Login or Register വേണ്ടി
Login

2024-ലെ ലോഞ്ചിനു മുന്നോടിയായി പ്രൊഡക്ഷൻ റെഡി ടെയ്‌ൽലൈറ്റുകളുമായി Mahindra Thar 5-door

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

ടെസ്റ്റ് മ്യൂൾ മറച്ചിരുന്നുവെങ്കിലും വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത LED ടെയിൽലൈറ്റ് സജ്ജീകരണം ഉൾപ്പെടുത്തിയിരിക്കുന്നു

  • 2024-ൽ മഹീന്ദ്ര അവതരിപ്പിക്കുന്നു ഥാർ 5-ഡോർ

  • പുതിയ സ്പൈ ഷോട്ടുകളിൽ ടെയിൽലൈറ്റ് സജ്ജീകരണത്തിലെ സ്ലീക്കർ ലൈറ്റിംഗ് ഘടകങ്ങൾ കണ്ടെത്തി.

  • സാധ്യതയുള്ള മറ്റു എക്സ്റ്റീരിയർ മാറ്റങ്ങളിൽ പുതിയ ഗ്രിൽ ഡിസൈനും വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ഉൾപ്പെടുന്നു .

  • ക്യാബിന് ഒരു പുതിയ തീമും വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റവും ഉൾപ്പെടുത്താനും സാധ്യത.

  • ഡ്യുവൽ സോൺ AC, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • 3-ഡോർ ഥാറിന് സമാനമായ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കാനാണ് സാധ്യത; RWD, 4WD എന്നീ രണ്ട് ഓപ്ഷനുകളും ഈ ഓഫറിൽ ഉണ്ടായിരിക്കാം

  • വിലകൾ 15 ലക്ഷം രൂപ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം).

മറ്റൊരു സ്‌പൈ ഷോട്ട് സ്‌പെഷ്യൽ സ്‌റ്റോറിയിൽ, മഹീന്ദ്ര ഥാർ 5-ഡോർ ഇപ്പോഴും പരിശോധനയിൽ തുടരുന്നതിന്റെ ചില ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ഈയിടെ കണ്ടെത്തിയ, നിർമ്മാണത്തിന് തയ്യാറായ മോഡലിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമ്പോൾ, നീണ്ട വീൽബേസ് ഥാർ ഇപ്പോഴും വെളിപ്പെടാത്ത രീതിയിലാണുള്ളത്

ശ്രദ്ധേയമായ ഡിസൈൻ അപ്ഡേറ്റുകൾ

അലോയ് വീലുകൾ, LED ടെയിൽലൈറ്റുകൾ എന്നിങ്ങനെയുള്ള ഒന്നിലധികം പ്രൊഡക്ഷൻ-റെഡി ഇനങ്ങൾ 5-ഡോർ ഥാറിൽ സ്പോർട് ചെയ്യുന്നതായി സ്പൈ ഷോട്ടുകൾ കാണിക്കുന്നു. റിയർ ലൈറ്റിംഗ് സജ്ജീകരണത്തെക്കുറിച്ച് പറയുമ്പോൾ, 3-ഡോർ മോഡളിൽ നിന്നും ബ്രേക്ക് ലൈറ്റ് ഘടകങ്ങളിൽ പോലും മാറ്റം വരുത്തുകയും , ഉൾഭാഗത്ത് സ്ലീക്കർ LED ഘടകങ്ങൾ ഉൾപ്പെടുത്തിയതായും തോന്നുന്നു.

ബീഫിയർ 6-സ്ലാറ്റ് ഗ്രിൽ, വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ (ഒരുപക്ഷേ LED യൂണിറ്റുകൾ) എന്നിവയുൾപ്പെടെ ഥാർ 5-ഡോറിന്റെ ഒന്നിലധികം പുതിയ ഡിസൈൻ വിശദാംശങ്ങൾ അടുത്തിടെ കണ്ടെത്തിയ ഒരു ടെസ്റ്റ് മ്യൂളിൽ വെളിപ്പെട്ടിരുന്നു. അറിയപ്പെടുന്ന മറ്റ് അപ്‌ഡേറ്റുകളിൽ ഒരു ഫിക്സഡ് മെറ്റൽ ടോപ്പിന്റെ സൗകര്യവും ഉൾപ്പെടുന്നു.

ഉൾഭാഗത്തെ പരീക്ഷണങ്ങൾ

കൂടുതൽ പ്രായോഗികമായ മഹീന്ദ്ര ഥാറിന് അതിനേക്കാൾ ചെറിയതും സമാനമായതുമായ മോഡലിനേക്കാൾ വലിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റവും വ്യത്യസ്തമായ ക്യാബിൻ തീമും ഉണ്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സൺറൂഫിന് പുറമെ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും 5 ഡോർ SUVയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷ സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ , 5-ഡോർ ഥാറിന് ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിവേഴ്‌സിംഗ് ക്യാമറ എന്നിവ ലഭിക്കും.

ഇതും കാണൂ: മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് വീണ്ടും ടെസ്റ്റിംഗിനിടയിൽ കണ്ടെത്തി,ഒരു വലിയ ടച്ച്‌സ്‌ക്രീൻ സൗകര്യത്തോടൊപ്പംv

എന്തായിരിക്കും ഇതിൽ കൂടുതലായി ഉൾപ്പെടുത്തുന്നത്

2-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകൾ ഉള്ള 5-ഡോർ ഥാറിനെ അതിന്റെ ചെറിയ-വീൽബേസ് പതിപ്പായാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്, എന്നാൽ ഇതിന്റെ നിലവാരം കൂടുതൽ മെച്ചപ്പെട്ടതാണ്. ഥാർ 5-ഡോറിന്റെ രണ്ട് പവർട്രെയിൻ ഓപ്ഷനുകളും 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളോടെ വരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 3-ഡോർ മോഡലിൽ കാണുന്നത് പോലെ, SUVക്ക് റിയർ-വീൽ, 4-വീൽ ഡ്രൈവ്ട്രെയിൻ (4WD) ഓപ്ഷനുകളിൽ നീളമുള്ള വീൽബേസ് ലഭിക്കാൻ സാധ്യതയുണ്ട്.

വിലയും മത്സരവും

മഹീന്ദ്ര 5-ഡോർ ഥാറിന്റെ വില 15 ലക്ഷം രൂപയിൽ നിന്ന് (എക്സ്-ഷോറൂം) ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോം‌പാക്റ്റ് SUVകൾക്ക് ഒരു ബദലായും മാരുതി ജിംനിക്കും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ 5-ഡോറിനും കൂടുതൽ വലിയ പ്രീമിയം ഓപ്ഷനുമായും ഇത് പ്രവർത്തിക്കും.

ബന്ധപ്പെട്ടവ: കാണൂ: മഹീന്ദ്ര ഥാർ EV ആശയത്തെക്കുറിച്ച് ഡിസൈൻ ചീഫ് പ്രതാപ് ബോസ് വിശദീകരിക്കുന്നു

കൂടുതൽ വായിക്കൂ: ഥാർ ഓട്ടോമാറ്റിക്

Share via

Write your Comment on Mahindra ഥാർ ROXX

S
sandeep
Sep 14, 2023, 5:57:00 PM

Thar 3 door me jo kmi thi wo sb isme dur ho jayegi m to lonch hote hi book kru ha….

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.18.90 - 26.90 ലക്ഷം*
പുതിയ വേരിയന്റ്
Rs.21.90 - 30.50 ലക്ഷം*
Rs.9 - 17.80 ലക്ഷം*
പുതിയ വേരിയന്റ്
Rs.44.90 - 55.90 ലക്ഷം*
Rs.75.80 - 77.80 ലക്ഷം*
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ