മാരുതി ഫ്രോൺക്സ് vs ടാറ്റ നെക്സോൺ: 16 ചിത്രങ്ങളിൽ താരതമ്യം ചെയ്തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 37 Views
- ഒരു അഭിപ്രായം എഴുതുക
ഡിസൈനിന്റെ കാര്യത്തിൽ ടാറ്റ SUV-ക്കൊപ്പം നോക്കുമ്പോൾ പുതിയ മാരുതി ക്രോസ്ഓവർ എങ്ങനെയുണ്ട്?
മാരുതി 2023 ഓട്ടോ എക്‌സ്‌പോയിൽ രണ്ട് പുതിയ SUV-കൾ തങ്ങളുടെ ലൈനപ്പിലേക്ക് ചേർത്തു: ഫൈവ് ഡോർ ജിംനി, ഫ്രോൺക്സ്. രണ്ടാമത്തേത് ബലെനോ, ഗ്രാൻഡ് വിറ്റാര എന്നിവയിൽ നിന്ന് അതിന്റെ സ്റ്റൈലിംഗ് കടമെടുത്ത ഒരു സബ്-ഫോർ-മീറ്റർ ക്രോസ്ഓവർ SUV-യാണ്, അവ കൂട്ടിയോജിപ്പിച്ച് ഒരു കൂപ്പെ പോലുള്ള SUV-യായി മാറ്റുന്നു. കൂപ്പെ-സ്റ്റൈൽ സ്ലോപ്പിംഗ് റൂഫ് ഉള്ള മറ്റ് സബ്-ഫോർ-മീറ്റർ SUV സെഗ്‌മെന്റിൽ മുന്നിൽ നിൽക്കുന്നത് ടാറ്റ നെക്സോൺ ആണ്. അതിനാൽ, ഫ്രോൺക്സ് അതിന്റെ പ്രധാന എതിരാളികളിൽ ഒന്നിനൊപ്പം എങ്ങനെ കാണുന്നുവെന്ന് നോക്കാം:
മുന്‍വശം
ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഫ്രണ്ട് പ്രൊഫൈലാണ് ഫ്രോൺക്സിനുള്ളത്. മാരുതി ലോഗോ ഉൾക്കൊള്ളുന്ന ക്രോം സ്ട്രിപ്പോടുകൂടിയ വലിയ ഗ്രില്ലാണ് ഇതിനുള്ളത്. അരികുകളിൽ, ബമ്പറിന് താഴെ വലിയ ഹെഡ്‌ലാമ്പുകളുള്ള സ്ലീക്ക് DRL-കൾ നിങ്ങൾ ശ്രദ്ധിക്കും. മറുവശത്ത്, നെക്‌സോണിന് കൂടുതൽ പരമ്പരാഗത മുഖമാണുള്ളത്, ഹെഡ്‌ലാമ്പുകൾക്കിടയിൽ താരതമ്യേന ചെറിയ ഗ്രില്ലും വലിയ എയർ ഡാമും ബമ്പറിലെ ഫോഗ് ലാമ്പുകൾക്കായി വലിയ ക്ലാഡഡ് ഹൗസിംഗും ഉണ്ട്. ഫ്രോൺക്‌സിനേക്കാൾ റഗ്ഡ് രൂപത്തിലുള്ള ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും ഇതിലുണ്ട്.
സൈഡ്
സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഫ്രോൺക്സിനേക്കാൾ 56mm ഉയരം നെക്‌സോണിന് ഉണ്ടെന്ന് വശത്തു നിന്ന് മനസ്സിലാക്കാം. ബലേനോ ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ഫ്രോൺക്സ്, ഇത് അതിന്റെ താഴ്ന്ന സ്റ്റാൻസിന് കാരണമാകുന്നു. രണ്ടിനും വ്യതിരിക്തമായ കൂപ്പെ സ്റ്റൈലിംഗ് ആണുള്ളതെങ്കിലും നെക്‌സോൺ ഒരു SUV പോലെയാണ് കാണപ്പെടുന്നത്. മസ്കുലർ ലുക്കിനായി ഷോൾഡർ ലൈനിനൊപ്പം ഇതിന് ഒരു പ്രധാന ക്രീസുണ്ട്, കൂടാതെ റൂഫ്‌ലൈൻ കൂടുതൽ വളവുള്ളതായി തോന്നുന്നു. അതേസമയം ഫ്രോൺക്‌സിന് സ്മൂത്ത് ആയി ഒഴുകുന്നപോലുള്ള വശമാണുള്ളത്, മുകളിൽ ഒരു ചെറിയ വളവ് റിയർ-എൻഡ് സ്‌പോയിലറിലേക്ക് ലയിക്കുന്നു.
രണ്ട് SUV-കൾക്കും 16 ഇഞ്ച് അലോയ് വീലുകൾ ആണുള്ളത്. എന്നാൽ ഫ്രോൺക്സിലുള്ളവയ്ക്ക് കൂടുതൽ എയറോഡൈനാമിക് രൂപമാണ്.
പിൻഭാഗം
ഫ്രോൺക്സിന്റെ പിൻഭാഗം വളരെ പ്രീമിയമായും സ്‌പോർട്ടിയായും കണക്റ്റ് ചെയ്‌ത ടെയിൽ ലാമ്പുകളോട് കൂടി കാണപ്പെടുന്നു, ഇത് ഒരു കൂട്ടിച്ചേർത്ത ഭാഗം മാത്രമല്ല, ഒരു പ്രകാശിപ്പിക്കുന്ന സ്ട്രിപ്പാണ് (മുകളിൽ ട്രിമ്മിൽ). മറുവശത്ത്, നെക്സോണിന് ടാറ്റ ലോഗോ ഉൾപ്പെടുത്തിയിട്ടുള്ള ഒരു വൈറ്റ് സ്ട്രിപ്പുമുണ്ട്, ഇത് ചെറിയ ടെയിൽ ലാമ്പുകൾ ബന്ധിപ്പിക്കുകയും രൂപരേഖ നൽകുകയും ചെയ്യുന്നു.
നെക്‌സോണിലെ ടെയിൽ ലാമ്പുകൾക്ക് ഉള്ളിൽ “Y” ആകൃതിയിലുള്ള ഒരു എലമെന്റ് ഉണ്ട്, ഫ്രോൺക്‌സിൽ ഉള്ളവയ്ക്ക് ഓരോ വശത്തും മൂന്ന് വെവ്വേറെ LED-കൾ ആണുള്ളത്, മുൻവശത്തുള്ള LED DRL-കളുടെ ലൈറ്റ് സിഗ്നേച്ചർ പോലെത്തന്നെ.
ക്യാബിൻ
അധിക ഡിസൈൻ എലമെന്റുകളുള്ള ബലേനോയുടെ ക്യാബിന്റെ ഉയർത്തിയ പതിപ്പാണ് ഫ്രോൺക്സിന്റെ ക്യാബിൻ. അതിന്റെ സെൻട്രൽ കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുള്ള ഹൗസിംഗ് മുതൽ ഗിയർ സെലക്ടർ വരെ, ബലേനോയുടേതിന് സമാനമാണ്. അതേസമയം, നെക്‌സോണിന്റെ ഡാഷ്‌ബോർഡ് അതിന്റെ വളഞ്ഞ പുറംഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും പരന്ന രീതിയിലാണ്. ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനിനായുള്ള ഫ്ലോട്ടിംഗ് ഐലൻഡ് ഡിസൈൻ ക്യാബിൻ വലുപ്പത്തിന് ആനുപാതികമായി ചെറുതായി തോന്നുന്നു.
ഇതും വായിക്കുക: മാരുതി ഫ്രോൺക്സിന്റെ ഓരോ വേരിയന്റിലും എന്തൊക്കെ സവിശേഷതകളാണുള്ളതെന്ന് ഇവിടെ നോക്കൂ
രണ്ട് SUV-കൾക്കും ഡ്യുവൽ-ടോൺ ഇന്റീരിയർ ഉണ്ട്, കൂടാതെ നെക്‌സോണിന് അതിന്റെ പ്രത്യേക പതിപ്പുകൾക്കൊപ്പം ഒന്നിലധികം ഡ്യുവൽ-ടോൺ ഇന്റീരിയർ ഷേഡുകൾ ഉണ്ട്. ഗ്രാൻഡ് വിറ്റാര SUV-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബ്ലാക്ക്, ബർഗണ്ടി ഡ്യുവൽ ടോൺ ഫിനിഷിൽ മാത്രമേ ഫ്രോങ്‌ക്സ് ലഭ്യമാകൂ.
മറ്റ് വ്യത്യാസങ്ങൾ
ഇപ്പോൾ ഞങ്ങൾ രണ്ട് മോഡലുകൾക്കിടയിലുള്ള ഫീച്ചർ അടിസ്ഥാനമാക്കിയുള്ള ഡിസൈൻ വ്യത്യാസങ്ങളിലേക്ക് കടക്കുകയാണ്. ഫ്രോൺക്സിൽ ഇല്ലാത്ത റിയർ ആംറെസ്റ്റുമായി നെക്‌സോൺ വരുന്നു എന്നതാണ് ആദ്യത്തേത്.
മറ്റൊരു പ്രധാന വ്യത്യാസം, നെക്സോൺ ഒരു സൺറൂഫ് വാഗ്ദാനം ചെയ്യുന്നു, അതും ബലേനോ അടിസ്ഥാനമാക്കിയുള്ള SUV-യിൽ വാഗ്ദാനം ചെയ്യുന്നില്ല.
അവസാനമായി, ഫ്രോൺക്‌സിന് ഫാബ്രിക് സീറ്റുകൾ ആണുള്ളത്, അതേസമയം നെക്‌സോണിൽ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുന്നു, കൂടാതെ മുൻ സീറ്റുകൾക്ക് ടോപ്പ്-സ്പെക് സ്പെഷ്യൽ എഡിഷൻ വേരിയന്റുകളിൽ വെന്റിലേഷൻ ഫംഗ്ഷൻ ലഭിക്കുന്നു.
ബന്ധപ്പെട്ടത്: മാരുതി ഫ്രോൺക്സ്, ബ്രെസ്സ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങൾ അടുത്തറിയൂ
ഫ്രോൺക്‌സിനൊപ്പം മാരുതി പുതിയ, കൂപ്പെ-സ്റ്റൈൽ സബ്‌കോംപാക്റ്റ് ഓഫർ നൽകിയിട്ടുണ്ടെങ്കിലും, ടാറ്റ നെക്‌സോണിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്, ഒരു SUV-കൂപ്പ് ആയിരിക്കാൻ ഉദ്ദേശിച്ചതിനാൽ വ്യത്യസ്തമായ ഡിസൈൻ സമീപനമാണ് ഇത് സ്വീകരിക്കുന്നത്.
ഇപ്പോൾ നിങ്ങൾ ഫ്രോൺക്സും നെക്‌സോണും അടുത്തടുത്തായി ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്, ഏത് സ്റ്റൈലിംഗാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? അഭിപ്രായങ്ങൾ ചുവടെ ഞങ്ങളെ അറിയിക്കുക.
ഇവിടെ കൂടുതൽ വായിക്കുക: ടാറ്റ നെക്സോൺ AMT
0 out of 0 found this helpful