ലാൻഡ് റോവർ ഇന്ത്യയിലേക്ക് പുതിയ പെട്രോൾ എഞ്ചിനുകൾ എത്തിക്കും
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
2000 സി സി യ്ക് മുകളിലൊ ഒരു ക്യുബിക് കപ്പാസിറ്റിയൊ ഉള്ള ഡീസൽ വാഹനങ്ങളുടെ വിലപ്പന ഡെൽഹിയിലും എൻ സി ആറിലും നിരോധിച്ചതുൾപ്പെടെയുള്ള പ്രതിസന്ധികളേ തരണം ചെയ്യാൻ ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ 2 ലിറ്റർ ഇൻലൈൻ 4 സിലിണ്ടർ എഞ്ചിൻ 3 ലിറ്റർ വി 6 എഞ്ചിൻ എന്നിവയടക്കം തങ്ങളുടെ ആഗോള തലത്തിലുള്ള പെട്രോൾ എഞ്ചിനുകളുടെ നിര ഇന്ത്യയിലേക്കെത്തിക്കുന്നു.
ഒരു 9 - സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്‌സുമായി സംയോജിപ്പിച്ച് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുക റെഞ്ച് റോവർ ഇവോക്കിലായിരിക്കും. 8 - സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്‌സുമായി സംയോജിപ്പിച്ച അൽപ്പം കൂടി കരുത്തേറിയ 3.0 ലിറ്റർ വി 6 എഞ്ചിൻ ഡിസകവറി, റെഞ്ച് റോവർ, റേഞ്ച് റോവർ സ്പോർട്ട് തുടങ്ങിയ മോഡലുകളിലായിരിക്കും ഉപയോഗിക്കുക. നിലവിൽ സൂപ്പർചാർജ് ചെയ്‌ത 5.0 ലിറ്റർ വി 8 എഞ്ചിനാണ് ഈ മോഡലുകൾക്കുത്. നിലവിൽ റെഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി, ഡിസ്കവറി സ്പോർട്ട്, റേഞ്ച് റൊവർ, റേഞ്ച് റോവർ സ്പോർട്ട്, റേഞ്ച് റോവർ എൽ ഡബ്ല്യൂ ബി എന്നിവയാണ് അവരുടെ ഇന്ത്യയിലെ നിര.
മത്സരയോഗ്യമായ വിലയായ 46 ലക്ഷം രൂപയ്‌ക്ക് ഡിസ്കവറി സ്പോർട്ട് നമ്മുടെ വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. നിലവിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നതിനാൽ ഡൽഹി എൻ സി ആർ മേഖലയിൽ നിങ്ങൾക്ക് ഈ വാഹനം വാങ്ങുവാൻ സാധിക്കില്ല. ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹിന്ദ്ര & മഹുന്ദ്രയെയും ഈ നിരോധനം ബാധിച്ചിരുന്നു. നിലവിൽ സ്കോർപിയൊയിലും എക്‌സ് യു വി 500 ലും ഉപയോഗിക്കുവാൻ കഴിയുന്ന ഒരു 1.9 ലിറ്റർ ഡീസൽ എഞ്ചിൻ വികസിപ്പിക്കുകയാണവർ.
2008 ലാണ് ഫോർഡിൽ നിന്ന് ടാറ്റ മോട്ടോഴ്‌സ് ജാഗ്വർ ലാൻഡ് റോവർ ഏറ്റെടുത്തത്. 2009 ലാണ് ഈ ബ്രിട്ടിഷ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 5 % വളർച്ചയിൽ 4,87,065 വാഹനങ്ങൾ വിറ്റഴിച്ചുകൊണ്ട് ജെ എൽ ആർ ഏറ്റവും കൂടിയ വിറ്റുവരവ് രേഖപ്പെടുത്തിയ വർഷമായിരുന്നു 2015.
0 out of 0 found this helpful