Login or Register വേണ്ടി
Login

Hyundai Creta Knight Edition 7 ചിത്രങ്ങളിലൂടെ!

published on sep 30, 2024 06:16 pm by ansh for ഹുണ്ടായി ക്രെറ്റ

ഈ സ്പെഷ്യൽ എഡിഷൻ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പിനൊപ്പം ലഭ്യമാണ്, ഇപ്പോൾ 2024 ക്രെറ്റയുടെ മിഡ്-സ്പെക്ക് S(O), ടോപ്പ്-സ്പെക്ക് SX(O) വേരിയൻ്റുകളിളും ലഭ്യമാണ്.

ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ, ഉൾഭാഗത്തും പുറമെയും കറുത്ത നിറത്തിലുള്ള ട്രീറ്റ്‌മെൻ്റോടെയാണ് അടുത്തിടെ പുറത്തിറക്കിയിരിക്കുന്നത്. ഒന്നിലധികം വർണ്ണ ഓപ്ഷനുകളിൽ ഇത് ലഭ്യമാണെങ്കിലും, പുറമേയുള്ള പ്രധാന ഡിസൈൻ വ്യത്യാസങ്ങളിൽ ബ്ലാക്ക്ഡ്-ഔട്ട് ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് മിഡ്-സ്പെക്ക് S(O), ടോപ്പ്-സ്പെക്ക് SX(O) വേരിയൻ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്. ഈ സ്പെഷ്യൽ എഡിഷൻ ക്രെറ്റ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ, ഈ വിശദമായ ഗാലറിയിൽ അതിനെക്കുറിച്ച് കൂടുതൽ അറിയാം.

എക്സീറ്റീരിയർ

മുൻവശത്ത് ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും സ്കിഡ് പ്ലേറ്റിന് ബ്ലാക്ക് ഫിനിഷും ലഭിക്കുന്നു. ഗ്രില്ലിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹ്യുണ്ടായ് ലോഗോയ്ക്ക് മാറ്റ് ബ്ലാക്ക് ഫിനിഷാണ്, ഇതാണ് ഈ കറുപ്പ് നിറത്തിലുള്ള ലുക്കിൽ കൂടുതൽ ആകര്ഷമാകുന്നത് .

പ്രൊഫൈലിൽ, ഇതിന് 17 ഇഞ്ച് ബ്ലാക്ക്ഡ് ഔട്ട് അലോയ് വീലുകൾ ലഭിക്കുന്നു, അത് സ്‌പോർട്ടി ലുക്കിനായി ചുവന്ന ബ്രേക്ക് കാലിപ്പറുകൾ സഹിതമാണ് വരുന്നു. റൂഫ് റെയിലുകളും കറുപ്പിൽ തീർത്തവയാണ്.

പുറകിലും ഏകദേശം സമാനമായ ശൈലി തന്നെ ലഭിക്കുന്നു. സ്കിഡ് പ്ലേറ്റും റൂഫ് സ്‌പോയിലറും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, ഹ്യുണ്ടായ് ലോഗോ മാറ്റ് ബ്ലാക്ക് നിറത്തിലാണ്, ടെയിൽഗേറ്റിൽ “നൈറ്റ് എഡിഷൻ” എന്ന ബാഡ്ജും ഉണ്ട്.

ഇന്റീരിയർ

നൈറ്റ് എഡിഷൻ്റെ ഉള്ളിൽ, ക്യാബിന് കറുത്ത ഡാഷ്‌ബോർഡും ഡാഷ്‌ബോർഡിന് ചുറ്റും ബ്രാസ് ആക്‌സൻ്റുകളോടും കൂടിയ കറുപ്പ് നിറത്തിലുള്ള ട്രീറ്റ്‌മെന്റും ലഭിക്കുന്നു. മെറ്റൽ ഫിനിഷ്ഡ് പെഡലുകളും ലഭിക്കുന്നു.

ചിത്രങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേരിയൻ്റ് മിഡ്-സ്പെക്ക് S(O) ആണ്, ഇതിന് ഡ്യുവൽ-ടോണിൽ ബ്ലാക്ക് ആൻഡ് ഗ്രേ ഫാബ്രിക് അപ്ഹോൾസ്റ്ററി ലഭിക്കുന്നു.

സവിശേഷതകൾ

8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് S(O) നൈറ്റ് എഡിഷന് ലഭിക്കുന്നത്. സുരക്ഷ കാര്യത്തിൽ, ഇത് 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു പിൻ പാർക്കിംഗ് ക്യാമറ എന്നിവ വാഗ്ദാനം ചെയ്യുന്നു.

പവർട്രെയ്ൻ

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും (115 PS, 143 Nm) 1.5 ലിറ്റർ ഡീസൽ എഞ്ചിനും (116 PS, 250 Nm) നൈറ്റ് എഡിഷനിൽ ലഭ്യമാണ്. രണ്ട് എഞ്ചിനുകൾക്കും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭിക്കുന്നു, കൂടാതെ ഓട്ടോമാറ്റിക് ഓപ്ഷനുകൾക്ക്, പെട്രോൾ പതിപ്പിന് CVT-യും ഡീസൽ വേരിയൻ്റുകൾക്ക് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും.

ഇതും കാണൂ: കിയ കാരൻസ് ഗ്രാവിറ്റി എഡിഷൻ 11 ചിത്രങ്ങളിൽ വിശദീകരിക്കുന്നു

മറ്റ് വേരിയൻ്റുകളിൽ ലഭ്യമായ 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനോടുകൂടിയ ക്രെറ്റ നൈറ്റ് എഡിഷൻ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നില്ല.

വിലയും എതിരാളികളും

ഹ്യുണ്ടായ് ക്രെറ്റ നൈറ്റ് എഡിഷൻ്റെ വില 14.51 ലക്ഷം മുതൽ 20.30 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം ഡൽഹി). കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക് തുടങ്ങിയ കോംപാക്റ്റ് SUVകളുമായും ഇത് മത്സരിക്കുന്നു.

ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.

കൂടുതൽ വായിക്കൂ: ഹ്യുണ്ടായ് ക്രെറ്റ ഓൺ റോഡ് വില

a
പ്രസിദ്ധീകരിച്ചത്

ansh

  • 17 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment on Hyundai ക്രെറ്റ

Read Full News

താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

trending എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ