Kia Sonet | ഇന്ത്യയിൽ ആദ്യമായി കിയ സോണറ്റ് ഫെയ്സ്‌ലിഫ്റ്റ് ക്യാമറയിൽ!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 17 Views
- ഒരു അഭിപ്രായം എഴുതുക
കിയ സോണറ്റ് ഫെയ്സ്‌ലിഫ്റ്റ് പുതിയ സെൽറ്റോസിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നതായി തോന്നുന്നു, ഇത് അടുത്ത വർഷം ആദ്യത്തിൽ വിൽപ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു
-
കിയയുടെ സബ്-4m SUV-യുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റായിരിക്കും ഇത്.
-
സ്പൈ ഷോട്ടുകളിൽ പുതിയ അലോയ് വീലുകൾ, അപ്ഡേറ്റ് ചെയ്ത ഫ്രണ്ട്, റിയർ പ്രൊഫൈലുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ കാണിക്കുന്നു.
-
ക്യാബിനിൽ പുതുക്കിയ അപ്ഹോൾസ്റ്ററിയും അപ്ഡേറ്റ് ചെയ്ത സെന്റർ കൺസോളും ലഭിക്കും.
-
ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ADAS എന്നിവ അധിക ഫീച്ചറുകളിൽ ഉൾപ്പെടാം.
-
പവർട്രെയിനുകളിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല; നിലവിലുള്ള പെട്രോൾ, ഡീസൽ യൂണിറ്റുകൾ തുടരും.
കിയ സോണറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം ആദ്യം സ്വന്തം രാജ്യമായ കൊറിയയിൽ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടു. 2023 ഓഗസ്റ്റിൽ, അപ്ഡേറ്റ് ചെയ്ത സബ്-4m SUV ഇപ്പോൾ ഇന്ത്യൻ മണ്ണിൽ പരീക്ഷണത്തിലുള്ളതായി കാണപ്പെട്ടു. കിയ സോണറ്റിന്റെ ആദ്യത്തെ പ്രധാന അഴിച്ചുപണിയായിരിക്കും ഇതെന്ന കാര്യം ശ്രദ്ധിക്കുക.
കണ്ടതെന്താണ്?
സ്പൈ ചിത്രങ്ങളിൽ, കറുപ്പ് രൂപമാറ്റത്തിലുള്ള സിൽവർ സോണറ്റ് നമുക്ക് കാണാം. കവറിംഗ് ഉണ്ടായിരുന്നിട്ടും, പുതിയ LED ഹെഡ്‌ലൈറ്റുകളും അപ്ഡേറ്റ് ചെയ്ത അലോയ് വീൽ ഡിസൈനും തുടങ്ങി കുറച്ച് പുതിയ വിശദാംശങ്ങൾ വ്യക്തമായി കാണാമായിരുന്നു. ടെസ്റ്റ് മ്യൂളിൽ ചുവന്ന ബ്രേക്ക് കാലിപ്പറുകളും ഉണ്ടായിരുന്നു, ഇത് GT ലൈൻ വേരിയന്റാണെന്ന് സൂചിപ്പിക്കുന്നു.
പുതിയ അലോയ് വീലുകൾക്ക് പുറമേ, ORVM ഘടിപ്പിച്ച സജ്ജീകരണത്തിൽ നിന്നും ലഭിക്കുന്ന സൂചനയനുസരിച്ച്, ഫെയ്സ്‌ലിഫ്റ്റഡ് സോണറ്റിൽ 360 ഡിഗ്രി ക്യാമറയും വരാൻ സാധ്യതയുണ്ട്. അതിന്റെ പ്രൊഫൈലിൽ മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പിൻഭാഗത്ത്, SUV-യിൽ കൂടുതലും പുതിയ സെൽറ്റോസിലുള്ളതു പോലുള്ള കണക്റ്റഡ് LED ടെയിൽലൈറ്റുകളായിരിക്കും ഉണ്ടാവുക. വലിയ ഗ്രില്ലിനൊപ്പം, മാറ്റംവരുത്തിയ ഫ്രണ്ട്, റിയർ ബമ്പറുകളും വാഹനത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതും വായിക്കുക: സബ്-കോംപാക്റ്റ് SUV-യിൽ നമുക്ക് പനോരമിക് സൺറൂഫ് കാണാനാവുമോ?
അകത്തുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ
റഫറൻസിനായി ഉപയോഗിക്കുന്ന നിലവിലെ സോണറ്റിന്റെ ക്യാബിൻ ചിത്രം
സമീപകാലത്തെ സ്പൈ ചിത്രങ്ങളിൽ പുതിയ സോണറ്റിന്റെ അപ്ഡേറ്റ് ചെയ്ത ഇന്റീരിയർ കാണിക്കുന്നില്ലെങ്കിലും, കിയ അതിൽ റീഫ്രഷ് നൽകുമെന്ന് നമ്മൾ വിശ്വസിക്കുന്നു. ഉൾഭാഗത്തുള്ള മാറ്റങ്ങളിൽ അപ്ഡേറ്റ് ചെയ്ത സീറ്റ് അപ്ഹോൾസ്റ്ററി, പുനർരൂപകൽപ്പന ചെയ്ത സെന്റർ കൺസോൾ എന്നിവ ഉൾപ്പെടാം. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിനും ഡിജിറ്റൈസ്ഡ് ഡ്രൈവർ ഡിസ്പ്ലേയ്ക്കുമായി സംയോജിത ഹൗസിംഗ് ആദ്യമേ ഇതിൽ ലഭിക്കുന്നു.
ഫീച്ചർ ലിസ്റ്റ്
പുതിയ സ്പൈ ഷോട്ടുകളിൽ കാണുന്ന 360 ഡിഗ്രി ക്യാമറയ്ക്ക് പുറമേ, അപ്ഡേറ്റ് ചെയ്ത സോണറ്റിൽ പൂർണ്ണമായും ഡിജിറ്റൽ ആയ ഡ്രൈവർ ഡിസ്പ്ലേ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) എന്നിവയും ലഭിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, വയർലെസ് ഫോൺ ചാർജിംഗ്, സിംഗിൾ-പെയ്ൻ സൺറൂഫ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ നിറഞ്ഞിരിക്കുന്നു. ആറ് എയർബാഗുകൾ വരെ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), റിവേഴ്സിംഗ് ക്യാമറ എന്നിവ സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നു.
ബോണറ്റിന് കീഴിലുള്ളതിനെക്കുറിച്ച് അപ്ഡേറ്റുകൾ ഉണ്ടോ?
സബ്-4m SUV-യുടെ പവർട്രെയിൻ ഓപ്ഷനുകളിൽ കിയ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമെന്ന് നമ്മൾ വിശ്വസിക്കുന്നില്ല. ഇപ്പോൾ, ഇനിപ്പറയുന്ന എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകളുമായാണ് സോണറ്റ് വരുന്നത്:
സവിശേഷത |
1.2-ലിറ്റർ N.A പെട്രോൾ |
1 ലിറ്റർ ടർബോ-പെട്രോൾ |
1.5 ലിറ്റർ ഡീസൽ |
പവര്‍ |
83PS |
120PS |
116PS |
ടോർക്ക് |
115Nm |
172Nm |
250Nm |
ട്രാൻസ്മിഷൻ |
5-സ്പീഡ് MT |
6-സ്പീഡ് iMT 7-സ്പീഡ് DCT |
6-സ്പീഡ് iMT, 6-സ്പീഡ് AT |
ലോഞ്ചും ചെലവും
8 ലക്ഷം രൂപയെന്ന (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന പ്രാരംഭ വിലയിൽ കാർ നിർമാതാക്കൾ ഫെയ്‌സ്‌ലിഫ്റ്റഡ് സോണറ്റ് അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് നമ്മൾ കരുതുന്നത്. മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യുമഹീന്ദ്ര XUV300, റെനോ കൈഗർ, ടാറ്റ നെക്സോൺ, നിസ്സാൻ മാഗ്നൈറ്റ് എന്നിവയിൽ നിന്ന് SUV-ക്ക് മത്തരം ഉണ്ടാകുന്നത് തുടരും.
ചിത്രത്തിന്റെ ഉറവിടം
ഇവിടെ കൂടുതൽ വായിക്കുക: കിയ സോണറ്റ് ഓട്ടോമാറ്റിക്