Land Rover Defender Sedona Edition ഇപ്പോൾ കൂടുതൽ ശക്തമായ ഡീസൽ എഞ്ചിനൊപ്പം
ഡിഫെൻഡർ 110-ൽ മാത്രം വാഗ്ദാനം ചെയ്യുന്ന ലിമിറ്റഡ് എഡിഷൻ മോഡലിൽ, കറുപ്പ് നിറത്തിലുള്ള ഘടകങ്ങൾ ഉൾപ്പെടുന്ന പുതിയ റെഡ് പെയിന്റ് ഓപ്ഷൻ അവതരിപ്പിക്കുന്നു.
ആഗോളതലത്തിൽ ജനപ്രിയമായ ലക്ഷ്വറി ഓഫ്‌റോഡറുകളിലൊന്നായ ലാൻഡ് റോവർ ഡിഫെൻഡറിന് ഇപ്പോൾ ചില അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഇതിന്റെ 110 ബോഡി-സ്റ്റൈലിനായി ഇപ്പോൾ ഒരു പുതിയ ലിമിറ്റഡ് എഡിഷൻ പതിപ്പ് ലഭിക്കുന്നു, അതേസമയം നീളം കൂടിയ 130 ബോഡി-സ്റ്റൈൽ വേരിയൻ്റുകളുടെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകൾ ഉൾപ്പെടുത്തുന്നതിനുള്ള ഓപ്ഷനും ഫീച്ചർ ചെയ്യുന്നു. നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ:
ഡിഫൻഡർ സെഡോണ എഡിഷൻ
ലാൻഡ് റോവർ ഡിഫൻഡർ 110 വേരിയന്റിനൊപ്പം ഒരു പുതിയ സെഡോണ പതിപ്പ് വാഗ്ദാനം ചെയ്യുന്നു, ഇത് ഒരു വർഷത്തേക്ക് മാത്രമേ ലഭ്യമാകൂ. അരിസോണയിലെ സെഡോണയിലെ മണൽക്കല്ല് ഭൂപ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ചുവന്നനിറത്തിലുള്ള ഏകസ്റ്ററ്റീരിയറിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത് . സെഡോണ റെഡ് മുമ്പ് ഡിഫെൻഡർ 130 ലേക്ക് പരിമിതപ്പെടുത്തിയിരുന്നു. പുതിയ ലിമിറ്റഡ് എഡിഷൻ ഡിഫെൻഡർ 110-ന്റെ ടോപ്പ്-സ്പെക്ക് എക്സ്-ഡൈനാമിക് HSE വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഹുഡിലെ ‘ഡിഫെൻഡർ’ മോണിക്കറിനുള്ള ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്മെൻ്റ്, 20 ഇഞ്ച് അലോയ് വീലുകൾ, സൈഡ്‌സ്റ്റെപ്പുകൾ, ഗ്രിൽ എന്നിവ പുതിയ ചുവപ്പ് ഷേഡിന് അനയോജ്യമാണ്. SUVയുടെ എക്സ്റ്റീരിയറിന് സമാനമായ ചുവന്ന ഫിനിഷാണ് ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലിന്റെ കവറിന് ഉള്ളത്.
ലാൻഡ് റോവർ സെഡോണയുടെ ഭൂപ്രകൃതി ചിത്രീകരിക്കുന്ന ഒരു പുതിയ ഓപ്ഷണൽ ബോണറ്റ് ഡെക്കലും സെഡോണ പതിപ്പിന് നൽകിയിട്ടുണ്ട്. ഇതിന് ഒരു സൈഡ് മൗണ്ടഡ് ഗിയർ കാരിയർ ലഭിക്കുന്നു, ഇത് ഓഫ്-റോഡ് ഉപകരണങ്ങളോ നനഞ്ഞതോ ചെളിയോ ഉള്ള വസ്ത്രങ്ങളോ കൊണ്ടുപോകാൻ സൗകര്യമൊരുക്കുന്നു.
പുതിയ ചാരനിറത്തിലുള്ള ക്യാബിൻ തീമും സീറ്റ് അപ്ഹോൾസ്റ്ററിയും മാത്രമാണ് ഇന്റിരിയറിലെ പ്രധാന പരിഷ്കരണം. അപ്‌ഡേറ്റിന്റെ ഭാഗമായി, SUVയുടെ ലിമിറ്റഡ് എഡിഷൻ മുൻനിര യാത്രക്കാർക്കായി സ്മാർട്ട് ആയി തയ്യാറാക്കിയ സ്റ്റോറേജ് കംപാർട്ട്‌മെന്റുമായാണ് വരുന്നത്. ഡിഫൻഡർ 110-ൽ മറ്റ് ഫീച്ചർ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഡിഫൻഡർ-130ന്റെ ക്യാപ്റ്റൻ ചെയറുകൾ
ആഗോളതലത്തിലുള്ള ലോഞ്ച് മുതൽ, ലാൻഡ് റോവർ ഡിഫെൻഡർ 130 എട്ട് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 3-വരി സീറ്റിംഗ് ലേഔട്ടിൽ ലഭ്യമാണ്. ഹീറ്റിംഗ്, കൂളിംഗ് ഫംഗ്‌ഷനുകൾ ഫീച്ചർ ചെയ്യുന്ന രണ്ടാമത്തെ നിരയിലെ ക്യാപ്റ്റൻ ചെയറുകളുടെ ഓപ്ഷൻ ഇതിന് ഇപ്പോൾ ലഭിക്കുന്നു. ഡിഫൻഡർ X, V8 വേരിയൻ്റുകളിലെ ക്യാപ്റ്റൻ ചെയർ സീറ്റുകളിൽ നിങ്ങൾക്ക് വിംഗ്ഡ് ഹെഡ്‌റെസ്റ്റുകൾ ഉണ്ടായിരിക്കാം, മധ്യനിരയിലെ യാത്രക്കാർക്ക് ഫ്രണ്ട് സെൻ്റർ കൺസോളിന് തൊട്ടുപിന്നിൽ ഇരട്ട കപ്പ് ഹോൾഡറുകൾ ലഭിക്കുന്നതിനാൽ ഈ ശൈലിയുടെ പ്രായോഗികത നഷ്‌ടമാകുന്നില്ല.
അപ്ഡേറ്റ് ചെയ്ത ഡീസൽ എഞ്ചിൻ
പുതുക്കിയ ഡിഫൻഡറിന് മുമ്പ് ഓഫർ ചെയ്തിരുന്ന D300 മൈൽഡ്-ഹൈബ്രിഡ് ഡീസൽ പവർട്രെയിനിന് പകരമായി പുതിയ D350 ഡീസൽ മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ ലഭിക്കുന്നു. ഇതിന്റെ 3-ലിറ്റർ ഡീസൽ എഞ്ചിൻ നിലവിൽ 350 PS ഉം 700 Nm ഉം നൽകുന്നതാണ്, ഇത് യഥാക്രമം 50 PS ഉം Nm മായി വർദ്ധിക്കുന്നു. ഇതിന് മുമ്പത്തെതിന് സമാനമായ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവ് (AWD) ഓപ്ഷനും ലഭിക്കുന്നു.
2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ (300 PS), 5-ലിറ്റർ V8 പെട്രോൾ എഞ്ചിൻ (425 PS), 5-ലിറ്റർ സൂപ്പർചാർജ്ഡ് V8 പെട്രോൾ എഞ്ചിൻ (525 PS) എന്നിവയാണ് ലാൻഡ് റോവർ ഡിഫെൻഡറിനുള്ള മറ്റ് എഞ്ചിൻ ഓപ്ഷനുകൾ.
ഇതും വായിക്കൂ: ഫെയ്‌സ്‌ലിഫ്റ്റഡ് റോൾസ് റോയ്‌സ് കള്ളിനൻ 2024 അവസാനത്തോടെ ഇന്ത്യൻ വിപണിയിലേക്ക്
മെച്ചപ്പെടുത്തിയ ഇന്റിരിയർ പാക്കേജ്
ഈ ബ്രിട്ടീഷ് കമ്പനിയുടെ ഏറ്റവും പരുക്കൻ SUV ഡിഫെൻഡർ X, V8 എന്നിവയിൽ സ്റ്റാൻഡേർഡായി വരുന്ന ഒരു പുതിയ ഇന്റിരിയർ പാക്കിലും ലഭ്യമാണ്, അതേസമയം ഇത് എക്‌സ്-ഡൈനാമിക് HSEവേരിയൻ്റിന് ഓപ്‌ഷണലായി മാത്രം ലഭിക്കുന്നു. മുൻ നിരയിൽ, ഹീറ്റിംഗ്, കൂളിംഗ്, മെമ്മറി ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം 14-വേ പവർ അഡ്ജസ്റ്റഡ് സീറ്റുകൾ ഇതിൽ ലഭിക്കുന്നു. ഇത് ഡിഫൻഡർ 110, 130 വേരിയന്റുകളിൽ മൂന്നാം നിരയിൽ വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളും ഹീറ്റഡ് സീറ്റുകളും ചേർക്കുന്നു. ഈ പാക്കിന്റെ ഭാഗമായി, SUVക്ക് ഡ്യുവൽ-ടോൺ ക്യാബിൻ തീമുകളുടെ ഓപ്ഷനും ലഭ്യമാകുന്നു.
ഒരു കൂട്ടം ഓപ്ഷണൽ പാക്കുകൾ
ലാൻഡ് റോവർ ഇപ്പോൾ ഡിഫൻഡറിൽ താഴെ പറഞ്ഞിരിക്കുന്നതുപോലെ നിരവധി ഓപ്ഷണൽ പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു:
● ഡ്രൈവിംഗ്, ADAS പായ്ക്കുകൾ
-
ഓഫ്-റോഡ് പായ്ക്ക്- ഇലക്‌ട്രോണിക് ആക്ടിവേറ്റഡ് ഡിഫറൻഷ്യൽ, ബ്ലാക്ക് റൂഫ് റെയിലുകൾ, ഓൾ-ടെറൈൻ ടയറുകൾ, ഡൊമെസ്റ്റിക് പ്ലഗ് സോക്കറ്റ്, സെൻസർ അധിഷ്‌ഠിത വാട്ടർ-വേഡിംഗ് ശേഷി
-
അഡ്വാൻസ്ഡ് ഓഫ് റോഡ് പാക്ക്- ടെറൈൻ റെസ്‌പോൺസ് 2, എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ഡൈനാമിക്‌സ്, ഓട്ടോ ഹെഡ്‌ലൈറ്റ് ലെവലിംഗ് എന്നിവയ്‌ക്കൊപ്പം കൂടുതൽ നൂതനമായ ഓഫ്-റോഡിംഗ് സിസ്റ്റങ്ങൾ
-
എയർ സസ്പെൻഷൻ പായ്ക്ക്- എയർ സസ്പെൻഷൻ, അഡാപ്റ്റീവ് ഡൈനാമിക്സ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ലെവലിംഗ്
-
തണുത്ത കാലാവസ്ഥയും ടവിംഗ് പായ്ക്കുകളും
-
തണുത്ത കാലാവസ്ഥ പായ്ക്ക്- ഹീറ്റഡ് വിൻഡ്സ്ക്രീൻ, വാഷർ ജെറ്റുകൾ, സ്റ്റിയറിംഗ് വീൽ, ഹെഡ്ലൈറ്റ് വാഷർ
-
ടോവിംഗ് പായ്ക്ക് (90 ഉം 110 ഉം)- ടൗ അസിസ്റ്റ്, ഇലക്ട്രോണിക് വിന്യസിക്കാവുന്ന ടോ ബാർ അല്ലെങ്കിൽ ടോ-ഹിച്ച് റിസീവർ, അഡ്വാൻസ്ഡ് ഓഫ്-റോഡിംഗ് സിസ്റ്റങ്ങൾ, കൂടാതെ നേരത്തെ സൂചിപ്പിച്ച എയർ സസ്‌പെൻഷൻ പാക്കിന്റെ അതേ സവിശേഷതകൾ
-
ടോവിംഗ് പായ്ക്ക് 2 (130) - മുകളിൽ പറഞ്ഞതുപോലെ, എന്നാൽ വേർപെടുത്താവുന്ന ടൗ ബാർ അല്ലെങ്കിൽ ടവ് ഹിച്ച് റിസീവർ
-
ഇന്റിരിയർ പായ്ക്കുകൾ
-
സിഗ്‌നേച്ചർ ഇന്റിരിയർ പാക്ക് - വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുള്ള മുൻ നിരയിലെ ഹീറ്റിംഗ് കൂളിംഗ് ഇലക്ട്രിക് മെമ്മറി സീറ്റുകൾ, വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുള്ള രണ്ടാം നിര ക്ലൈമറ്റ് സീറ്റുകൾ, സ്വീഡ് ക്ലൊത്ത് ഹെഡ്‌ലൈനിംഗ്, ലെതർ സ്റ്റിയറിംഗ് വീൽ, വിൻഡ്‌സർ ലെതർ, ക്വാഡ്രാറ്റ് അല്ലെങ്കിൽ അൾട്രാഫാബ്രിക്‌സ് സീറ്റുകൾ
-
ക്യാപ്റ്റൻ ചെയർ പായ്ക്ക് ഉള്ള സിഗ്നേച്ചർ ഇന്റിരിയർ പായ്ക്ക് - മുകളിൽ പറഞ്ഞതുപോലെ, ഹീറ്റിംഗും കൂളിംഗും ഉള്ള രണ്ടാം നിര ക്യാപ്റ്റൻ ചെയറുകളും വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളും
-
മൂന്നാം നിര സീറ്റിംഗ് പായ്ക്ക്
-
ഫാമിലി പാക്ക് (110) - 3-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ ക്വാളിറ്റി സെൻസറും എയർ പ്യൂരിഫയറും, മാനുവൽ മൂന്നാം നിര സീറ്റുകൾ നേരത്തെ സൂചിപ്പിച്ച എയർ സസ്‌പെൻഷൻ പായ്ക്കിനൊപ്പം
-
ഫാമിലി കംഫർട്ട് പാക്ക് (110) - മുകളിൽ പറഞ്ഞതുപോലെ, എന്നാൽ മൂന്നാം നിര ഹീറ്റഡ് സീറ്റുകളും റിയർ കൂളിംഗ് അസിസ്റ്റുമായി 3-സോൺ കാലാവസ്ഥാ നിയന്ത്രണവും
ഇന്ത്യയിലെ പ്രതീക്ഷിക്കുന്ന ലോഞ്ചും വിലയും
ലാൻഡ് റോവർ ഡിഫെൻഡറിന്റെ സെഡോണ എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയില്ലെങ്കിലും, ക്യാപ്റ്റൻ ചെയറുകളുടെ ഓപ്ഷൻ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യ-സ്പെക്ക് ഡിഫൻഡറിന് നിലവിൽ 97 ലക്ഷം മുതൽ 2.35 കോടി വരെയാണ് (എക്സ് ഷോറൂം ഡൽഹി) വില. ജീപ്പ് റാംഗ്ലറിന് പകരമുള്ള പ്രീമിയം ബദലാണിത്.
കൂടുതൽ വായിക്കൂ: ലാൻഡ് റോവർ ഡിഫൻഡർ ഓട്ടോമാറ്റിക്