മഹിന്ദ്ര എക്‌സ് യു വി 500 ഫേസ്‌ലിഫ്റ്റ് ഇറ്റലിയിൽ ലോഞ്ച് ചെയ്‌തു
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 13 Views
- ഒരു അഭിപ്രായം എഴുതുക
ഈ വർഷമാദ്യം ഇന്ത്യൻ നിരത്തിൽ പുറത്തിറങ്ങിയ എക്‌സ് യു വി 500 ഫേസ്‌ലിഫ്റ്റ് ഇപ്പോൽ ഇറ്റലിയിലും ലോഞ്ച് ചെയ്‌തു. ഇറ്റലിയിൽ പുറത്തിറങ്ങിയ മോഡലിന് മഹിന്ദ്ര & മഹിന്ദ്ര വാഗ്‌ദാനം ചെയ്യുന്നത് 1 വർഷം അല്ലെങ്കിൽ 100,000 കി മി വാറന്റിയാണ്. ആകാരത്തിലുള്ള ചെറിയ മാറ്റങ്ങൾക്കുപുറമെ എല്ലാ സാങ്കേതിക സംവിധാനങ്ങളിലും കാറിന് പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഡബ്ല്യൂ 6, ഡബ്ല്യൂ 8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും വാഹനം യൂറോപ്യൻ രാജ്യത്തെത്തുക. കൂടാതെ എയർ ബാഗുകൾ, എ ബി എസ്, ഇ ബി ഡി, ഇ എസ് പി, ഐ എസ് ഒ എഫ് ഐ എക്‌സ് മൗണ്ടുകൾ, ഹിൽ സ്റ്റാർട് അസ്സിസ്റ്റ്, ഹില്ല് ഡിസെന്റ് കൺട്രോൾ എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
6 സ്പീഡ് മാനുവൽ ഗീയ്യർ ബോക്‌സുമായി സംയോജിപ്പിച്ച 2.2 ലിറ്റർ എം ഹോക്ക് ഡീസൽ എഞ്ചിനായിരിക്കും ഇന്ത്യൻ വേരിയന്റിലും ഇറ്റാലിയൻ വേരിയന്റിലും സമാനമായിട്ടുണ്ടാകുക. അന്താരാഷ്ട്ര വിപണിക്ക് വേണ്ടി മാത്രം വികസിപ്പിച്ചെടുത്ത പുത്തൻ പേട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ പുതിയ സവിഷേഷത.
കാഴ്ചയിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുന്ന ഹേഡ്‌ലാംപും നവീകരിച്ച ഗ്രില്ലും അടങ്ങുന്നതാണ് വാഹനത്തിന്റെ മുൻഭാഗം. ഉൾവശം നോക്കുകയാണെങ്കിൽ ഡാഷ്ബോർഡിലെ പുതിയ നിറവിന്യാസത്തിനു പ്രഭകൂട്ടിക്കൊണ്ടാണ് സീറ്റ് ഫാബ്രിക്കുകളും നവീകരിച്ച സെന്റർ കൺസോളും ഒരുക്കിയിരിക്കുന്നത്. എല്ലാം ചേരുമ്പോൾ വാഹനം കാഴ്ചയിൽ ലക്ഷണ മൊത്തതാകുന്നു. ഈ ഇന്ത്യൻ വാഹനത്തിന്റെ ടോപ് എൻഡ് യൂറോപ്യൻ വേർഷനുകളിൽ (ഡബ്ല്യൂ 8) ഒട്ടനവധി സവിശേഷതൾ വേറെയുമുണ്ട്, റിവേഴ്‌സ് പാർകിങ്ങ് ക്യാമറ, ശീതീകരിച്ച ഗ്ലൗ ബോക്‌സ്, ജി പി എസ് നാവിഗേഷൻ സപ്പോർട്ട് ചെയ്യുന്ന ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് കാലാവസ്ത നിയന്ത്രകം, 8 തരത്തിൽ അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, പഡ്ഡിൽ ലാംപുകൾ, ക്രൂയിസ് കണ്ട്രോൾ, സ്റ്റാ റ്റിക് കോർണെറിങ്ങ് ലാംപുകൾ എന്നിവയാണവയിൽ ചിലത്. സൺറൂഫ് ബംബറും ക്രോമിയത്തിൽ പൊതിഞ്ഞ ഫോഗ്‌ലാംപ് കൂടിയാകുമ്പോൾ വാഹനം കൂടുതൽ വിശ്വസിനീയമാകുന്നു.
ഇന്ത്യയിൽ നിന്ന് സി ബി യു ആയി കയറ്റുമതി ചെയ്യപ്പെടുന്ന എക്‌സ് യു വി 500 ന്റെ യൂറോപ്യൻ വേർഷന് 19, 527 യൂറോയ്‌ക്കും 25,466 ( ഇന്ത്യൻ രൂപ 13,74 ലക്ഷത്തിനും 18.01 ലക്ഷത്തിനും) യൂറോയ്‌ക്കും ഇടയിൽ വിലവരും.
0 out of 0 found this helpful