ഫെബ്രുവരിയിലെ മഹീന്ദ്ര ഓഫറുകൾ; ബാക്കിയുള്ള ബിഎസ്4 മോഡലുകൾക്ക് 3 ലക്ഷം വരെ ഇളവ്
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 34 Views
- ഒരു അഭിപ്ര ായം എഴുതുക
എല്ലാ മോഡലുകൾക്കും ഓഫറുകൾ ലഭ്യമാണെങ്കിലും നിങ്ങൾ തെരഞ്ഞെടുക്കുന്ന വേരിയന്റ് അനുസരിച്ച് ഇളവുകൾ വ്യത്യാസപ്പെടാം.
-
ഏറ്റവും കുറവ് എക്സ്ചേഞ്ച് ബോണസ് ബൊലറോ പവർ പ്ലസിന്.
-
ഏറ്റവും കാഷ് ഡിസ്കൌണ്ട് മഹീന്ദ്ര നൽകുന്നത് അൽടുറാസ് ജി4ന്
-
എല്ലാ ഓഫറുകളും ഫെബ്രുവരി 29, 2020 വരെ മാത്രം.
വിൽക്കാത്ത ബിഎസ്4 സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്ന കാർ നിർമ്മാതാക്കളുടെ കൂട്ടത്തിൽ മഹീന്ദ്രയുമുണ്ട്. ഏപ്രിൽ 1, 2020 ന് ബിഎസ്6 മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുമ്പായി ഈ സ്റ്റോക്കുകൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി തങ്ങളുടെ മുഴുവൻ വാഹന ശ്രേണിയ്ക്കും നിരവധി ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതുവരെ എക്സ്‌യുവി300 യുടെ പെട്രോൾ വേരിയന്റുകൾ മാത്രമാണ് മഹീന്ദ്രയുടെ വാഹനശ്രേണിയിൽ ബിഎസ്6 പാലിച്ചിരുന്നത്. മഹീന്ദ്ര നൽകുന്ന ഓഫറുകൾ വിശദമായി പരിശോധിക്കാം.
മോഡൽ |
കാഷ് ഡിസ്കൌണ്ട് |
എക്സ്ചേഞ്ച് ഓഫർ |
കോർപ്പറേറ്റ് ബോണസ് |
മൊത്തം ആനുകൂല്യങ്ങൾ |
Up to Rs 35,000 |
Up to Rs 40,000 |
Up to Rs 4,500 |
Up to Rs 79,500 |
|
മരാസോ |
Up to Rs 1.34 lakh |
Up to Rs 25,000 |
Up to Rs 7,000 |
Up to Rs 1.66 lakh |
എക്സ്‌യുവി500 |
Up to Rs 55,000 |
Up to Rs 40,000 |
Up to Rs 9,000 |
Up to Rs 1.04 lakh |
സ്കോർപിയോ |
Up to Rs 44,400 |
Up to Rs 30,000 |
Up to Rs 5,000 |
Up to Rs 79,400 |
അൽടുറാസ് ജി4 |
Up to Rs 2.4 lakh |
Up to Rs 50,000 |
Up to Rs 15,000 |
Up to Rs 3.05 lakh |
ബൊലറോ പവർ പ്ലസ് |
Up to Rs 13,100 |
Up to Rs 10,000 |
Up to Rs 4,000 |
Up to Rs 27,100 |
ടിയുവി300 |
Up to Rs 56,751 |
Up to Rs 30,000 |
Up to Rs 5,000 |
Up to Rs 91,751 |
കെയുവി 100എൻഎക്സ്ടി |
Up to Rs 38,645 |
Up to Rs 20,000 |
Up to Rs 4,000 |
Up to Rs 62,645 |
കൂടുതൽ വായിക്കാം: ഏറ്റവും പുതിയ കാർ ഡീലുകളും ഡിസ്കൌണ്ടുകളും ഇവിടെ വായിക്കാം.
നോട്ട്: മുകളിൽ നൽകിയിരിക്കുന്ന ഓഫറുകളെല്ലാം ഡെൽഹിയിൽ ബാധകമായവയാണ്. എന്നിരുന്നാലും മറ്റു നഗരങ്ങളിൽ ലഭ്യമായ ഓഫറുകളും ഏറിയോ കുറഞ്ഞോ ഒന്നുതന്നെയാണ്. വേരിയന്റുകൾ തിരഞ്ഞെടുക്കുന്നതനുസരിച്ച് ഇളവുകളിലും വ്യത്യാസമുണ്ടാകുമെന്ന കാര്യം ശ്രദ്ധിക്കണം. കൂടുതൽ കൃത്യമായ വിവരങ്ങൾക്കായി അടുത്തുള്ള മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്.
മഹീന്ദ്ര ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് അൽടുറാസ് ജി4 നാണ്, 3.05 ലക്ഷം. 2.4 ലക്ഷത്തിന്റെ കാഷ് ഡിസ്കൌണ്ട്, 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 15,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൌണ്ട് എന്നിവ ചേരുന്നതാണ് ഈ ഓഫർ.
മഹീന്ദ്രയുടെ എംപിവിയായ മരാസോയാണ് ഏറ്റവും കൂടുതൽ ഡിസ്കൌണ്ട് ലഭിക്കുന്ന രണ്ടാമത്തെ മോഡൽ. 1.34 ലക്ഷം രൂപയുടെ കാഷ് ഡിഷ്കൌണ്ട്, 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 7,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൌണ്ട് എന്നിങ്ങനെ മൊത്തം 1.66 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് മരാസോ വാങ്ങുന്ന ഉപഭോക്താവിനെ കാത്തിരിക്കുന്നത്.
കൂടുതൽ വായിക്കാം: അൽടുറാസ് ജി4 ഓട്ടോമാറ്റിക്.