• English
  • Login / Register

2016 ഡൽഹി ഓട്ടോ എക്സ്പോ : ജഗ്വാറിന്റെ എഫ്-ടൈപ്പ് ആക്രമണപരമായ നിലപാടിൽ

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

  • 15 Views
  • ഒരു അഭിപ്രായം എഴുതുക

2016 ഡൽഹി ഓട്ടോ എക്സ്പോയിൽ ജഗ്വാർ എഫ്-ടൈപ്പ് അതിന്റെ സാന്നിധ്യം അറിയിച്ചു. എഫ് ടൈപ്പ് കൂപ്പെ ഏറ്റവും പുതിയ ജഗ്വാർ എക്സ് എഫ്, എഫ്-പേസ് എസ് യു വി എന്നിവയോടൊപ്പമാണ്  പ്രദർശിപ്പിച്ചത്. ജഗ്വാർ ഇന്ത്യയിൽ കൂപ്പെ, കൺവെർട്ടബിൾ ഫോം എന്നീ രണ്ട് രീതികളിൽ ലഭ്യമാണ്. അതേസമയം എഫ്-ടൈപ്പ് കൂപ്പെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ നാലു വെരിയന്റുകളായിട്ടാണ് വരുന്നത്, എഫ്-ടൈപ്പ് കൺവെർട്ടബിളാകട്ടെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ രണ്ട് വെരിയന്റുകളായിട്ടാണ്.

എഫ്-ടൈ കൂപ്പെ ബേസ് വെരിയന്റ് അവതരിപ്പിച്ചിരിക്കൂന്നത് 6500 ആർ പി എമ്മിൽ 340 എച്ച് പി പുറത്ത് വിടുന്ന 3.0 ലിറ്റർ വി6 പെട്രോൾ എഞ്ചിനും അതുപോലെ 3500 മുതൽ 5000 വരെ ആർ പി എമ്മിൽ 450 എൻ എം പരമാവധി ടോർക്കിനോടുമൊപ്പമാണ്. എഫ്-ടൈപ്പ് എസ് കൂപ്പെയ്ക്ക് 460 എൻ എം പരമാവധി ടോർക്കും 380 എച്ച് പി ഔട്ട്പുട്ടും നല്കുന്ന കൂടുതൽ ശക്തിയേറിയ ഇതേ എഞ്ചിനാണ്ള്ളത്. ഇത് തന്നെയാണ് എഫ്-ടൈപ്പ് എസ് കൺവെർട്ടബിളിലും ഘടിപ്പിച്ചിരിക്കുന്നത്.

5.0 -ലിറ്റർ വി 8 എഞ്ചിനാണ് എഫ്-ടൈപ്പ് ആർ കൂപ്പെ, എഫ്-ടൈപ്പ് ആർ ഡബ്ല്യൂ ഡി കൂപ്പെ, എഫ്- ടൈപ്പ് ആർ കൺവെർട്ടബിൾ എന്നിവയ്ക്ക് ശക്തി പകരുന്നത്. 3500 ആർ പി എമ്മിൽ പരമാവധി 680 എൻ എം ടോർക്കും,  6500 ആർ പി എമ്മിൽ 550 എച്ച് പി പരമാവധി പവറും വി 8 പുറത്ത് വിടുന്നു. 8- സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനോടെയാണ് എല്ലാ എഞ്ചിനുകളും ലഭ്യമാകുന്നത്.

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment on Jaguar എഫ് തരം 2013-2020

Read Full News

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

ട്രെൻഡിംഗ് കോപ്പ കാർസ്

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience