മാരുതി സുസുക്കി വിറ്റാര ബ്രെസ ഫേസ്‌ലിഫ്റ്റ് പുറത്തിറക്കി; അടിസ്ഥാന വില താഴോട്ട്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 41 Views
- ഒരു അഭിപ്രായം എഴുതുക
ഡീസൽ ഓപ്ഷൻ മാത്രം ലഭ്യമായിരുന്ന ഫേസ്‌ലിഫ്റ്റിന് മുമ്പുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി പുതിയ ബ്രെസയിൽ ബിഎസ്6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഉണ്ടാവുക.
-
അടിസ്ഥാന വിലയിൽ 28,000 രൂപയോളം കുറവ്.’
-
ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില 12,000 രൂപയോളം കുറഞ്ഞപ്പോൾ മധ്യനിരയിലെ വേരിയന്റുകളുടെ വില 21,000 രൂപയോളം വർധിച്ചു.
-
ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിലയിലും 1.11 ലക്ഷം രൂപയോളം വർധന.
-
105പിഎസ്/138എൻഎം നൽകുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കരുത്തുപകരുന്നു. ഇത് 1.3 ഡീസൽ എഞ്ചിനേക്കാൾ 15പിഎസ് കൂടുതലും, 62എൻഎം കുറവുമായിരിക്കും.
-
5 സ്പീഡ് എംടി, മൈൽഡ് ഹൈബ്രിഡ് ടെക്കുള്ള 4 സ്പീഡ് എടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യം.
-
വിറ്റാര ബ്രെസയുടെ ഡീസൽ വേരിയന്റ് പുറത്തിറക്കാൻ മാരുതിയ്ക്ക് നിലവിൽ പദ്ധതിയില്ലെന്നാണ് സൂചന.
മാരുതി സുസുക്കി വിറ്റാര ബ്രെസ ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി. എൽഎക്സ്ഐ, വിഎക്സ്ഐ, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ +, ഇസഡ്എക്സ്ഐ + ഡ്യുവൽ ടോൺ എന്നീ അഞ്ച് വേരിയന്റുകളാണ് പുതിയ ബ്രെസയ്ക്ക് മാരുതി നൽകുന്നത്. വില 7.34 ലക്ഷത്തിനും 11.40 ലക്ഷത്തിനും ഇടയിൽ (എക്സ് ഷോറൂം, ഡെൽഹി). ഫേസ്‌ലിഫ്റ്റ് നിരത്തുകളിൽ എത്തുന്നതോടെ വിറ്റാര ബ്രെസ പെട്രോൾ ഓപ്ഷൻ മാത്രം നൽകുന്ന മോഡലായി മാറി. ഫേസ്‌ലിസ്റ്റിന് മുമ്പുള്ള മോഡലിന് ഡീസൽ എഞ്ചിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസയുടെ വിശദമായ വില വിവരങ്ങൾ ചുവടെ.
വിറ്റാര ബ്രെസ |
പഴയത് (ഡീസൽ) |
പുതിയത് (പെട്രോൾ) |
||
വേരിയന്റ് |
എംടി |
എഎംടി |
എംടി |
എടി |
L |
Rs 7.62 lakh |
- |
Rs 7.34 lakh (-28K) |
- |
V |
Rs 8.14 lakh |
Rs 8.64 lakh |
Rs 8.35 lakh (+21K) |
Rs 9.75 lakh (+1.11 lakh) |
Z |
Rs 8.92 lakh |
Rs 9.42 lakh |
Rs 9.10 lakh (+18K) |
Rs 10.50 lakh (+1.08 lakh) |
Z+ |
Rs 9.87 lakh |
Rs 10.37 lakh |
Rs 9.75 lakh (-12K) |
Rs 11.15 lakh (+78K) |
Z+ DT |
Rs 10.03 lakh |
Rs 10.59 lakh |
Rs 9.98 lakh (-5K) |
Rs 11.40 lakh (+81K) |
സിയാസ്, എക്‌സ്‌എൽ 6, എർട്ടിഗ, 2020 എസ്-ക്രോസ് എന്നിവയിലുള്ള അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വിറ്റാര ബെസയ്ക്കും കരുത്തുപകരുന്നത്. 105പിഎസ്, 138 എൻഎം ഉല്പാദിപ്പിക്കുന്ന ഈ എഞ്ചിനിൽ 5 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായും ലഭിക്കുന്നു. ഓപ്ഷണലായി ലഭിക്കുന്ന 4 സ്പീഡ് ടോർക്ക് കൺവേർട്ടർ യൂണിറ്റ് ഇതിനെല്ലാം പുറമേയും.
ഫേസ്‌ലിഫ്റ്റിന് തൊട്ടുമുമ്പുള്ള മോഡലിൽ ഉണ്ടായിരുന്ന 1.3 ലിറ്റർ ഡീസൽ എഞ്ചിന് പകരമാണ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സ്ഥാനം പിടിച്ചത്. ഇത് ഡീസൽ എഞ്ചിനേക്കാൾ 15പിഎസ് കൂടുതലും 62എൻഎം കുറവും നൽകുന്നു. വിറ്റാര ബ്രെസയ്ക്ക് ഒരു ഡീസൽ പതിപ്പ് നൽകാൻ മാരുതിയ്ക്ക് നിലവിൽ പദ്ധതികളൊന്നും ഇല്ലെന്നാണ് സൂചന.
ഇന്ധനക്ഷമതയുടെ കാര്യമെടുത്താൽ എംടിയിൽ ലിറ്ററിന് 17.03 കിമീയും എടി വേരിയന്റിൽ ലിറ്ററിന് 18.76 കിമീയുമാണ് മാരുതിയുടെ വാഗ്ദാനം. താരതമ്യപ്പെടുത്തുമ്പോൾ, വിറ്റാര ബ്രെസ ഡീസലിനാകട്ടെ ലിറ്ററിന് 24.3 കിമീ മൈലേജാണുള്ളത്. പുതിയ പെട്രോൾ യൂണിറ്റിനേക്കാൾ 6 കിമീ കൂടുതൽ.
ഫേസ്‌ലിഫ്റ്റിലെത്തുമ്പോൾ സബ്-4എം എസ്‌യുവിയുടെ സവിശേഷതളിലും മാരുതി മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. മുന്നിൽ ഇരട്ട എയർബാഗുകൾ, വിത്ത് ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾക്കൊപ്പം ഇരട്ട എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഇരട്ട ഫങ്ഷണൽ എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകളും, എൽഇഡി ടെയിൽ ലാമ്പുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമുള്ള പുതിയ 7 ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും മാരുതി ബ്രെസയിൽ ഇണക്കിച്ചേർക്കുന്നു.
കൂടുതൽ വായിക്കാം: മാരുതി സുസുക്കി വിറ്റാര ബ്രെസ vs എതിരാളികൾ: സവിശേഷതകൾ, പ്രത്യേക ഫീച്ചറുകൾ എന്നിവ
രൂപഭംഗിയുടെ കാര്യത്തിൽ ഫേസ്‌ലിഫ്റ്റഡ് ബ്രെസ ഏറക്കുറെ തൊട്ടുമുമ്പുള്ള മോഡലിന് സമാനമാണ്. മുൻവശത്തെ പുതുക്കിയ ഗ്രില്ലും ബമ്പറും, പിൻവശത്തെ പുതിയ ബമ്പർ, പുതിയതായി ലഭിച്ച ഒരു സെറ്റ് അല്ലോയ്‌കൾ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
ടാറ്റ നെക്സൺ, ഹ്യുണ്ടായ് വെണ്യു, മഹീന്ദ്ര എക്സ്‌യുവി300 എന്നിവ തന്നെയായിരിക്കും തുടർന്നും 2020 വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികൾ. 2020 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റായി അരങ്ങേറ്റം കുറിച്ച സോനെറ്റിന്റെ രൂപത്തിൽ കിയയും വിറ്റാര ബ്രെസയ്ക്കൊത്ത ഒരു എതിരാളിയെ കൊണ്ടുവരാൻ ഒരുങ്ങുകയാണ്.
കൂടുതൽ വായിക്കാം: കിയ സോനെറ്റ് ഓട്ടോ എക്സ്പോ 2020 ൽ അവതരിപ്പിച്ചു; മാരുതി വിറ്റാര ബ്രെസയ്ക്കും ഹ്യുണ്ടായ് വെണ്യുവിനും എതിരാളി.
0 out of 0 found this helpful