Login or Register വേണ്ടി
Login

Mahindra XUV 3XO vs Maruti Brezza; സവിശേഷതകളുടെ താരതമ്യം

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

XUV 3XO ഉം ബ്രെസ്സയും 360-ഡിഗ്രി ക്യാമറയും വയർലെസ് ചാർജറും വാഗ്ദാനം ചെയ്യുന്നു മോഡലുകളാണ്, എന്നാൽ ആദ്യത്തേതിൽ പനോരമിക് സൺറൂഫും ഡ്യുവൽ സോൺ ACയും അധികമായി ലഭിക്കുന്നു.

ഈ സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫും ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ഉൾപ്പെടെ നിരവധി സവിശേഷതകൾ പുതിയ മഹീന്ദ്ര XUV 3XO-യിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഓഫർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വരുന്നു, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഇതിൽ ലഭ്യമാണ്. XUV 3XO യുടെ പ്രധാന എതിരാളികളിലൊന്നാണ് മാരുതി ബ്രെസ്സ, ഇത് സമാന വിഭാഗത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മോഡലുകളിലൊന്നാണ്. XUV 3XO-യുടെ വിശാലമായ എഞ്ചിൻ റേഞ്ച് സെഗ്‌മെന്റിൽ ആദ്യമായി കൊണ്ടുവരുന്ന സവിശേഷതകൾ എന്നിവയ്ക്ക് വിപണിയിൽ നിലവിൽ മുന്നിട്ട് നിൽക്കുന്ന ബ്രെസ്സയെ വെല്ലാനാകുമോ? രണ്ട് സബ് കോംപാക്റ്റ് SUVകളുടെ വിശദമായ സ്പെസിഫിക്കേഷൻ താരതമ്യങ്ങളിലൂടെ നമുക്ക് കണ്ടെത്താൻ ശ്രമിക്കാം:

അളവുകൾ

മോഡൽ

മഹീന്ദ്ര XUV 3XO

മാരുതി ബ്രെസ്സ

നീളം

3990 mm

3995 mm

വീതി

1821 mm

1790 mm

ഉയരം

1647 mm

1685 mm

വീൽബേസ്

2600 mm

2500 mm

ബൂട്ട് സ്പേസ്

364 litres

328 litres

  • അളവുകളുടെ കാര്യത്തിൽ, XUV 3XO-യെക്കാൾ 5 mm നീളവും 38 mm ഉയരവും മാരുതി ബ്രെസ്സയ്ക്ക് കൂടുതലാണ്.

  • അതായത്, XUV 3XO വീതിയേറിയ മോഡലാണ് ഇതിന്റെ വീൽബേസും (+100 mm) നീളം കൂടുതലാണ്, അതായത് കൂടുതൽ ഇൻ-കാബിൻ സ്ഥലം കൂടുതലാണെന്ന് പറയാം.

  • എന്നാൽ മഹീന്ദ്ര SUVയാണ്, കുറഞ്ഞത് രേഖകളിലെങ്കിലും കൂടുതൽ ലഗേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നത്.

പവർട്രെയിൻ

മോഡൽ

മഹീന്ദ്ര XUV 3XO

മാരുതി ബ്രെസ്സ

എഞ്ചിൻ

1.2-ലിറ്റർ ടർബോ-പെട്രോൾ

1.2-ലിറ്റർ (ഡയറക്ട് ഇഞ്ചക്ഷൻ) ടർബോ-പെട്രോൾ

1.5-ലിറ്റർ പെട്രോൾ എഞ്ചിൻ

1.5-ലിറ്റർ പെട്രോൾ എഞ്ചിൻ (CNG)

പവർ

112 PS

130 PS

103 PS

101 PS

ടോർക്ക്

200 Nm

Up to 250 Nm

137 Nm

136 Nm

ട്രാൻസ്മിഷൻ

6MT, 6AT

6MT, 6AT

5MT, 6AT

5MT

ക്ലെയിം ചെയ്ത് മൈലേജ്

AT: 17.96 kmpl

AT: 18.2 kmpl

AT: 19.80 kmpl

25.51 km/kg

  • ബ്രെസ്സ, മൈൽഡ്-ഹൈബ്രിഡ് ടെക്നോളജിയുള്ള ഒരൊറ്റ വലുതുമായ 1.5-ലിറ്റർ പെട്രോൾ എഞ്ചിനുമായി ചേർന്ന് വരുന്നു, അതേസമയം XUV 3XO രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകളും ഒരു ഡീസൽ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

  • XUV 3XO-യുടെ സ്റ്റാൻഡേർഡ് പെട്രോൾ ഓപ്‌ഷനിൽ പോലും ബ്രെസ്സയുടെ പവർട്രെയിനേക്കാൾ 9PS,63 Nm അധികമായി ഓഫർ ചെയ്യുന്നു.

  • രണ്ട് വാഹനങ്ങളും പെട്രോൾ എഞ്ചിനുകളുമായി ജോടിയാക്കുമ്പോൾ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു.

  • ഇവിടെ ബ്രെസ്സയ്ക്ക് മാത്രമേ ഫാക്ടറിയിൽ ഘടിപ്പിച്ച CNG കിറ്റിൻ്റെ ഓപ്‌ഷൻ ലഭിക്കൂ.

സവിശേഷതകൾ

സവിശേഷതകൾ

മഹീന്ദ്ര XUV 3XO

മാരുതി ബ്രെസ

എക്സ്റ്റീരിയര്‍

  • BI-LED ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ

  • ടേൺ ഇൻഡിക്കേറ്ററുകൾ സഹിതമുള്ള LED DRLകൾ

  • LED ഫ്രണ്ട് ഫോഗ് ലാമ്പുകൾ

  • 17 ഇഞ്ച് അലോയ് വീലുകൾ

  • കണക്റ്റഡ് LED ടെയിൽ ലൈറ്റുകൾ

  • റൂഫ് റെയിൽസ്

  • ഓട്ടോ LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ

  • LED DRL കൾ

  • LED ഫ്രണ്ട് ഫോഗ് ലാമ്പുകൾ

  • 16 ഇഞ്ച് അലോയ് വീലുകൾ

  • റൂഫ് റെയിൽസ്

ഇന്റീരിയർ

  • ഡ്യുവൽ-ടോൺ ക്യാബിൻ തീം

  • ഡാഷ്ബോർഡ്, ഡോർ ട്രിമ്മുകൾ എന്നിവയിൽ സോഫ്റ്റ്-ടച്ച് ലെതറെറ്റ്

  • 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ

  • സ്റ്റോറേജ് ഉള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്

  • കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്

  • എല്ലാ സീറ്റുകൾക്കും ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ

  • ബ്രൗൺ ഇൻസർട്ടുകൾ ഉള്ള ഓൾ ബ്ലാക്ക് ക്യാബിൻ തീം

  • സെമി ലെതറേറ്റ് സീറ്റ് അപ്ഹോൾസ്റ്ററി

  • 60:40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ

  • സ്റ്റോറേജ് ഉള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്

  • കപ്പ്ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്

  • എല്ലാ സീറ്റുകൾക്കും ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകൾ

  • റിയർ പാർസൽ ട്രേ

സുഖവും സൌകര്യവും

  • പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്

  • സ്റ്റോപ്പ്

  • പവർ ഫോൾഡിംഗും വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ORVMകളും

  • ക്രൂയിസ് കൺട്രോൾ

  • പനോരമിക് സൺറൂഫ്

  • റിയർ വെന്റുകളുള്ള ഡ്യുവൽ സോൺ AC

  • വയർലെസ്സ് ഫോൺ ചാർജര്‍

  • കൂൾഡ് ഗ്ലോവ് ബോക്സ്

  • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

  • കീലെസ്സ് എൻട്രി

  • ഡ്രൈവർ സൈഡിൽ വൺ-ടച്ച് ഡൌൺ പ്രവർത്തനമുള്ള പവർ വിൻഡോ

  • പുഷ് ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്

  • സ്റ്റോപ്പ്

  • പവർ ഫോൾഡിംഗും വൈദ്യുതപരമായി ക്രമീകരിക്കാവുന്ന ORVMകളും

  • ക്രൂയിസ് കൺട്രോൾ

  • സിംഗിൾ-പെയ്ൻ സൺറൂഫ്

  • റിയർ വെന്റുകളുള്ള ഓട്ടോമാറ്റിക് AC

  • വയർലെസ്സ് ഫോൺ ചാർജര്‍

  • കൂൾഡ് ഗ്ലോവ് ബോക്സ്

  • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

  • കീലെസ്സ് എൻട്രി

  • ഡ്രൈവർ സൈഡിൽ വൺ-ടച്ച് അപ് \ഡൌൺ പ്രവർത്തനമുള്ള പവർ വിൻഡോ

  • ഹെഡ്-അപ്പ് ഡിസ്പ്ലേ

ഇൻഫോടെയ്ൻമെന്റ്

  • 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

  • 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

  • 6 സ്പീക്കറുകൾ

  • വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർപ്ലേ

  • കണക്റ്റഡ് കാർ ടെക്നോളജി

  • 9 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

  • 6 -സ്പീക്കർ സിസ്റ്റം

  • വയർലെസ്സ് ആൻഡ്രോയിഡ് ഓട്ടോ , ആപ്പിൾ കാർപ്ലേ

  • കണക്റ്റഡ് കാർ ടെക്നോളജി

സുരക്ഷ

  • 6 എയർബാഗുകൾ (സ്റ്റാൻഡേർഡ്)

  • ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS)

  • ബ്ലൈന്റ് വ്യൂ മോണിറ്റർ 360 ഡിഗ്രി ക്യാമറ

  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC)

  • EBD സഹിതമുള്ള ABS

  • ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ

  • ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS)

  • റിയർ ഡീഫോഗർ

  • ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്

  • ഓട്ടോമാറ്റിക് വൈപ്പറുകൾ

  • എല്ലാ വീലുകളുടെയും ഡിസ്‌ക് ബ്രേക്കുകൾ

  • ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ

  • 6 എയർബാഗുകൾ

  • 360 ഡിഗ്രി ക്യാമറ

  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC)

  • EBD സഹിതമുള്ള ABS

  • റിയർ പാർക്കിംഗ് സെൻസറുകൾ

  • റിയർ ഡീഫോഗർ

  • എല്ലാ വീലുകളുടെയും ഡിസ്‌ക് ബ്രേക്കുകൾ

  • ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ

പ്രധാന ടേക്ക്എവേകൾ

  • കണക്‌റ്റുചെയ്‌ത LED ടെയിൽ ലൈറ്റുകളും വലിയ 17 ഇഞ്ച് അലോയ് വീലുകളും കാരണം XUV 3XO ആണ് ഇവയില് വച്ച് ഏറ്റവും സ്റ്റൈലിഷ് ഓഫർ എന്ന് പറയാം.

  • സുഖ സൌകര്യങ്ങൾ പരിഗണിക്കുകയാണെങ്കിലും, XUV 3XO-യ്ക്ക് പനോരമിക് സൺറൂഫ് (സെഗ്‌മെന്റിൽ -ആദ്യത്തേത്), ഡ്യുവൽ സോൺ AC, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ക്യാബിനിനുള്ളിലെ വലിയ ഡിസ്‌പ്ലേകൾ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളാൽ അധിക പോയിൻ്റുകൾ ലഭിക്കുന്നു. XUV 3XO-യെക്കാൾ ബ്രെസ്സയ്ക്കുള്ള ഒരേയൊരു സവിശേഷത ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയാണ്

  • XUV 3XO-യുടെ ടോപ്പ്-സ്പെക്ക് വേരിയൻ്റുകളിൽ ലെവൽ 2 ADAS, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, ഇവയൊന്നും തന്നെ ബ്രെസ്സയിൽ കാണാനാകുന്നതല്ല. ഇതിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, അതേസമയം ബ്രെസ്സയുടെ ടോപ്പ് ട്രിമ്മിൽ മാത്രം ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നു.

ഇതും വായിക്കൂ: 2030 ഓടെ മഹീന്ദ്ര പുറത്തിറക്കുന്ന 6 എസ്‌യുവികൾ ഏതൊക്കെയെന്ന് മനസ്സിലാക്കാം!

വിലയും എതിരാളികളും

മഹീന്ദ്ര XUV 3O

മാരുതി ബ്രെസ്സ

7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെ

8.34 ലക്ഷം മുതൽ 14.14 ലക്ഷം രൂപ വരെ

മഹീന്ദ്ര XUV 3XO-യെക്കാൾ ഉയർന്ന എൻട്രി വിലയാണ് മാരുതി ബ്രെസ്സയ്ക്കുള്ളത്. എന്നിരുന്നാലും, മുൻനിര വകഭേദങ്ങളിൽ, മഹീന്ദ്രയുടെ അധിക സവിശേഷതകളും ഡീസൽ എഞ്ചിൻ്റെ ലഭ്യതയും അതിന്റെ വില മാരുതി ഓപ്ഷനേക്കാൾ വര്ധിപ്പിക്കുന്നു. രണ്ട് SUVകളും നിസ്സാൻ മാഗ്‌നൈറ്റ്, ഹ്യുണ്ടായ് വെന്യു, റെനോ കിഗർ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ് എന്നിവയോട് കിടപിടിക്കുന്നതാണ്.

കൂടുതൽ വായിക്കൂ: മഹീന്ദ്ര XUV 3XO AMT

Share via

Write your Comment on Mahindra എക്‌സ് യു വി 3XO

explore similar കാറുകൾ

മാരുതി brezza

പെടോള്19.89 കെഎംപിഎൽ
സിഎൻജി25.51 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്
Rs.48.90 - 54.90 ലക്ഷം*
ഫേസ്‌ലിഫ്റ്റ്
Rs.2.49 സിആർ*
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ