സ്‌പെക്ടറിലെ ജാഗ്വാര്‍ സി-എക്സ് 75 ന് ലണ്ടനിലെ ലോഡ് മേയേര്‍സ് ഷോ പരേഡില്‍ അരങ്ങേറ്റം
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 19 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂര്‍:
ജെയിംസ് ബോണ്ട് മൂവി സീരീസില്‍ ഉടന്‍ റിലീസാകുന്ന 'സ്‌പെക്ടര്‍' ലെ വില്ലന്‍ കാര്‍ ജാഗ്വാര്‍ സി-എക്‌സ്75 ലണ്ടനില്‍ അരങ്ങേറ്റം കുറിക്കും. സ്‌പെക്ടറിലെ സ്റ്റണ്ട് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഇവാനോവ് ഈ വീക്കെന്‍ഡില്‍ നടക്കുന്ന ലോഡ് മേയേര്‍സ് ഷോയില്‍ വാഹനം ഓടിക്കും. ആനുവല്‍ ടൂ മൈല്‍ പരേഡായ ലോഡ് മേയേര്‍സ് ഷോയുടെ 800- മത് പതിപ്പാണ് വീക്കെന്‍ഡില്‍ ലണ്ടനില്‍ നടക്കുന്നത്. സ്‌പെക്ടറില്‍ ഉപയോഗിച്ച തങ്ങളുടെ എല്ലാ വാഹനങ്ങളും, നേരത്തേ നടന്ന 2015 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) പ്രദര്‍ശിപ്പിച്ചിരുന്നു .
ആല്‍ബേര്‍ട്ട് ആര്‍ ബ്രോക്കോളിയുടെ ഇയോൺ പ്രൊഡക്ഷന്‍സ്, മെട്രോ-ഗോള്‍ഡ്‌വിന്‍-മേയര്‍ സ്റ്റുഡിയോസ്, സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍്ന്ന് അവതരിപ്പിക്കുന്ന 24-ാമത് ജെയിംസ് ബോണ്ട് ഫിലിമാണ് സ്‌പെക്ടര്‍. ഹിങ്ക്‌സ് എ കഥാപാത്രത്തിന്റെ ജാഗ്വാര്‍ സി-എക്‌സ് 75 ഉം ജെയിംസ് ബോണ്ടിന്റെ ആസ്റ്റൺ മാര്‍ട്ടിന്‍ ഡിബി10 ഉം ഒരു ഹൈ സ്പീഡ് കാര്‍ ചേസ് രംഗം സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്!
സിനിമയുടെ ഷൂട്ടിങ്ങ് വേളയില്‍, റോമില്‍ വച്ച് ജാഗ്വാര്‍ സി-എക്‌സ്75 ഡ്രൈവ് ചെയ്തത് ഒരു അവിസ്മരണീയ അനുഭവമായിരുന്നു എന്നു, ഒരിക്കല്‍ കൂടി കാറിന്റെ ചക്രം പിടിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെും മാര്‍ട്ടിന്‍ ഇവാനോവ് അഭിപ്രായപ്പെട്ടു ബ്രി'ണില്‍ കാര്‍ ഓടിക്കുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണം കാണാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെും ഇവാനോവ് പറഞ്ഞു.
007 ന്റെ ഡിബി10 പോലെതന്നെ കസെപ്റ്റ് വാഹനമായ ജാഗ്വാര്‍ സി-എക്‌സ്75 നിര്‍മ്മാണഘ'ത്തിലേക്ക് കടക്കുകയില്ല. എന്നാല്‍, ഇവയുടെ സാങ്കേതികവിദ്യ നിര്‍മ്മാതാക്കളുടെ ഭാവി വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ജാഗ്വാര്‍ ലാന്‍ഡ് റോവറുടെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് ടീം, ഡെവെലപ്‌മെന്റ് പാര്‍ട്ട്ണറായ വില്ല്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിങ്ങുമായി ചേര്‍് നിര്‍മ്മിച്ച ജാഗ്വാര്‍ സി-എക്‌സ്75 ഒരു ഇലക്ട്രിക് ഹൈബ്രിഡ് കസെപ്റ്റ് കാറാണ്.