2020 ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിച്ചു; ആരംഭവില 57.06 ലക്ഷം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 33 Views
- ഒരു അഭിപ്രായം എഴുതുക
പുതിയ ലാൻഡ് റോവർ എസ്‌യുവിയിലെ പ്രധാന മാറ്റങ്ങളെല്ലാം ബോണറ്റിനടിയിലും കാബിന്റെ ഉള്ളിലുമാണ്.
-
ഡീസൽ വേരിയന്റുകളുടെ വില മാത്രമാണ് ജെഎൽആർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
-
എസ്, ആർ-ഡൈനാമിക് എസ്ഇ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് പുതിയതായി എത്തുന്നത്.
-
180പിഎസ്/430എൻഎം തരുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിൻ.
-
249പിഎസ്/ 365എൻഎം തരുന്ന മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ.
-
9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും.
-
ബിഎംഡബ്ല്യു എക്സ് 3, ഓഡി ക്യു 5, മെഴ്‌സിഡസ് ബെൻസ് ജിഎൽസി, വോൾവോ എക്സ് സി 60 എന്നിവയാണ് പ്രധാന എതിരാളികൾ.
ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ലാൻഡ് റോവർ പുതിയ 2020 ഡിസ്കവർ സ്പോർട് ഇന്ത്യയിൽ അവതരിപ്പിച്ചു. വില 57.06 ലക്ഷത്തിനും 60.89 ലക്ഷത്തിനും ഇടയിൽ (രണ്ടും എക്സ്-ഷോറൂം, ഇന്ത്യ). ബോണറ്റിന് കീഴിലുള്ള രണ്ട് പുതിയ ബിഎസ്6 എഞ്ചിനുകളും ക്യാബിനുള്ളിലെ പുതിയ സ്ക്രീനുകളുമാണ് പ്രധാന മാറ്റങ്ങൾ.
നമുക്ക് എഞ്ചിനുകളിൽ നിന്നുതന്നെ തുടങ്ങാം. ആദ്യത്തേത് 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ മോട്ടോർ ആണ്. ഇത് 48 വി മിൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ഈ എഞ്ചിൻ 249പിഎസ് പവറും 365എൻഎം ടോർക്കുമാണ് നൽകുന്നത്. 2.0 ലിറ്റർ ഡീസൽ യൂണിറ്റും 180 പിഎസ് പവറും 430 എൻഎം ടോർക്കും നൽകുന്നു. രണ്ട് എഞ്ചിനുകളോടൊപ്പവും എ9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമാണ് ലഭിക്കുക. മുകളിൽ നൽകിയിരിക്കുന്ന വിലകൾ ഡീസൽ വേരിയന്റുകൾക്ക് (എസ്, ആർ-ഡൈനാമിക് എസ്ഇ) മാത്രമാണ് ബാധകം. ജാഗ്വാർ ലാൻഡ് റോവർ പെട്രോൾ വേരിയന്റുകളുടെ വില 2020 ഏപ്രിലിൽ മാത്രമേ വെളിപ്പെടുത്തുകയുള്ളൂ എന്നതാണ് കാരണം.
മുമ്പത്തെപ്പോലെ, ലാൻഡ് റോവറിന്റെ “ടെറൈൻ റെസ്‌പോൺസ് 2” പ്രോഗ്രാമിനൊപ്പം ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഡിസ്കവറി സ്‌പോർട്ടിന് ലഭിക്കുന്നു. പുഴകൾ മുറിച്ചുകടക്കുന്നതിനുള്ള ഡിസ്കവറി സ്പോർടിന്റെ കഴിവിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടോ? ഉണ്ടെങ്കിൽ 600 മില്ലീമീറ്റർ വരെ വെള്ളത്തിലിറങ്ങി അനായാസം മുന്നോട്ടു നീങ്ങാൻ ഡിസ്കവറി സ്പോർടിന് കഴിയുമെന്ന സന്തോഷ വാർത്ത അറിയുക.
മുൻ തലമുറ ഡിസ്കവറി സ്പോർട്ടിനെ അപേക്ഷിച്ച് ഇതിന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തന്നെ പറയാം. എന്നിരുന്നാലും, പുതിയ ഹെഡ്‌ലാമ്പുകൾ, മിനുക്കുപണി നടത്തിയ മുൻവശത്തെ ഗ്രിൽ, ബമ്പറുകൾക്കായി വ്യത്യസ്ത ഡിസൈനുകൾ, ലൈറ്റുകൾക്കെല്ലാം പുതിയ എൽഇഡി സിഗ്നേച്ചർ എന്നിവ സൂചിപ്പിക്കുന്നത് പുതിയ ഡിസ്കവറി സ്പോർട്ട് മുമ്പത്തേതിനേക്കാൾ കൂടുതൽ പ്രീമിയമാണെന്ന് തന്നെയാണ്.
കാബിന്റെ അകത്തെ കഥയും വ്യത്യസ്തമല്ല. ഒറ്റനോട്ടത്തിൽ ഉൾവശം പഴയ മോഡലിന്റേതിന് സമാനമാണെന്ന് തോന്നാമെങ്കിലും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഡാഷ്ബോർഡിന്റെ നടുവിലായി പുതുതായി ഇടംപിടിച്ചിരിക്കുന്നു.
മുൻവശത്താണെങ്കിൽ നിങ്ങൾക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഒരു 4 ജി വൈഫൈ ഹോട്ട്‌സ്പോട്ട്, യുഎസ്ബി ചാർജിംഗ്, ഓരോ വരിയിലും 12 വോൾട്ട് പോയിന്റുകൾ, മുൻ സീറ്റുകൾക്ക് മസാജിംഗ് ഓപ്ഷൻ, ഒരു പവേർഡ് ടെയിൽഗേറ്റ്, 11 സ്പീക്കർ മെറിഡിയൻ സൗണ്ട് സിസ്റ്റം, ഐആർവിഎമ്മിനെ സ്‌ക്രീനും ക്രൂയിസ് കൺട്രോളുമാക്കി മാറ്റുന്ന ക്ലിയർസൈറ്റ് ക്യാമറ എന്നിവ ലഭിക്കുന്നു.
ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു എക്സ് 3, മെഴ്‌സിഡസ് ബെൻസ് ജിഎൽസി, ഓഡി ക്യു 5, വോൾവോ എക്സ് സി 60 എന്നിവയുമായാണ് ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് കൊമ്പുകോർക്കുന്നത്.
കൂടുതൽ വായിക്കാം: ഡിസ്കവറി ഓട്ടോമാറ്റിക്
0 out of 0 found this helpful