• English
    • Login / Register

    റഡാർ അധിഷ്ഠിത ADAS-ലൂടെ മഹീന്ദ്ര സ്കോർപിയോ N കൂടുതൽ സുരക്ഷിതമാകും

    മെയ് 02, 2023 07:15 pm tarun mahindra scorpio n ന് പ്രസിദ്ധീകരിച്ചത്

    • 24 Views
    • ഒരു അഭിപ്രായം എഴുതുക

    എങ്കിലും ഈ സുരക്ഷാ സാങ്കേതികവിദ്യ ഉടനെയൊന്നും വരുന്നില്ല 

    Mahindra Scorpio N

    • സ്കോർപിയോ N ഈയിടെ ഓസ്‌ട്രേലിയയിൽ ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിൽ അവതരിപ്പിച്ചു. 

    • ഇത് നിലവിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, 2025 ഏപ്രിലിലോടെ അത് ADAS-ലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതാണ്. 

    • സ്കോർപിയോ N ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യുന്നതായതിനാൽ, നമുക്ക് ഭാവിയിൽ റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയും ലഭിക്കും. 

    • SUV-യുടെ ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉൾപ്പെട്ടേക്കും. 

    മഹീന്ദ്ര ഈയിടെ ഓസ്ട്രേലിയൻ മാർക്കറ്റിൽ സ്കോർപിയോ N അവതരിപ്പിച്ചു, സ്കോർപിയോ ക്ലാസിക് അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് ട്രക്ക് ആദ്യമേ അവിടെ വിൽപ്പനയിലുണ്ട്. SUV ഇന്ത്യയിൽ നിർമിച്ച് ഡീസൽ-ഓട്ടോമാറ്റിക് രൂപത്തിൽ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നു. 

    Mahindra Scorpio N

    ഓസ്‌ട്രേലിയൻ സുരക്ഷാ ചട്ടങ്ങൾ പ്രകാരം, ഓരോ കാറിലും ലെയ്ൻ-കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, റിയർ-ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ഉൾപ്പെടുത്തേണ്ടത് നിർബന്ധ കാര്യമാണ്. 2023 ഏപ്രിൽ മുതൽ വിൽപ്പനക്ക് സർട്ടിഫൈഡ് ആകുന്ന എല്ലാ കാറുകൾക്കും ഈ നിയമം ബാധകമാകും, എന്നാൽ മാർച്ചിൽ സ്‌കോർപിയോ N രജിസ്റ്റർ ചെയ്‌ത് ഇതിൽ നിന്ന് രക്ഷപ്പെടാൻ മഹീന്ദ്രക്ക് കഴിഞ്ഞു. നിലവിൽ, ആറ് എയർബാഗുകൾ, ESP, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സുരക്ഷാ ഫീച്ചറുകളായി ഇതിൽ നൽകുന്നു. 

    ഇതും വായിക്കുക: കാണുക: ഒരു ടൊയോട്ട ഫോർച്യൂണർ ലെജൻഡർ രണ്ട് മഹീന്ദ്ര സ്കോർപിയോകളേക്കാൾ മികച്ചതാണോ? ഞങ്ങളുടെ ഏറ്റവും പുതിയ വീഡിയോയിൽ കാണൂ

    2025 ഏപ്രിൽ മുതൽ കൂടുതൽ കർശനമായ ഓസ്‌ട്രേലിയൻ ഡെഡ്‌ലൈനുകൾ പാലിക്കുന്നതിനയി, മഹീന്ദ്രക്ക് സ്കോർപിയോ N-ൽ ഈ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചറുകൾ സജ്ജീകരിക്കേണ്ടതുണ്ട്. ഈ വികാസത്തെക്കുറിച്ച്, മഹീന്ദ്ര ഓട്ടോമോട്ടീവ് ഇന്റർനാഷണലിന്റെ ഓപ്പറേഷൻസ് മാനേജർ ശ്രീ ജോയ്ദീപ് മൊയ്ത്ര ഇങ്ങനെ അഭിപ്രായപ്പെടുന്നു, "ഇതിൽ ഞങ്ങൾക്കൊരു സൈക്കിൾ പ്ലാൻ ഉണ്ട്, അത് കൃത്യസമയത്ത് നടക്കും." 

    ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതിന്റെ അർത്ഥമെന്താണ്?

    മഹീന്ദ്ര സ്കോർപിയോ N-ൽ ഈ റഡാർ അധിഷ്ഠിത സുരക്ഷാ ഫീച്ചറുകൾ ഉണ്ടാകുമെന്ന് ഈ പുരോഗതി സ്ഥിരീകരിക്കുന്നു. കാർ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്നതായതിനാൽ, ഇന്ത്യ-സ്പെക്ക് മോഡലിലും ADAS ലഭിക്കാൻ വളരെയേറെ സാധ്യതയുണ്ട്. 

    Mahindra Scorpio N

    XUV700-ൽ സാങ്കേതികവിദ്യ ആദ്യമേ ഉപയോഗിച്ചിരിക്കുന്നു എന്നതിനാൽ ADAS ചേർക്കുന്നത് SUV-ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. രണ്ടാമത്തേതിലെ ADAS സ്യൂട്ടിൽ ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. സമാനമായ സുരക്ഷാ ഫീച്ചറുകൾ സ്കോർപിയോ N-ലും പ്രതീക്ഷിക്കാം. 

    മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം വരുന്ന, 2.2-ലിറ്റർ ഡീസൽ, 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ ഇന്ത്യയിൽ സ്കോർപിയോ N-ന് ലഭിക്കും. എങ്കിലും, ഓസ്‌ട്രേലിയൻ-സ്പെക്ക് മോഡലിൽ ഡീസൽ-ഓട്ടോമാറ്റിക് കോമ്പിനേഷൻ സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. ഇന്ത്യ-സ്പെക്ക് മോഡലിൽ പിൻഭാഗ, ഫോർ വീൽ ഡ്രൈവ്ട്രെയിനുകൾ ലഭിക്കുന്നു, എന്നാൽ ഓസ്‌ട്രേലിയൻ പതിപ്പിൽ രണ്ടാമത്തേത് സ്റ്റാൻഡേർഡ് ആയി ലഭിക്കുന്നു. കൂടാതെ, ഇത് ടോപ്പ്-സ്പെക്ക് Z8, Z8L വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ, അതേസമയം Z2, Z4, Z6 വേരിയന്റുകൾ നമുക്ക് അധികമായി ലഭിക്കും. 

    ഇതും വായിക്കുക: താൽപ്പര്യമുള്ളവർക്ക് 15 ലക്ഷം രൂപയിൽ താഴെ ചെലവഴിച്ച് വാങ്ങാൻ കഴിയുന്ന മികച്ച 10 ടർബോ-പെട്രോൾ കാറുകൾ ഇവയാണ്

    ഓസ്‌ട്രേലിയയിൽ 22.70 ലക്ഷം രൂപ മുതൽ 24.31 ലക്ഷം രൂപ വരെയുള്ള വിലക്കാണ് സ്‌കോർപിയോ N റീട്ടെയിൽ ചെയ്യുന്നത്, അതേസമയം നമ്മുടെ രാജ്യത്ത് 13.05 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) ഇതിന്റെ വില. 
    ഉറവിടം

    ഇവിടെ കൂടുതൽ വായിക്കുക: മഹീന്ദ്ര സ്കോർപിയോ N ഓൺ റോഡ് വി

    was this article helpful ?

    Write your Comment on Mahindra scorpio n

    explore കൂടുതൽ on മഹേന്ദ്ര സ്കോർപിയോ n

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ടാടാ സിയറ
      ടാടാ സിയറ
      Rs.10.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മാരുതി brezza 2025
      മാരുതി brezza 2025
      Rs.8.50 ലക്ഷംEstimated
      aug 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • ടാടാ harrier ev
      ടാടാ harrier ev
      Rs.30 ലക്ഷംEstimated
      ജൂൺ 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • കിയ carens 2025
      കിയ carens 2025
      Rs.11 ലക്ഷംEstimated
      ഏപ്, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    • നിസ്സാൻ പട്രോൾ
      നിസ്സാൻ പട്രോൾ
      Rs.2 സിആർEstimated
      ഒക്ോബർ, 2025: പ്രതീക്ഷിക്കുന്ന ലോഞ്ച്
    ×
    We need your നഗരം to customize your experience