• English
  • Login / Register

ജാഗ്വർ ലാൻഡ് റോവർ ഏറ്റവും മികച്ച ത്രൈമാസ വിൽപ്പന രജിസ്റ്റർ ചെയ്‌തു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു

  • 21 Views
  • ഒരു അഭിപ്രായം എഴുതുക

ജാഗ്വർ ലാൻഡ് ഡിസംബർ 31 വരെയുള്ള മൂന്ന്‌ മാസ വിൽപ്പനയുടെ കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വിൽപ്പനയെ അപേക്ഷിച്ച് 23% ഉയർന്ന് 1,37,653 വാഹനങ്ങളാണ്‌ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഈ വാഹന നിർമ്മാതാക്കൾ.  
ജാഗ്വറിന്റെ വിൽപ്പന 30 ശതമാനം ഉയർന്ന് 23,841 യൂണിറ്റ് വിറ്റഴിച്ചപ്പോൾ 22 ശതമാനം വളർച്ചയിൽ 1,13,812 യൂണിറ്റുകളാണ്‌ ലാൻഡ്‌റോവർ വിറ്റഴിച്ചത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ മികച്ച ത്രൈമാസ വിൽപ്പനയാണിത്.

ഏറ്റവും വിൽപ്പനയുള്ള മൂന്ന്‌ മേഖലകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം കൂടുതലാണിത്തവണ. മികച്ച 48 % വളർച്ചയാണ്‌ യൂറോപ്പിലും വടക്കെ അമേരിക്കയിലും ഉണ്ടായത്, യു കെ യിൽ അൽപ്പം കുറവും. മറുവശത്ത് ചൈനയിലെ വിൽപ്പന 10 ശതമാനം കുറഞ്ഞു മറ്റ് വിദേശ വിപണികളിൽ 6 % വളർച്ചയും നേടി.

2014/15 വർഷങ്ങളിലെ ഇതേ കാലയളവിൽ കാർ നിർമ്മാതാക്കളുടെ വരുമാനം 2 % കുറഞ്ഞ് £5.8 ബില്ല്യൺ ആയിരുന്നു. ജാഗ്വർ ലാൻഡ് റോവർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ റാൽഫ് സ്പെത് പറഞ്ഞു: “ പുതിയ ത്രൈമാസ വിൽപ്പനയിൽ ഞങ്ങൾ മികച്ച നേട്ടമാണ്‌ നേടിയത്. ഞങ്ങളുടെ പുതിയ വാഹന നിരയിലുള്ള ഉപഭോഗ്‌താക്കളുടെ താൽപര്യമാണ്‌ ഇതിൽ നിന്ന്‌ മനസ്സിലാക്കാവുന്നത്. സ്ലോവാക്യയിൽ പുതിയ പ്ലാന്റ് തുടങ്ങുമെന്ന പ്രഖ്യാപനവും പിന്നെ യു കെ യിലെ എഞ്ചിൻ നിർമ്മാണ ശാലയുടെ ശേഷി ഇരട്ടിപ്പിക്കുകയും ചെയ്യുമെന്ന വാഗ്‌ദാനവും ഞങ്ങൾ കൂടിയ കാലയളവിലേക്കുള്ള നിക്ഷേപങ്ങൾക്കൊരുങ്ങുകയാണെന്നാണ്‌ സൂചിപ്പിക്കുന്നത്. മികച്ച രീതിയിൽ ഞങ്ങളുടെ വാഹനങ്ങളുടെ വിൽപ്പന വലിയ കാലയളവിലേക്ക് നടത്തുവാനാണ്‌ ഞങ്ങൾ ഒരുങ്ങുന്നത്.”

was this article helpful ?

Write your അഭിപ്രായം

കാർ വാർത്തകൾ

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience