കിയ ക്യൂ.വൈ.ഐ: ആദ്യ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്ത് വന്നു
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- ഒരു അഭിപ്രായം എഴുതുക
ഓട്ടോ എക്സ്പോ 2020 ൽ ഇത് കാർ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കും. 2018 ഷോയിൽ സെൽറ്റോസ് കൺസെപ്റ്റ് കാർ പുറത്തിറക്കിയ പോലെ.
-
കിയയുടെ സബ് 4 മീറ്റർ എസ്.യു.വിയുടെ അടിസ്ഥാനം ഹ്യുണ്ടായ് വെന്യൂ ആയിരിക്കും.
-
പവർ ട്രെയിൻ ഓപ്ഷനുകളായ 1.2 ലിറ്റർ പെട്രോൾ,1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ വിഭാഗങ്ങളിലും പുറത്തിറക്കും.
-
സെൽറ്റോസ് 1.5 ലിറ്റർ ഡീസൽ മോഡലിന്റെ മാറ്റത്തോട് കൂടിയുള്ള മോഡലായിരിക്കും ഡീസൽ വിഭാഗത്തിൽ എത്തുക.
-
പ്രത്യേക സ്റ്റൈലിംഗ് നൽകുമെങ്കിലും ഹ്യുണ്ടായ് വെന്യൂവിന് സമാനമായ ഫീച്ചറുകളാകും ഉണ്ടാകുക-ഇ സിം,കണക്ടഡ് കാർ ടെക്നോളജി എന്നിവ.
-
നിർമാണത്തിനുള്ള മോഡൽ ക്യൂ.വൈ.ഐ, ആഗസ്റ്റ് 2020 ൽ മാത്രമേ അവതരിപ്പിക്കൂ.
കിയയുടെ സബ് കോംപാക്ട് എസ്.യു.വിയായ ക്യൂ.വൈ.ഐ, പ്രീ പ്രൊഡക്ഷൻ മോഡലായി ഓട്ടോ എക്സ്പോ 2020ൽ പ്രദർശിപ്പിക്കും. ആദ്യത്തെ ഔദ്യോഗിക ടീസർ സ്‌കെച്ചുകൾ കമ്പനി പുറത്ത് വിട്ടു.കോംപാക്ട് എസ്.യു.വിയായ സെൽറ്റോസിനും പ്രീമിയം എം.പി.വിയായ കാർണിവലിനും ശേഷം ഇന്ത്യൻ വിപണിക്കായി കിയാ അവതരിപ്പിക്കുന്ന മൂന്നാമത് കാറാണ് ഇത്.
ഡിസൈൻ സ്കെച്ചുകൾ പരിശോധിച്ചാൽ കിയയുടെ പ്രത്യേകതയായ ടൈഗർ നോസ് ഗ്രിൽ, സ്‌പോർട്ടി ബമ്പർ ഡിസൈൻ എന്നിവ നിലനിർത്തിയിട്ടുണ്ട്. പിൻഭാഗത്ത് സ്‌പോർട്ടി ടെയിൽ ലാമ്പുകളും ഇന്റഗ്രേറ്റഡ് റൂഫ് സ്പോയിലർ ഡിസൈനും ഉണ്ട്. സൈഡ് സ്കർട്ടുകളിൽ റെഡ് ആക്‌സെന്റ്,വീലുകൾ,ഗ്രിൽ എന്നിവയൊക്കെ സെൽറ്റോസിനെ ഓർമിപ്പിക്കുന്നു. ക്യൂ.വൈ.ഐ ചുരുക്കത്തിൽ ഹ്യുണ്ടായ് വെന്യൂവിന്റെ മാതൃകയിലും സെൽറ്റോസിന്റെ ഡിസൈനിലുമാണ് പ്രേരണ ഉൾക്കൊണ്ടിരിക്കുന്നത്.
ക്യൂ.വൈ.ഐ, പവർ ട്രെയിൻ ഓപ്ഷനുകളിലും (വെന്യൂവിലെ പോലെ), ബി.എസ് 6 മാനദണ്ഡങ്ങൾ പാലിച്ചും ആയിരിക്കും എത്തുക എന്ന് പ്രതീക്ഷിക്കാം. 1.2 ലിറ്റർ പെട്രോൾ എൻജിൻ(83 PS/ 115 Nm) വിത്ത് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ,1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ(120 PS/ 172 Nm) വിത്ത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഓട്ടോമാറ്റിക് മോഡലുകളിൽ ഈ കാർ അവതരിപ്പിക്കും. ക്യൂ.വൈ.ഐയുടെ ഡീസൽ ഓപ്ഷൻ സെൽറ്റോസിന്റെ 1.5 ലിറ്റർ ഡീസൽ എൻജിനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് 115 PS പവറും 250 Nm ടോർക്കും ഉല്പാദിപ്പിക്കുന്ന മോഡൽ ആയിരിക്കും. ഈ എൻജിൻ, ബി.എസ് 6 കാലഘട്ടത്തിൽ വെന്യൂവിന്റെ 1.4 ലിറ്റർ ഡീസൽ എൻജിന് പകരക്കാരനാകുകയും ചെയ്യും.
കിയാ ക്യൂ.വൈ.ഐ ഇന്റീരിയർ ഫീച്ചറുകൾ വെന്യൂവിൽ നിന്ന് മുഴുവനായി കടം കൊണ്ടവയാകില്ല. എന്നാലും UVO കണക്ടഡ് കാർ ടെക്നോളജി,വയർലെസ്സ് ചാർജിങ്,ഓട്ടോ എ.സി വിത്ത് റിയർ വെൻറ്,ക്രൂയിസ് കണ്ട്രോൾ,സൺ റൂഫ് എന്നിവ ഉൾപ്പെടുത്തും. ക്യൂ.വൈ.ഐയുടെ പുറംകാഴ്ച പ്രത്യേകതയുള്ളതായിരിക്കും എന്ന സൂചനയാണ് ടീസർ സ്‌കെച്ചുകൾ നൽകുന്നത്.
നിർമാണത്തിനായുള്ള മോഡൽ ക്യൂ.വൈ.ഐ ഈ വർഷം ആഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ. 7 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ക്യൂ.വൈ.ഐ, പ്രധാനമായും ഹ്യുണ്ടായ് വെന്യൂ, പുതുക്കിയ വേർഷൻ മാരുതി സുസുകി വിറ്റാര ബ്രെസ,ഫോർഡ് ഇക്കോസ്പോർട്,മഹീന്ദ്ര എക്സ് യു വി 300,ടാറ്റ നെക്‌സോൺ,റെനോ എച്ച് ബി സി എന്നിവയ്ക്ക് വെല്ലുവിവിളിയാകും.