15 ലക്ഷം രൂപയിൽ താഴെ ചെലവഴിച്ച് വാങ്ങാൻ കഴിയുന്ന മികച്ച 10 ടർബോ-പെട്രോൾ കാറുകൾ ഏതൊക്കെയെന്ന് കാണാം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 33 Views
- ഒരു അഭിപ്രായം എഴുതുക
ടർബോചാർജ്ഡ് എഞ്ചിനുകൾ കൂടുതൽ പവർ, ടോർക്ക് നേട്ടങ്ങളും മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു
ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ വൻതോതിലുള്ള മാർക്കറ്റ് ഉൽപ്പന്നങ്ങളുടെ ഇടയിൽ സാധാരണമായി മാറിയിരിക്കുന്നു. നിർമാതാക്കൾ ടർബോ-പെട്രോൾ കാറുകളെ മുഖ്യധാരയിൽ അവതരിപ്പിക്കുന്നു, ഇത് മാന്യമായ ഇന്ധനക്ഷമതയും ആകർഷകമായ ഡ്രൈവ് അനുഭവവും നൽകുന്നു. ഈ ദിവസങ്ങളിൽ, 100PS-ൽ കൂടുതൽ പ്രകടനം വാഗ്ദാനം ചെയ്യുന്ന ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ സഹിതമുള്ള, 15 ലക്ഷം രൂപയിൽ താഴെ വിലയുള്ള നിരവധി കാറുകൾ നിങ്ങൾക്ക് കാണാം.
ആ ബജറ്റിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന മികച്ച 10 ടർബോ-പെട്രോൾ കാറുകൾ ഇവയാണ്:
മഹീന്ദ്ര XUV700
മികച്ച വേരിയന്റ് |
MX |
വില |
13.95 ലക്ഷം രൂപ |
എന്‍ജിൻ |
2 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
200PS |
ടോർക്ക് |
380Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT |
ഇന്ധന ക്ഷമത |
- |
ഒരുപക്ഷേ ഈ ലിസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ ഓപ്ഷൻ എൻട്രി ലെവൽ XUV700 ആണ്. പ്രീമിയം ഫീച്ചറുകളുടെ കാര്യത്തിൽ ഇതിൽ ധാരാളമായൊന്നും ഇല്ലെങ്കിലും, ഇതിൽ 200PS ഉള്ള വിശാലമായ മിഡ്-സൈസ് SUV നിങ്ങൾക്ക് ലഭിക്കും. ഞങ്ങളുടെ റോഡ് ടെസ്റ്റുകളിൽ, 9.48 സെക്കൻഡിൽ 0-100kmph സ്പ്രിന്റ് സമയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ സഹിതം വരുന്ന 185PS 2.2 ലിറ്റർ ഡീസൽ എഞ്ചിനും ഇതിലുണ്ട്. ഓൾ-വീൽ ഡ്രൈവ്, ADAS ഫീച്ചറുകൾ സഹിതം വരുന്ന XUV700-ന്റെ ടോപ്പ്-സ്പെക്ക് വേരിയന്റ് 25.48 ലക്ഷം രൂപ വരെ വില ഉയരുന്നു.
മഹീന്ദ്ര സ്കോർപിയോ N
മികച്ച വേരിയന്റ് |
Z4 E |
വില |
14.74 ലക്ഷം രൂപ |
എന്‍ജിൻ |
2 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
203PS |
ടോർക്ക് |
380Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT |
ഇന്ധനക്ഷമത (ടെസ്റ്റ് ചെയ്തു) |
11.72kmpl (AVG) |
XUV700-ൽ ചുമതലകൾവഹിക്കുന്ന അതേ 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയാണ് സ്കോർപിയോ N-ലും ഉപയോഗിക്കുന്നത്. ഈ SUV സ്റ്റാൻഡേർഡായി ഏഴ് സീറ്ററാണ്, അതിനാൽ കൂടുതൽ പ്രായോഗികത നൽകുന്നു. ബജറ്റിലെ ഏക വേരിയന്റ് ബേസിനു മുകളിലുള്ളതാണ്, ഇതിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമേയുള്ളൂ, ആറ് സ്പീഡ് ഓട്ടോമാറ്റിക്കിന് നിങ്ങൾ 1.5 ലക്ഷം രൂപ അധികമായി ചിലവാക്കേണ്ടിവരും. സ്കോർപിയോ N പെട്രോൾ-AT ഞങ്ങളുടെ ടെസ്റ്റുകളിൽ 10.16 സെക്കൻഡിൽ 0-100kmph സ്പ്രിന്റ് പിന്നിട്ടു. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ചോയ്സും ഇതിൽ ലഭിക്കുന്നു, അത് വേരിയന്റിനെ ആശ്രയിച്ച് രണ്ട് ട്യൂണുകളിൽ ഉണ്ടാകാം. ഇതിന്റെ വില 12.74 ലക്ഷം രൂപ മുതൽ 24.05 ലക്ഷം രൂപ വരെയാണ്.
ഹ്യുണ്ടായ് വെർണ 2023
മികച്ച വേരിയന്റ് |
SX ടർബോ MT |
വില |
14.84 ലക്ഷം രൂപ |
എന്‍ജിൻ |
1.5 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
160PS |
ടോർക്ക് |
253Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT |
ഇന്ധനക്ഷമത (ക്ലെയിം ചെയ്യുന്നത്) |
20kmpl |
പുതിയ ഹ്യൂണ്ടായ് വെർണ ടർബോയുടെ എൻട്രി ലെവൽ SX ടർബോ MT-ക്ക് ബജറ്റിനുള്ളിൽ തന്നെയുള്ള വിലയാണുള്ളത്. ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) ഓപ്ഷനുകൾ ലഭിക്കുന്ന 160PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ആറാം തലമുറ സെഡാന് കരുത്ത് നൽകുന്നത്. 20kmpl ഇന്ധനക്ഷമത ഇക്കോണമി അവകാശപ്പെടുന്ന വെർണ ടർബോ 8.1 സെക്കൻഡ് സമയത്തിൽ 0-100kmph അവകാശപ്പെടുന്നു. 115PS 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറിലും ഇത് ലഭിക്കാം. സെഡാന്റെ വിലകൾ 10.90 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ്.
വോക്‌സ്‌വാഗൺ വിർട്ടസ്/ടൈഗൺ
മികച്ച വേരിയന്റ് |
വിർട്ടസ് - ടോപ്‌ലൈൻ / ടൈഗൺ - ഹൈലൈൻ AT |
വില |
14.70 ലക്ഷം രൂപ / 14.96 ലക്ഷം രൂപ |
എന്‍ജിൻ |
1 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
115PS |
ടോർക്ക് |
178Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT / 6-സ്പീഡ് AT |
ഇന്ധനക്ഷമത (ക്ലെയിം ചെയ്യുന്നത്) |
19.4kmpl / 18.12kmpl |
ടൈഗൺ, വിർട്ടസ് എന്നിവ ടർബോ-പെട്രോൾ എഞ്ചിനുകളിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, അതിനാൽ സാങ്കേതികമായി, 15 ലക്ഷം രൂപയിൽ താഴെ വിലയിൽ ഏത് വേരിയന്റും നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും, 1-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് മാത്രമേ ബജറ്റിനുള്ളിൽ വരുന്നുള്ളൂ. ഈ ബജറ്റിലെ ടൈഗണിന്റെ ഏറ്റവും മികച്ച വേരിയന്റ് മിഡ്-സ്പെക്ക് ഹൈലൈൻ AT-യാണ്, അതേസമയം മാനുവൽ ട്രാൻസ്മിഷനുമായി ചേർത്ത എഞ്ചിനോടുകൂടിയ ടോപ്പ് വേരിയന്റാണ് വിർട്ടസിന്റെ ഏറ്റവും മികച്ച ഓപ്ഷൻ. സെഡാന്റെ പവർട്രെയിൻ ഓപ്ഷന് വെറും 10.66 സെക്കൻഡിൽ 0-100kmph വേഗത കൈവരിക്കാൻ കഴിയും. രണ്ട് മോഡലുകളുടെയും മറ്റൊരു ടർബോ ഓപ്ഷൻ, ഉയർന്ന വിലയിൽ, 150PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്, ഇതിൽ ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) ഓപ്ഷൻ വരുന്നു.
സ്കോഡ സ്ലാവിയ / കുഷാക്ക്
മികച്ച വേരിയന്റ് |
ആംബിഷൻ MT |
വില |
14.94 ലക്ഷം രൂപ (സ്ലാവിയ) / 14.99 ലക്ഷം രൂപ (കുഷാക്ക്) |
എന്‍ജിൻ |
1.5 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
150PS |
ടോർക്ക് |
250Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT |
ഇന്ധനക്ഷമത (ടെസ്റ്റ് ചെയ്തു) |
15.85kmpl (AVG) |
സമീപകാല അപ്‌ഡേറ്റ് കാരണമായി, സ്‌കോഡ സ്ലാവിയയും കുഷാക്കും അവയുടെവോക്‌സ്‌വാഗൺ എതിരാളികളെക്കാൾ മുന്നിലാണ്. സ്‌കോഡ ഇരട്ടകൾ ഇപ്പോൾ 150PS 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ സഹിതം ലഭ്യമാണ്, ആറ് സ്പീഡ് മാനുവൽ ആണ് ഇതിൽ വരുന്നത്, മിഡ്-സ്പെക്ക് ആംബിഷൻ വേരിയന്റിൽ 15 ലക്ഷം രൂപയിൽ താഴെ വിലയിലാണ് ഇതുള്ളത്. സ്ലാവിയ 1.5 ടർബോയുടെ ടെസ്റ്റ് ചെയ്ത 0-100kmph സമയം ഫ്ലാറ്റ് ഒമ്പത് സെക്കൻഡ് ആണ്.
അതേ ബജറ്റിനുള്ളിൽ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് സൗകര്യം വേണമെങ്കിൽ, നിങ്ങൾക്ക് ആംബിഷൻ 1-ലിറ്റർ AT നോക്കാം അല്ലെങ്കിൽ കൂടുതൽ സജ്ജീകരിച്ച വേരിയന്റ് വേണമെന്നുണ്ടെങ്കിൽ, ടോപ്പ്-എൻഡ് സ്റ്റൈൽ 1-ലിറ്റർ MT നോക്കാവുന്നതാണ്. സ്കോഡ സ്ലാവിയക്ക് 11.29 ലക്ഷം രൂപ മുതൽ 18.40 ലക്ഷം രൂപ വരെയാണ് വില വരുന്നത്, അതേ സമയം കുഷാക്കിന് 11.59 ലക്ഷം രൂപ മുതൽ 19.69 ലക്ഷം രൂപ വരെയാണ് വില.
മഹീന്ദ്ര ഥാർ
മികച്ച വേരിയന്റ് |
LX P MT ഹാർഡ് ടോപ്പ് |
വില |
14.28 ലക്ഷം രൂപ |
എന്‍ജിൻ |
2 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
150PS |
ടോർക്ക് |
320Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT / 6-സ്പീഡ് AT |
ഇന്ധനക്ഷമത (ടെസ്റ്റ് ചെയ്തു) |
10.98kmpl (AVG) |
പെട്രോൾ ഓഫ്-റോഡറിൽ തൽപ്പരർക്ക് മുൻഗണനയില്ലെങ്കിലും, ഇപ്പോഴും ഒരു ലൈഫ്‌സ്‌റ്റൈൽ SUV-യായി ഇതിനെ കാണാൻ കഴിയും. ഈ വില പോയിന്റിൽ, നിങ്ങൾക്ക് 4WD ഥാറിന്റെ ഫുളി ലോഡഡ് മാനുവൽ വേരിയന്റ് കരസ്ഥമാക്കാം. പെട്രോൾ-ഓട്ടോമാറ്റിക് കോമ്പിനേഷൻ വരുന്ന ഥാറിന്റെ പിൻ-വീൽ ഡ്രൈവ് വേരിയന്റും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഥാർ LX P AT-ൽ, 10.21 സെക്കൻഡിൽ 0-100kmph വേഗത കൈവരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. SUV 130PS 2.2 ലിറ്റർ ഡീസൽ എഞ്ചിൻ സഹിതം തിരഞ്ഞെടുക്കാം, അതേസമയം RWD വേരിയന്റിൽ 117PS 1.5 ലിറ്റർ ഡീസൽ യൂണിറ്റ് ലഭിക്കുന്നു. ഓഫ്റോഡർ 9.99 ലക്ഷം രൂപ മുതൽ 16.49 ലക്ഷം രൂപ വരെ വിലയിലാണ് റീട്ടെയിൽ ചെയ്യുന്നത്.
ഹ്യുണ്ടായ് വെന്യൂ N ലൈൻ
മികച്ച വേരിയന്റ് |
N8 DCT ഡ്യുവൽ ടോൺ |
വില |
13.74 ലക്ഷം രൂപ |
എന്‍ജിൻ |
1 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
120PS |
ടോർക്ക് |
172Nm |
ട്രാൻസ്മിഷൻ |
7-സ്പീഡ് DCT |
ഇന്ധന ക്ഷമത |
- |
ഹ്യൂണ്ടായ് വെന്യു N ലൈനിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റ് ബജറ്റിൽ ലഭ്യമാണ്, ഒരുപക്ഷേ അതിന്റെ ഓൺ-റോഡ് വിലയിൽ തന്നെ. ഏഴ് സ്പീഡ് DCT (ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്) ഉള്ള 120PS 1-ലിറ്റർ ടർബോ-പെട്രോൾ എഞ്ചി സഹിതമാണ് SUV വാഗ്ദാനം ചെയ്യുന്നത്. ഇത് N ലൈൻ ആയതിനാൽ, കാർ നിർമാതാക്കൾ അതിന്റെ സസ്‌പെൻഷനും സ്റ്റിയറിംഗ് വീൽ ഫീഡ്‌ബാക്കും സ്‌പോർട്ടിയർ റൈഡിനും കൈകാര്യം ചെയ്യലിനുമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. 12.60 ലക്ഷം രൂപ മുതൽ 13.74 ലക്ഷം രൂപ വരെയാണ് N ലൈൻ റേഞ്ചിന് വില നൽകിയിട്ടുള്ളത്.
ടാറ്റ നെക്‌സോൺ
മികച്ച വേരിയന്റ് |
XZA പ്ലസ് റെഡ് ഡാർക്ക് AMT |
വില |
13 ലക്ഷം രൂപ |
എന്‍ജിൻ |
1.2 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
120PS |
ടോർക്ക് |
170Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT / 6-സ്പീഡ് AMT |
ഇന്ധനക്ഷമത (ക്ലെയിം ചെയ്യുന്നത്) |
17.1kmpl |
നെക്‌സോണിൽ ടർബോ-പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡായി ടാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ബജറ്റിൽ പരിമിതമായ റൺ റെഡ് ഡാർക്ക് എഡിഷനിൽ, മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹിതം നിങ്ങൾക്ക് നെക്സോണിന്റെ ടോപ്പ്-സ്പെക് വേരിയന്റ് തിരഞ്ഞെടുക്കാം. 120PS ടർബോ-പെട്രോൾ മോട്ടോറിന് SUV-യുടെ മാനുവൽ വേരിയന്റിനെ നിശ്ചലാവസ്ഥയിൽ നിന്ന് 13.33 സെക്കൻഡിൽ 100kmph വേഗതയിലെത്തിക്കാൻ കഴിയും. ഇതിലെ മറ്റൊരു ഓപ്ഷൻ 110PS 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ്, ഇതിൽ മാനുവൽ അല്ലെങ്കിൽ AMT ചോയ്സ് വരുന്നു. സബ് കോംപാക്റ്റ് SUV-യുടെ വില 7.80 ലക്ഷം രൂപ മുതൽ 14.35 ലക്ഷം രൂപ വരെയാണ്.
ഹ്യുണ്ടായ് i20 N ലൈൻ
മികച്ച വേരിയന്റ് |
N8 DCT |
വില |
12.27 ലക്ഷം രൂപ |
എന്‍ജിൻ |
1 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
120PS |
ടോർക്ക് |
172Nm |
ട്രാൻസ്മിഷൻ |
6-സ്പീഡ് iMT / 7-സ്പീഡ് DCT |
ഇന്ധനക്ഷമത (ക്ലെയിം ചെയ്യുന്നത്) |
20kmpl / 20.25kmpl |
ഒരു ടർബോ ഹാച്ച് ആഗ്രഹിക്കുന്ന ആർക്കും ഹ്യുണ്ടായ് i20 N ലൈൻ എന്ന ഓപ്ഷൻ ഉണ്ട്, കൂടാതെ കൂടുതൽ ആക്‌സസറികൾക്കോ മെച്ചപ്പെടുത്തലുകൾക്കോ വേണ്ടിയുള്ള സ്പെയർ മാറ്റങ്ങളോടെ ഈ ബജറ്റിനുള്ളിൽ പൂർണ്ണമായി ലോഡുചെയ്‌ത ടോപ്പ് വേരിയന്റ് നിങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കും. ഈ N ലൈൻ പതിപ്പിൽ സ്‌പോർട്ടിയർ അനുഭവത്തിനായി ഇതിനകം സ്‌പോർട്ടി ഹാച്ച്ബാക്കിന് ശക്തമായ സസ്പെൻഷനും വെയ്റ്റഡ് സ്റ്റിയറിംഗ് വീലും ലഭിക്കുന്നു. ഇതു മാത്രല്ല, അതിന്റെ ആഴത്തിലുള്ള എക്‌സ്‌ഹോസ്റ്റ് നോട്ട് 'N ലൈൻ' മൂല്യം വർദ്ധിപ്പിക്കുന്നു. ഒരു മാനുവൽ സ്റ്റിക്ക് ആവശ്യമുള്ളവർക്ക്, ഇവിടെ ഒരു iMT (ക്ലച്ച് പെഡൽ ഇല്ലാത്ത മാനുവൽ) ഓപ്ഷൻ ഉണ്ട്. iMT വേരിയന്റ് 0-100kmph സ്പ്രിന്റ് 11.21 സെക്കൻഡിലാണ് ഓടിയത്, സാധാരണ i20-യുടെ ടർബോ-DCT വേരിയന്റ് 10.88 സെക്കൻഡിൽ ഇതേ നേട്ടം കൈവരിച്ചു. ഹോട്ട് ഹാച്ച് 10.16 ലക്ഷം രൂപ മുതൽ 12.27 ലക്ഷം രൂപ വരെ വിലയിലാണ് റീട്ടെയിൽ ചെയ്യുന്നത്.
മഹീന്ദ്ര XUV300 ടർബോസ്പോർട്ട്
മികച്ച വേരിയന്റ് |
W8 (O) ടർബോസ്പോർട്ട് |
വില |
12.90 ലക്ഷം രൂപ |
എന്‍ജിൻ |
1.2 ലിറ്റർ ടർബോ-പെട്രോൾ |
പവര്‍ |
130PS |
ടോർക്ക് |
250Nm വരെ |
ട്രാൻസ്മിഷൻ |
6-സ്പീഡ് MT |
ഇന്ധനക്ഷമത (ക്ലെയിം ചെയ്യുന്നത്) |
- |
XUV300 XUV300-ന് 110PS 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ, ടർബോസ്‌പോർട്ട് വേരിയന്റിന് അതിന്റെ കൂടുതൽ ശക്തമായ 130PS പതിപ്പ് ലഭിക്കുന്നു. ടർബോ-പെട്രോൾ എഞ്ചിനായി XUV300-ന്റെ എല്ലാ വേരിയന്റുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം, എന്നാൽ വളരെ താൽപര്യമുള്ളവർക്ക്, ടർബോസ്പോർട്ട് പരിഗണിക്കേണ്ട ഒന്നാണ്. സബ്കോംപാക്റ്റ് SUV-യുടെ വില 8.41 ലക്ഷം രൂപ മുതൽ 14.07 ലക്ഷം രൂപ വരെയാണ്.
10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ചില ടർബോ-പെട്രോൾ കാറുകൾ പോലും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും, എന്നാൽ അൽപ്പംകൂടി വലിയ ബഡ്ജറ്റിൽ വിൽപ്പനക്കുള്ള മികച്ച ഓപ്ഷനുകളിൽ ചിലത് ഇവയാണ്.
(എല്ലാ വിലകളും ഡൽഹി എക്സ്-ഷോറൂം)
കുറിപ്പ്: സാധ്യമാകുന്നിടത്തെല്ലാം ഞങ്ങളുടെ റോഡ് ടെസ്റ്റുകളിൽ നിന്ന് രേഖപ്പെടുത്തിയ ഞങ്ങൾ ടെസ്റ്റ് ചെയ്ത 0-100kmph സമയങ്ങളും ഇന്ധനക്ഷമത കണക്കുകളും ഉപയോഗിച്ചു.
ഇവിടെ കൂടുതൽ വായിക്കുക: ഹ്യുണ്ടായ് വെന്യു N ലൈൻ ഓട്ടോമാറ്റിക
0 out of 0 found this helpful