• English
  • Login / Register

മാരുതി ജിംനി ലോഞ്ചിനു മുന്നോടിയായി ഡീലർഷിപ്പുകളിൽ എത്തുന്നു

published on മാർച്ച് 17, 2023 03:34 pm by ansh for മാരുതി ജിന്മി

  • 64 Views
  • ഒരു അഭിപ്രായം എഴുതുക

ലൈഫ്‌സ്റ്റൈൽ SUV-യിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഫോർ വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡ് ആയി ഉൾപ്പെടുന്നുMaruti Jimny at Dealership

  • ഫ്രോൺക്സ് ഫൈവ് ഡോർ 2023 ഓട്ടോ എക്‌സ്‌പോയിലാണ് അരങ്ങേറ്റം കുറിച്ചത്, അന്നുമുതൽ ബുക്കിംഗുകൾ തുടങ്ങിയിട്ടുണ്ട്.

  • ഇതിന്റെ 1.5 ലിറ്റർ എഞ്ചിൻ 4WD സ്റ്റാൻഡേർഡ് ആയി നൽകി 105PS, 134Nm ഉൽപ്പാദിപ്പിക്കുന്നു.

  • ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ക്രൂയ്സ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഇതിൽ നൽകുന്നുണ്ട്.

  • അഞ്ച് ഡോർ കോൺഫിഗറേഷൻ പ്രായോഗികത വർദ്ധിപ്പിക്കുന്നു, പക്ഷേ ഇതിപ്പോഴും നാല് സീറ്റുള്ള ഉൽപ്പന്നമാണ്.

  • 10 ലക്ഷം രൂപ (എക്സ് ഷോറൂം) മുതൽ വില പ്രതീക്ഷിക്കുന്നു.

ഫൈവ് ഡോർ മാരുതി ജിംനി 2023 ഓട്ടോ എക്‌സ്‌പോയിൽ വെച്ച് ആഗോളതലത്തിൽ അരങ്ങേറ്റംകുറിച്ചു എങ്കിലും കമ്പനിക്ക് പുറത്തുള്ള ആർക്കും ഇതുവരെ അനുഭവിക്കാനായിട്ടില്ല. SUV ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ടെസ്റ്റ് ഡ്രൈവുകൾ തുടങ്ങാൻ സാധ്യതയുണ്ടെങ്കിലും, അതിന്റെ പരിശോധനാ സാധ്യതകൾക്കായി ജിംനി രാജ്യത്തുടനീളമുള്ള ചില ഡീലർഷിപ്പുകളിൽ എത്തിയിട്ടുണ്ട്.
പവർട്രെയിൻMaruti Jimny Gear Shifter and Low-range Gearbox

ഫൈവ് ഡോർ ജിംനിയിൽ 105PS, 134Nm ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഈ യൂണിറ്റിൽ ഒന്നുകിൽ ഫൈവ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഫോർ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വരുന്നു. പ്രധാന എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ജിംനിയിൽ സ്റ്റാൻഡേർഡ് ആയി ഫോർ വീൽ ഡ്രൈവ് സിസ്റ്റം വരുന്നുണ്ട്. SUV-യുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും കാർ നിർമാതാക്കൾ നോക്കുന്നുണ്ട്, എന്നാൽ അവ ഇന്ത്യൻ വിപണിക്ക് വേണ്ടിയുള്ളതല്ല.

ഫീച്ചറുകളും സുരക്ഷയുംMaruti Jimny Cabinസ്റ്റാൻഡേർഡ് ആയി നൽകുന്ന ഒട്ടനവധി ഫീച്ചറുകൾ നിറഞ്ഞതാണ് ഈ ഓഫ്-റോഡർ. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫർമേഷൻ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ LED ഹെഡ്‌ലാമ്പുകൾ, ക്രൂയ്സ് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

ഇതും വായിക്കുക: തലമുറകളിലൂടെയുള്ള മാരുതി ജിംനിയുടെ പരിണാമം

ഇതിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളായി ജിംനി ഓഫർ ചെയ്യുന്നു.

വിലയും എതിരാളികളുംMaruti Jimny Frontമാരുതി 10 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) ജിംനിക്ക് വിലയിട്ടേക്കും, ഇത് മഹീന്ദ്ര ഥാർഫോഴ്സ ഗൂർഖ എന്നിവ ഉൾപ്പെടുന്ന ഇതിന്റെ എതിരാളികൾക്കിടയിൽ വളരെയധികം മത്സരം സൃഷ്ടിക്കുന്ന ഒരു വില റേഞ്ച് കൊണ്ടുവരുന്നു.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മാരുതി ജിന്മി

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
  • ഫോർഡ് എൻഡവർ
    ഫോർഡ് എൻഡവർ
    Rs.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
  • ടാടാ curvv
    ടാടാ curvv
    Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • മഹേന്ദ്ര ബോലറോ 2024
    മഹേന്ദ്ര ബോലറോ 2024
    Rs.10 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
  • മഹേന്ദ്ര thar 5-door
    മഹേന്ദ്ര thar 5-door
    Rs.15 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
  • കിയ സ്പോർട്ടേജ്
    കിയ സ്പോർട്ടേജ്
    Rs.25 ലക്ഷംകണക്കാക്കിയ വില
    പ്രതീക്ഷിക്കുന്ന ലോഞ്ച്: jul 2024
×
We need your നഗരം to customize your experience