2020 ഡിഫെൻഡറിനായുള്ള ബുക്കിംഗ് തുടങ്ങാനൊരുങ്ങി ലാൻഡ് റോവർ ഇന്ത്യ
3-ഡോർ, 5-ഡോർ എന്നീ രണ്ട് ബോഡി സ്റ്റൈലുകളിലാണ് പുതുതലമുറ ഡിഫെൻഡർ എത്തുക.
-
2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതുതലമുറ ഡിഫെൻഡർ അരങ്ങേറ്റം കുറിച്ചത്.
-
ഡിഫൻഡർ മൊത്തം അഞ്ച് വേരിയന്റുകളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.
-
2.0 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം (300 പിഎസ് / 400 എൻഎം) 8 സ്പീഡ് ഇസഡ് എഫ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ലാൻഡ് റോവർ ഡിഫർഡറിന് നൽകിയിരിക്കുന്നത്.
-
വേഡ് സെൻസർ, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ പോലുള്ള ഓഫ്-റോഡിംഗ് സാങ്കേതികവിദ്യയടക്കം നിരവധി സവിശേഷതകളാണ് 2020 ഡിഫെൻഡറിനെ ആകർഷകമാക്കുന്നു.
-
69.99 ലക്ഷം മുതൽ 86.27 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില (എക്സ്ഷോറൂം പാൻ-ഇന്ത്യ).
2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതുതലമുറ ഡിഫെൻഡർ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ, ലാൻഡ് റോവർ ഇന്ത്യ ഈ എസ്‌യുവിക്കായി ബുക്കിംഗ് ആരംഭിക്കുകയാണ്. 90 (3-ഡോർ), 110 (5-ഡോർ) എന്നീ രണ്ട് ബോഡി സ്റ്റൈലുകളിലാണ് ഡിഫെൻഡർ എത്തുന്നത്.
90, 110 മോഡലുകൾക്ക് അഞ്ച് വേരിയന്റുകൾ ലഭ്യമാകും. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ, എന്നിവയാണ് അഞ്ച് വേരിയന്റുകൾ. ലാൻഡ് റോവർ ഇതിനകം തന്നെ ഈ വേരിയന്റുകളുടെ വിലവിവരങ്ങൾ പുറത്തുവിട്ടിരുന്നു.
വേരിയന്റ് |
ലാൻഡ് റോവർ ഡിഫൻഡർ 90 വില |
ലാൻഡ് റോവർ ഡിഫൻഡർ 110 വില |
ബേസ് |
Rs 69.99 lakh |
Rs 76.57 lakh |
എസ് |
Rs 73.41 lakh |
Rs 79.99 lakh |
എസ്‌ഇ |
Rs 76.61 lakh |
Rs 83.28 lakh |
എച്ച്‌എസ്‌എ |
Rs 80.43 lakh |
Rs 87.1 lakh |
ഫസ്റ്റ് എഡിഷൻ |
Rs 81.3 lakh |
Rs 86.27 lakh |
ഇതൊരു ഡിഫെൻഡർ ആയതുകൊണ്ടുതന്നെ ലാൻഡ് റോവറിന്റെ പ്രശസ്തമായ എഡബ്ല്യുഡി ഡ്രൈവ്ട്രെയിൻ ഒഴിച്ചുകൂടാനാവില്ല. 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് 2020 ഡിഫെൻഡറിന് കരുത്ത് പകരുന്നത് 300 പിഎസ് പവറും 400 എൻഎം ടോർക്കും നൽകുന്ന ഈ എഞ്ചിൻ 8 സ്പീഡ് ഇസഡ്‌എഫ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണക്കിച്ചേർത്തിരിക്കുന്നു.
കൂടുതൽ വായിക്കാം: 2020 ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭവില 57.06 ലക്ഷം രൂപ.
360 ഡിഗ്രി ക്യാമറ, വേഡ് സെൻസർ, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, കണക്റ്റഡ് കാർ ടെക്, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, 10 സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയാണ് 2020 ഡിഫെൻഡറിന്റെ പ്രധാന സവിശേഷതകൾ. എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവയും ലാൻഡ് റോവർ ഈ എസ്‌യുവിയ്ക്കായി നൽകിയിരിക്കുന്നു. സീറ്റിംഗ് ഓപ്ഷനുകൾ, ആക്സസറി പായ്ക്കുകൾ, അധിക സവിശേഷതകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതിലൂടെ മികച്ച കൻസ്റ്റമൈസേഷൻ സാധ്യതകളും ലാൻഡ് റോവർ ഡിഫെൻഡർ ഉപഭോക്താക്കൾക്ക് നൽകുന്നു.
ഓഫ്-റോഡിംഗ് മികവുള്ള ഈ എസ്‌യുവി കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായി (സിബിയു) വിപണിയിലേക്ക് കൊണ്ടുവരുന്നതിനാൽ 69.99 ലക്ഷം മുതൽ 86.27 ലക്ഷം രൂപ വരെയാണ് (എക്‌സ്‌ഷോറൂം ഇന്ത്യ) വില. 63.94 ലക്ഷം രൂപ (എക്സ്-ഷോറൂം ഇന്ത്യ) വിലയുള്ള പുതിയ പെട്രോൾ ഓപ്ഷൻ ജീപ്പ് റാംഗ്ലറിന് കിട്ടുന്ന ഒരു ബ്രിട്ടീഷ് എതിരാളിയാണ് പുതുതലമുറ ഡിഫെൻഡർ. ലാന്റ് റോവർ ഉടൻ തന്നെ ഡിഫെൻഡറിന്റെ വിൽപ്പന തുടങ്ങുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വായിക്കാം: ലാൻഡ് റോവർ ഡിഫെൻഡർ ഓട്ടോമാറ്റിക്.