗ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 360 ഡിഗ്രി എന്നിവയാണ് പ്രധാന സവിശേഷതകൾ.

  • വില 28 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെ.

2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച എം‌ജി ഗ്ലോസ്റ്റർ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ എന്നിവയുമായി താരതമ്യപ്പെടുത്താവുന്ന ഒരു വലിയ എസ്‌യുവിയാണ്. ദീപാവലിയ്ക്ക് പുറത്തിറങ്ങുന്നതോടെ ഈ മോഡലുകൾക്ക് ഗ്ലോസ്റ്റർ വെല്ലുവിളി ഉയർത്തും.

ഗ്ലോസ്റ്ററിന്റെ സ്റ്റൈലിംഗിനെ ഒറ്റവാക്കിൽ പരുക്കൻ എന്ന് വിശേഷിപ്പിക്കാം. വളരെ വലുതാണ് എന്നതിനാൽ ഇത് റോഡിൽ തന്റെ സാന്നിധ്യം വിളിച്ചറിയിക്കും. എന്നിരുന്നാലും, വലിപ്പം ഉണ്ടായിരിന്നിട്ടു പോലും ചുറ്റിലുമുള്ള സോഫ്റ്റ് ലൈനുകൾ ഗ്ലോസ്റ്ററിന്റെ സെഗ്‌മെന്റിലെ ഏറ്റവും ആക്രമണാത്മകമായ എസ്‌യുവി എന്ന സ്ഥാനം തട്ടിക്കളയുന്നു. എസ്‌യുവിയുടെ വലുപ്പം വളരെ കൂടുതലായതിനാൽ ചക്രങ്ങൾ 19 ഇഞ്ച് ആയിട്ടുപോലും കാറുമായി താരതമ്യത്തിൽ ചെറുതായി കാണപ്പെടുന്നു.

എഞ്ചിന്റെ കാര്യമെടുത്താ‍ൽ ഗ്ലോസ്റ്റർ (മാക്സസ് ഡി 90) ന് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉണ്ടായേക്കാം. 2.0 ലിറ്റർ ടർബോചാർജ്ഡ് മോട്ടോറാണ് ചൈന-സ്പെക്ക് എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ. ഇത് 220 പിഎസ് പരമാവധി കരുത്തും 365 എൻഎം പീക്ക് ടോർക്കുമാണ് നൽകുന്നത്. ഡീസൽ എഞ്ചിനും 2.0 ലിറ്ററാണെങ്കിലും ടർബോയ്ക്ക് പകരം എഞ്ചിനിലേക്ക് വായു പമ്പ് ചെയ്യാൻ രണ്ട് ടർബോചാർജറുകൾ ഉപയോഗിക്കുന്നു. അതിന്റെ പവർ ഔട്ട്പുട്ട് പെട്രോൾ എഞ്ചിന് തുല്യവും ടോർക്ക് 480എം‌എമ്മുമാണ്. രണ്ടിലും ട്രാൻസ്മിഷൻ ഇസഡ് എഫിൽ നിന്ന് കടമെടുത്ത 8 സ്പീഡ് ഓട്ടോമാറ്റിക്കാണ്. തീർന്നില്ല, നിങ്ങൾ അത്ഭുതപ്പെടുത്താനായി ഫോർ വീൽ ഡ്രൈവ് സിസ്റ്റവും എംജി ഗ്ലോസ്റ്ററിൽ ഇണക്കിച്ചേർത്തിരിക്കുന്നു.

മാക്‌സസ് ഡി 90 ചൈനയിൽ നൽകുന്നത് പോലുള്ള നിരവധി പ്രീമിയം സവിശേഷതകൾ ഗ്ലോസ്റ്ററും നൽകുന്നു. എൽഇഡി ഹെഡ്ലൈറ്റുകളും ഡിആർഎല്ലുകളും, പനോരമിക് സൺറൂഫ്, ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പവർഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ മാക്‌സസ് ഡി 90 നിലവിൽ ചൈനീസ് വിപണിയിൽ നൽകുന്നുണ്ട്. ഈ സവിശേഷതകളെല്ലാം എം‌ജി ഗ്ലോസ്റ്ററിൽ ഉൾപ്പെടുത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ആറ് എയർബാഗുകൾ, ഇ.എസ്.പി, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയാണ് ഗ്ലോസ്റ്ററിലെ പ്രധാന സുരക്ഷാ സവിശേഷതകൾ.

28 ലക്ഷം മുതൽ 35 ലക്ഷം രൂപ വരെയായിരിക്കും എം‌ജി ഗ്ലോസ്റ്റർറിന്റെ വില എന്നാണ് ഞങ്ങൾ‌ കരുതുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര അൽടുരാസ് ജി 4, ഇസുസു എം‌യു-എക്സ് എന്നിവയ്ക്കൊപ്പം സ്കോഡ കോഡിയാക്, വിഡബ്ല്യു ടിഗുവാൻ ഓൾസ്പേസ് പോലുള്ള മോണോകോക്ക് മോഡലുകളുമായും വിപണിയിൽ എംജി ഗ്ലോസ്റ്റർ കൊമ്പുകോർക്കും.

d
പ്രസിദ്ധീകരിച്ചത്

dhruv

  • 42 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ എംജി gloster 2020-2022

Read Full News

explore കൂടുതൽ on എംജി gloster 2020-2022

എംജി gloster

Rs.38.80 - 43.87 ലക്ഷം* get ഓൺ റോഡ് വില
ഡീസൽ13.92 കെഎംപിഎൽ
ട്രാൻസ്മിഷൻഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ