റേഞ്ച് റോവർ ഇവോക് ലോഞ്ച് ചെയ്തു; വില 54.94 ലക്ഷം രൂപ.
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 18 Views
- ഒരു അഭിപ്രായം എഴുതുക
രണ്ടാം ജനറേഷൻ ഇവോക് ക്യാബിനിൽ പല മാറ്റവുമായാണ് വരുന്നത്
-
റേഞ്ച് റോവർ വേലറിൽ നിന്ന് പല സ്റ്റൈലിംഗ് അംശങ്ങളും പുതിയ തലമുറ ഇവോക് ഉൾക്കൊണ്ടിട്ടുണ്ട്.
-
2.0 ലിറ്റർ ഡീസൽ എൻജിനിൽ 9 സ്പീഡ് എ.ടി, 4WD എന്ന ഓപ്ഷൻ മാത്രം.
-
ഫീച്ചർ മാറ്റങ്ങളിൽ, ടച്ച് പ്രൊ ഡുവോ(രണ്ട് ടച്ച് സ്ക്രീൻ ഡിസ്പ്ലേകൾ), ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്.
-
'സുതാര്യമായ ബോണറ്റ്' ഫീച്ചറും ഓഫ് റോഡ് ഡ്രൈവിന് സഹായകമായ വേഡിങ് ഡെപ്തും നൽകിയിട്ടുണ്ട്.
-
പുതിയ ഇവോക്കിന് 54.94 ലക്ഷം മുതൽ 59.85 ലക്ഷം രൂപ വരെയാണ് വില.(ഇന്ത്യ എക്സ് ഷോറൂം വില)
2018ൽ യൂറോപ്പിൽ വില്പന ആരംഭിച്ച രണ്ടാം തലമുറ റേഞ്ച് റോവർ ഇവോക്, ഇന്ത്യയിലും എത്തി. എൻട്രി ലെവൽ മോഡലിൽ നിന്ന് വളർന്ന് വെലറിന് സമാനമായ ആധുനിക ഇന്റീരിയറിൽ ആണ് ഇവോക് എതിത്തിരിക്കുന്നത്. പുതിയ ഇവോക്കിന് 54.94 ലക്ഷം രൂപ മുതലാണ് വില(ഡൽഹി എക്സ് ഷോറൂം വില)
ഇപ്പോൾ ഒരു എൻജിൻ ഓപ്ഷൻ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്-ബി.എസ് 6 അനുസൃത 2.0 ലിറ്റർ ഡീസൽ എൻജിൻ മോഡലിൽ 180PS പവറും 430Nm ടോർക്കും ലഭിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, ഓൾ വീൽ ഡ്രൈവ് എന്നിവ സ്റ്റാൻഡേർഡ് ആയി നൽകിയിട്ടുണ്ട്. പെട്രോൾ വേരിയന്റ് പിന്നീട് പുറത്തിറക്കുമെന്ന് ജാഗ്വർ-ലാൻഡ് റോവർ കമ്പനി അറിയിച്ചു. രണ്ട് വേരിയന്റുകളിൽ റേഞ്ച് റോവറിന്റെ വില ഇങ്ങനെയാണ്:
വേരിയന്റ് |
ഡീസൽ |
എസ് |
54.94 ലക്ഷം രൂപ |
ആർ -ഡൈനാമിക് എസ് ഇ |
59.85 ലക്ഷം രൂപ |
പുതിയ തലമുറ ഇവോക്, വെലർ മോഡലിന്റെ ഡിസൈൻ അംശങ്ങൾ കടം കൊണ്ടിരിക്കുന്നു. ഒതുങ്ങിയ ഹെഡ്ലാമ്പുകൾ,ടെയിൽ ലാംപ് ഡിസൈൻ,പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവ ഉദാഹരണം മാത്രം. പഴയ മോഡലിനേക്കാൾ 11എംഎം കൂടുതൽ നീളവും 6എംഎം കൂടുതൽ വീതിയും 14എംഎം കൂടുതൽ ഉയരവും പുതിയ മോഡലിനുണ്ട്. പഴയ മോഡലിന്റെ അളവുകൾ 4360 എംഎംX1990എംഎംX1635എംഎം എന്നിങ്ങനെയാണ്. പുതിയ തലമുറ ഇവോക്കിന്റെ വാട്ടർ വേഡിങ് ഡെപ്ത് 600എംഎം ആണ്. പഴയ മോഡലിനേക്കാൾ 100എംഎം കൂടുതലാണിത്.
പുതിയ തലമുറ ഇവോക്കിൽ ക്യാബിൻ പുതുമകൾ ഏറെയാണ്. കൂടുതൽ സ്ക്രീനുകൾ നൽകി ഡാഷ്ബോർഡിൽ ബട്ടണുകളുടെ എണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. JLR ടച്ച് സ്ക്രീൻ പ്രൊ ഡുവോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം(രണ്ട് ടച്ച് സ്ക്രീൻ ഉള്ളത്)-ഒന്ന് 10 ഇഞ്ച് മീഡിയ സിസ്റ്റം(ഡാഷ് ബോർഡിൽ മൗണ്ട് ചെയ്തിരിക്കുന്നു),മറ്റേത് സെൻട്രൽ കൺസോളിൽ ആണുള്ളത്(ടെറെയ്ൻ മാനേജ്‌മെന്റ് സിസ്റ്റം,ക്ലൈമറ്റ് കൺട്രോൾ,വെന്റിലേറ്റഡ് സീറ്റ് എന്നിവയുടെ നിയന്ത്രണം ഇതിലാണ്). രണ്ട് നോബ് ഡയലുകളും ഈ കൺട്രോളിനായി നൽകിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയിലും ടച്ച് കൺട്രോൾ നൽകിയിട്ടുണ്ട്.
ഓഫ് റോഡ് റൈഡിങ് ഫീച്ചറുകളിൽ ‘ട്രാൻസ്പെരന്റ് ബോണറ്റ്’ ഫീച്ചറാണ് പ്രധാനം. മുൻപിൽ ഗ്രില്ലിലും ഔട്ട്സൈഡ് റിയർവ്യൂ മിററുകളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ സെൻട്രൽ ടച്ച് സ്ക്രീനിലേക്ക് ഫീഡ് അയക്കും. ഇത് കാറിന് മുൻവശത്തുള്ള ഒരു വെർച്ച്വൽ 180 ഡിഗ്രി വ്യൂ നൽകും. ബുദ്ധിമുട്ടുള്ള ഓഫ് റോഡ് ഡ്രൈവിങ്ങിൽ ഈ ഫീച്ചർ സഹായിക്കും.
2020 റേഞ്ച് റോവർ ഇവോക് മത്സരിക്കുന്നത് മെഴ്‌സിഡസ്-ബെൻസ് GLC, ബി.എം.ഡബ്ള്യൂ എക്സ്3,ഓഡി ക്യൂ5,ലെക്സസ് എൻ എക്സ് 300 എച്ച്,വോൾവോ എക്സ് സി 60 എന്നിവയോടാണ്.