മഹീന്ദ്ര എക്‌സ് യു വി 500 ഓട്ടോമാറ്റിക് 15.36 ലക്ഷം രൂപയ്‌ക്ക് ലോഞ്ച് ചെയ്‌തു

published on നവം 26, 2015 09:54 am by cardekho for മഹേന്ദ്ര ക്സ്യുവി500

  • 17 Views
  • ഒരു അഭിപ്രായം എഴുതുക

ജയ്‌പൂർ:

ക്രേറ്റയുടെ ഡെസ്സൽ ഓട്ടോമാറ്റിക്കിന്റെ ജനപ്രീതി മുന്നിൽ കണ്ടുകൊണ്ട് എക്‌സ് യു വി 500 ന്റെ ഓട്ടോമാറ്റിക് വേരിയന്റ് മഹിന്ദ്ര ലോഞ്ച് ചെയ്‌തു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്കോർപ്പിയോയുടെ 6 സ്പീഡ്  ഓട്ടോമാറ്റിക് യൂണിറ്റായിരിക്കും വാഹനം പങ്കുവയ്‌ക്കുക. എക്‌സ് യു വി യുടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10, ഡബ്ല്യൂ 10 എ ഡബ്ല്യൂ ഡി വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകും. 15.36 ലക്ഷം രൂപയായിരിക്കും ( നവി മുംബൈ എക്‌സ് ഷോറൂം) വേരിയന്റ്നിന്റെ അടിസ്ഥാനവില.

330 എൻ എം പരമാവധി ടോർക്കിൽ 140 ബി എച്ച് പവർ തരാൻ കഴിയുന്ന അതേ എം ഹോക്ക് ഡീസൽ മോട്ടോർ തന്നെയാണ്‌ വാഹനത്തിന്‌ ശക്തി നൽകുന്നത്. മുകളിൽ പറഞ്ഞിട്ടുള്ളതുപോലെതന്നെ സ്കോർപിയോയുടെ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്‌ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്, മാനുവൽ വേർഷനിലും 6 സ്പീഡ് യൂണിറ്റ് തന്നെയാണ്‌, കൂടാതെ ഈ വർഷം ആദ്യം ഈ എസ് യു വി യുടെ ഫേസ് ലിഫ്റ്റ് ചെയ്ത വേർഷനും പുറത്തിറക്കിയിരുന്നു. എഞ്ചിനിലും ട്രാൻസ്മിഷനിലും കാര്യമായ മാറ്റങ്ങളില്ലാത്രുന്ന ഫേ സ്ലിഫ്റ്റ് വേർഷന്റെ അകത്തും പുറത്തും കാര്യമായ നവീകരണങ്ങൾ നടത്തിയിരുന്നു. പുഷ് സ്റ്റാർട്ട് ബട്ടൺ, എലക്‌ട്രിക് സൺറൂഫ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റെം, 6 വേ പവർ ഡ്രൈവർ സീറ്റ്, ലോഗൊ പഡ്ഡിൽ ലാംപുകൾ, അസ്സിസ്റ്റോറ്റുകൂടിയ റിവേഴ്‌സ് ക്യാമറ തുടങ്ങിയവയായിരുന്നു ഫേസ് ല്ഫ്റ്റ് വേർഷന്റെ സവിശേഷതകൾ.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ മഹേന്ദ്ര ക്സ്യുവി500

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience