5 Door Mahindra Thar Roxx vs Jeep Wrangler: ഓഫ്-റോഡർ മോഡലുകളുടെ താരതമ്യം!
aug 19, 2024 07:56 pm dipan ജീപ്പ് വഞ്ചകൻ ന് പ്രസിദ്ധീകരിച്ചത്
- 48 Views
- ഒരു അഭിപ്രായം എഴുതുക
ജീപ്പ് റാംഗ്ലർ അൺലിമിറ്റഡ് മോഡലിനേക്കാൾ 50 ലക്ഷം രൂപയിലധികം ലാഭകരമായ ഏറ്റവും മികച്ച റിയർ വീൽ ഡ്രൈവ് താർ റോക്‌സിനാണുള്ളത്.
മഹീന്ദ്ര ഥാർ റോക്‌സ് ഇന്ത്യയിൽ അഞ്ച് ഡോറുകൾ ഉള്ള(അതിനാൽ കൂടുതൽ വിശാലമായ) ഥാർ 3-ഡോറിന്റെ എതിരാളിയായാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഡോറുകളും സ്‌റ്റൈലിംഗ് ട്വീക്കുകളും കൂടി ചേർക്കുന്നത് ഇപ്പോൾ ഒരു പ്രീമിയം ഓഫ്‌റോഡറിനോട് - ജീപ്പ് റാംഗ്ലറിനോട് സാമ്യത നൽകുന്നു എന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. അതിനാൽ, കൂടുതൽ പ്രീമിയമായ ജീപ്പ് റാംഗ്ലറിനെതിരെ ഥാർ റോക്സിന് വിശദശാംശങ്ങളിൽ എന്തെല്ലാം പ്രത്യേകതകളാണെന്ന് നമുക്ക് കണ്ടെത്താം.
എക്സ്റ്റീരിയർ


മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ, മഹീന്ദ്ര ഥാർ റോക്‌സിന് LED ഹെഡ്‌ലൈറ്റുകളും C ആകൃതിയിലുള്ള LED DRLകളും ലഭിക്കുന്നു. ബമ്പറിന് സിൽവർ ഘടകങ്ങളും ഫോഗ് ലൈറ്റുകളും LED യൂണിറ്റുകളാണ് ഉള്ളത്. ഗ്രില്ലിന് 6-സ്ലാറ്റ് ഡിസൈൻ ലഭിക്കുന്നു, മധ്യഭാഗത്ത് ഒരു ഹോരിസോൻഡൽ സ്ലാറ്റ് ഉപയോഗിച്ച് വിഭജിച്ചിരിക്കുന്നു. ഇപ്പോൾ LED നിർമ്മിതമായി വരുന്ന ഇൻഡിക്കേറ്ററുകൾ വീലിന് മുകളിൽ ഹെഡ്‌ലൈറ്റുകൾക്ക് അരികിലായി സ്ഥാപിച്ചിരിക്കുന്നു. വശങ്ങളിൽ , ഇതിന് നിലവിൽ സ്റ്റാൻഡേർഡ് ഥാറിനേക്കാൾ കൂടുതൽ നീളമുണ്ട്, കൂടാതെ ബ്ലാക്ഡ് ഔട്ട് റൂഫും കാണപ്പെടുന്നു. 19 ഇഞ്ച് അലോയ്കലും ത്രികോണാകൃതിയിലുള്ള C-പില്ലറിൽ സ്ഥാപിച്ച പിൻവശത്തെ ഡോർ ഹാൻഡിലുകളും കാണപ്പെടുന്നു. പിന്നിൽ, ഥാർ റോക്സിന് ദീർഘചതുരാകൃതിയിലുള്ള LED ടെയിൽ ലൈറ്റും ടെയിൽഗേറ്റിൽ സ്ഥാപിതമായ സ്പെയർ വീലും ലഭിക്കുന്നു.
മറുവശത്ത്, LED DRLകളോട് കൂടിയ വൃത്താകൃതിയിലുള്ള LED ഹെഡ്‌ലൈറ്റുകളാണ് റാംഗ്ലറിന് ലഭിക്കുന്നത്. ഇതിന്റെ 6-സ്ലാറ്റ് ഗ്രിൽ പരുഷമായ രൂപവും മികച്ച റോഡ് സാന്നിധ്യവും നൽകുന്നു. ഥാർ റോക്സ് പോലെ, ഇൻഡിക്കേറ്ററുകൾ ഹെഡ്‌ലൈറ്റുകൾക്ക് അരികിൽ വീലുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്നു, എന്നാൽ അവ വീതി കുറഞ്ഞ യൂണിറ്റുകളാണ്, മാത്രമല്ല ഇരട്ടി DRL-കളും ഉൾപ്പെടുത്തുന്നു. വശങ്ങളിൽ, റാംഗ്ലറിന് രണ്ട് പിൻ ഡോറുകളും ഒരു ബോക്‌സി സിൽഹൗട്ടും ബ്ലാക്ക്ഡ് ഔട്ട് റൂഫും ലഭിക്കുന്നു. എന്നാൽ ,C-പില്ലറിന് ത്രികോണാകൃതിയിലുള്ള ഡിസൈൻ അല്ല ഉള്ളത്. പിന്നിൽ, ചതുരാകൃതിയിലുള്ള LED ടെയിൽ ലൈറ്റുകളും അതിൻ്റേതായ സവിശേഷമായ മുദ്രയുള്ള ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലും ലഭിക്കുന്നു.


അളവുകൾ
ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ ഉയരവും വീതിയും നീളവുമുള്ള ഓഫ്-റോഡർ ജീപ്പ് റാംഗ്ലർ തന്നെയായതിനാൽ വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് പറയാം. ഥാർ റോക്‌സിനേക്കാൾ 157 mm നീളമുള്ള വീൽബേസിലാണ് റാംഗ്ലർ നിലനില്ക്കുന്നത്. രണ്ട് മോഡലുകളുടെയും വിശദമായ അളവുകൾ ചുവടെയുള്ള ഈ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നു
അളവുകൾ |
മഹീന്ദ്ര ഥാർ റോക്സ് |
ജീപ്പ് റാംഗ്ലർ |
നീളം |
4428 mm |
4867 mm |
വീതി |
1870 mm |
1931 mm |
ഉയരം |
1923 mm |
1864 mm |
വീല് ബേസ് |
2850 mm |
3007 mm |
ഓഫ് -റോഡ് സവിശേഷതകൾ
സവിശേഷതകൾ |
മഹീന്ദ്ര ഥാർ റോക്സ് |
ജീപ്പ് റാംഗ്ലർ |
അപ്രോച് ആംഗിൾ |
41.7 degree |
43.9 degree |
ബ്രേക്ക്ഓവർ ആംഗിൾ |
23.9 degree |
22.6 degree |
ഡിപ്പാർച്ചർ ആംഗിൾ |
36.1 degree |
37 degree |
വാട്ടർ വേഡിംഗ് കപ്പാസിറ്റി |
650 mm |
864 mm |
ടേബിളിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത് പോലെ, ഥാർ റോക്‌സിനേക്കാൾ മികച്ച അപ്രോച്ച് , ഡിപ്പാർച്ചർ കോണുകൾ ഉള്ളതിനാൽ ജീപ്പ് റാംഗ്ലർ മുന്നിട്ട് നിൽക്കുന്നു. എന്നിരുന്നാലും, ബ്രേക്ക്ഓവർ ആംഗിളിൽ ഥാർ റോക്സിന് മുൻതൂക്കം കാണുന്നു. പുതിയ മഹീന്ദ്ര ഓഫ്‌റോഡറിനേക്കാൾ 214 mm കൂടുതൽ വാട്ടർ വേഡിംഗ് കപ്പാസിറ്റിയും ജീപ്പ് നൽകുന്നു.
ഓഫ്-റോഡ് ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, മഹീന്ദ്ര ഥാർ റോക്‌സിന് ഇലക്‌ട്രോണിക് ആക്ച്വേറ്റഡ് റിയർ ഡിഫറൻഷ്യലും ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും ലഭിക്കുന്നു. ഇത് ഭൂപ്രദേശത്തെ അടിസ്ഥാനമാക്കി മൂന്ന് മോഡുകളിൽ ലഭിക്കുന്നു: ചെളി, മണൽ, മഞ്ഞ്. എന്നാൽ , ജീപ്പിന് മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറൻഷ്യലുകളും മുഴുവൻ സമയ ഫോർ വീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കുന്നു. രണ്ട് മോഡലുകളും ഹിൽ ഡിസൻ്റ് കൺട്രോൾ സഹിതമാണ് വരുന്നത്.
ഇന്റീരിയർ
മഹീന്ദ്ര ഥാർ റോക്‌സിന് ഡ്യുവൽ ടോൺ കറുപ്പും ബീജും കലർന്ന കാബിൻ ലഭിക്കുന്നു. ഇതിന് രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ ലഭിക്കുന്നു (ഒന്ന് ഡ്രൈവേഴ്സ് ഡിസ്‌പ്ലേയ്ക്കും മറ്റൊന്ന് ടച്ച്‌സ്‌ക്രീനിനും). കൂടാതെ, റിയർ വെൻ്റുകളോട് കൂടിയ ഓട്ടോ ACയും വയർലെസ് ഫോൺ ചാർജറും ഇതിലുണ്ട്. മുൻവശത്തെ യാത്രക്കാർക്കായി രണ്ട് പ്രത്യേകമാക്കിയ സെൻട്രൽ ആംറെസ്റ്റുകളുണ്ട്. സീറ്റുകൾ വെളുത്ത അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു, അവ പ്രീമിയം ആയി കാണുപ്പെടുന്നതിനാൽ , അത് വൃത്തിയായി സൂക്ഷിക്കുന്നത്, പ്രത്യേകിച്ച് ഓഫ്-റോഡ് സെഷനുകളിൽ ബുദ്ധിമുട്ടാണ്. മുൻ സീറ്റുകൾക്ക് വെൻ്റിലേഷൻ ഫംഗ്ഷൻ ഉണ്ട്, അതേസമയം ഡ്രൈവർ സീറ്റ് ഇലക്ട്രോണിക് ആയി ക്രമീകരിക്കാൻ കഴിയും. പിൻസീറ്റിൽ എല്ലാ യാത്രക്കാർക്കും സെൻ്റർ ആംറെസ്റ്റ്, ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, ഹെഡ്‌റെസ്റ്റ് എന്നിവ നല്കിയിരിക്കുന്നു.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ള ബ്ലാക്ക്ഡ്-ഔട്ട് ക്യാബിനാണ് ജീപ്പ് റാംഗ്ലറിന് ലഭിക്കുന്നത്. റാംഗ്ലറിൻ്റെ ഇരുണ്ട തീം ഓഫ്-റോഡ് എടുക്കുമ്പോൾ പരിപാലിക്കാൻ വളരെ എളുപ്പമാണ്. സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമായി ഡ്രൈവർക്ക് അനലോഗ് ഡയലുകൾ ലഭിക്കുന്നു, അവയ്ക്കിടയിൽ 7 ഇഞ്ച് നിറമുള്ള മൾട്ടി-ഇൻഫോ ഡിസ്പ്ലേയുണ്ട്. സ്‌റ്റോറേജ് സ്‌പെയ്‌സുമായി വരുന്ന ഒരൊറ്റ സെൻ്റർ ആംറെസ്റ്റും സജ്ജീകരിച്ചിരിക്കുന്നു. സീറ്റുകൾ കറുത്ത ലെതർ അപ്ഹോൾസ്റ്ററി ആണ് ഉപയോഗിക്കുന്നത്, മുൻ സീറ്റുകൾക്ക് ഹീറ്റിംഗും ഇലക്ട്രോണിക് അഡ്ജസ്റ്റ്മെൻ്റും ലഭിക്കും. പിൻസീറ്റിലെ എല്ലാ യാത്രക്കാരക്കും ഹെഡ്‌റെസ്റ്റും 3-പോയിൻ്റ് സീറ്റ് ബെൽറ്റും ലഭിക്കും. കപ്പ് ഹോൾഡറുകളോട് കൂടിയ റിയർ സെൻ്റർ ആംറെസ്റ്റും നൽകിയിട്ടുണ്ട്.
സവിശേഷതകൾ
സവിശേഷതകൾ |
മഹീന്ദ്ര ഥാർ റോക്സ് |
ജീപ്പ് റാംഗ്ലർ |
എക്സ്റ്റീരിയര്‍ |
|
|
ഇന്റീരിയർ |
|
|
സുഖസൌകര്യങ്ങൾ |
|
|
ഇൻഫോടെയ്ൻമെന്റ് |
|
|
സുരക്ഷ |
|
|
-
മുൻവശത്ത്, രണ്ട് കാറുകൾക്കും എല്ലാം LED ലൈറ്റുകളിൽ ലഭിക്കുന്നു, എന്നാൽ , ജീപ്പ് റാംഗ്ലർ കൂടുതൽ മെച്ചപ്പെടുത്തി പിന്നിൽ ഫോഗ് ലൈറ്റുകൾ ലഭിക്കുന്നു. ഥാർ റോക്‌സിന് 19 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുമ്പോൾ, റാംഗ്ലറിന് 18 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്.
-
ഥാർ റോക്‌സിന് ഡ്യുവൽ-ടോൺ കറുപ്പും ബീജും ഉള്ള ഇൻ്റീരിയർ ഉണ്ട്, അതിന് ഒരു ലെതറെറ്റ് ട്രീറ്റ്‌മെൻ്റ് ലഭിക്കുന്നു, അതേസമയം റാംഗ്ലറിന് ട്രിമ്മുകളിൽ ലെതർ ഇൻസേർട്ടുകളുള്ള ഓൾ-ബ്ലാക്ക് ക്യാബിൻ വരുന്നു.
-
സൗകര്യപ്രദമായ ഫീച്ചറുകളുടെ കാര്യത്തിൽ, പൂർണ്ണ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, വയർലെസ് ഫോൺ ചാർജർ എന്നിവ പോലുള്ള ഫീച്ചറുകൾ നൽകിക്കൊണ്ട് ഥാർ റോക്‌സ് റാംഗ്ലറിനേക്കാൾ അല്പം മുന്നിലാണ്. എന്നിരുന്നാലും ജീപ്പ് ഒരു ഡ്യുവൽ-സോൺ AC നൽകുന്നു, അത് ഥാർ റോക്സിൽ കാണുന്നില്ല.
-
പുതിയ മഹീന്ദ്ര 5-ഡോർ SUVയേക്കാൾ വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം റാംഗ്ലറിന് ലഭിക്കുന്നു.
-
സുരക്ഷയുടെ കാര്യത്തിൽ, രണ്ട് കാറുകൾക്കും 6 എയർബാഗുകളും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ഒരു ADAS സ്യൂട്ടും ലഭിക്കും. മറ്റ് സുരക്ഷാ ഫീച്ചറുകളും രണ്ടിലും സമാനമാണ്.
പവർ ട്രെയ്ൻ
സവിശേഷതകൾ |
മഹീന്ദ്ര ഥാർ റോക്സ് |
ജീപ്പ് റാംഗ്ലർ |
|
എഞ്ചിൻ |
2-ലിറ്റർ ടർബോ-പെട്രോൾ |
2.2-ലിറ്റർ ഡീസൽ |
2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ |
പവർ |
162 PS (MT)/177 PS (AT) |
152 PS (MT and AT)/ 175 PS (AT) |
270 PS |
ടോർക്ക് |
330 Nm (MT)/380 Nm (AT) |
330 Nm (MT and AT)/ 370 Nm (AT) |
400 Nm |
ട്രാൻസ്മിഷൻ |
6-speed MT/6-speed AT^ |
6-speed MT/6-speed AT |
8-speed AT |
ഡ്രൈവ് ട്രെയ്ൻ |
RWD* |
RWD/4WD |
4WD |
*RWD: റിയർ-വീൽ-ഡ്രൈവ്/4WD - ഫോർ-വീൽ-ഡ്രൈവ്
^AT: ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ
മഹീന്ദ്ര ഥാർ റോക്‌സ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്- ടർബോ-പെട്രോൾ, ഡീസൽ, അതേസമയം ജീപ്പ് റാംഗ്ലർ ടർബോ-പെട്രോൾ എഞ്ചിനിലാണ് വരുന്നത്. രണ്ട് പെട്രോൾ എഞ്ചിനുകളെ താരതമ്യപ്പെടുത്തുമ്പോൾ, 5-ഡോർ ഥാർ റോക്സിനേക്കാൾ 93 PS വരെയും 20 Nm വരെയും ശേഷി ജീപ്പ് റാംഗ്ലർ ഉത്പാദിപ്പിക്കുന്നു. എന്നാൽ പെട്രോളിൽ പ്രവർത്തിക്കുന്ന ഥാർ റോക്സ് റിയർ-വീൽ ഡ്രൈവിന് കൂടുതൽ ഊന്നൽ നൽകുന്ന ഒന്നാണ് എന്നത് ശ്രദ്ധിക്കുക. നിങ്ങൾക്ക് ഫോർ വീൽ ഡ്രൈവ് ഉള്ള ഥാർ റോക്സ് വേണമെങ്കിൽ, ഡീസൽ വേരിയൻ്റുകൾ തിരഞ്ഞെടുക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല.
വിലകൾ
മോഡൽ |
വില |
മഹീന്ദ്ര ഥാർ റോക്സ്* |
12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെ |
ജീപ്പ് റാംഗ്ലർ |
67.65 ലക്ഷം മുതൽ 71.65 ലക്ഷം രൂപ വരെ |
* മഹീന്ദ്ര ഥാർ റോക്‌സിൻ്റെ RWD വേരിയൻ്റുകളുടെ മാത്രം വിലകൾ വെളിപ്പെടുത്തിയിരിക്കുന്നു
എല്ലാ വിലകളും എക്സ്-ഷോറൂം, പാൻ-ഇന്ത്യയാണ്
വിലകളെക്കുറിച്ച് പറയുകയാണെങ്കിൽ, ജീപ്പ് റാംഗ്ലർ അൺലിമിറ്റഡിന് (വില 67.65 ലക്ഷം രൂപ) മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ടോപ്പ്-സ്പെക്ക് RWD വേരിയൻ്റിനേക്കാൾ 51.16 ലക്ഷം രൂപ കൂടുതലാണ്. ഥാർ റോക്സിന്റെ ഫോർ-വീൽ ഡ്രൈവ് വേരിയൻ്റുകളുടെ വില മഹീന്ദ്ര ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല, അതിനാൽ ടോപ്പ് എൻഡ് വില ഇനിയും ഉയർന്നേക്കാം അതായത്, നിലവിലെ വിലകൾ താരതമ്യം ചെയ്യുമ്പോള്, രണ്ട് RWD യിൽ നിന്നും എളുപ്പത്തിൽ ഥാർ റോക്സിന്റെ വില വ്യത്യാസം വളരെ മൂല്യമുള്ളതായി തോന്നാം.
മഹീന്ദ്ര ഥാർ റോക്‌സ്‌സിന് ജീപ്പ് റാംഗ്‌ളറിനോട് കിടപിടിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ,അതായത് രണ്ടാമത്തേത് കൂടുതൽ ഫീച്ചർ-ലോഡഡ് ആയതും കൂടുതൽ കരുത്തുറ്റ എഞ്ചിനുള്ളതുമായ സ്ഥിതിയ്ക്ക് ഇതിന്റെ പ്രാധാന്യമെന്താണ്? ചുവടെയുള്ള കമന്റുകളിലൂടെ ഞങ്ങളോട് പറയൂ.
കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോയുടെ വാട്സ് ആപ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
കൂടുതൽ വായിക്കൂ: റാംഗ്ലർ ഓട്ടോമാറ്റിക്