ഹൈദരാബാദിൽ ഒറ്റ ദിവസം കൊണ്ട് 100 എലിവേറ്റ് SUVകൾ വിൽപ്പന ചെയ്ത് Honda!
<മോഡലിന്റെപേര്> എന്നതിനായി <ഉടമയുടെപേര്> പ്രകാരം <തിയതി> പരിഷ്‌ക്കരിച്ചു
- 21 Views
- ഒരു അഭിപ്രായം എഴുതുക
മോഡലിന്റെ പ്രാധാന്യം പ്രകടമാക്കിക്കൊണ്ട്, ഹോണ്ട 100 ഉപഭോക്താക്കൾക്ക് അവരുടെ ഹോണ്ട എലിവേറ്റ് SUVകൾ ഒറ്റയടിക്ക് കൈമാറുന്നതിനായി ഒരു മെഗാ ഇവന്റ് സംഘടിപ്പിച്ചു
-
ഹൈദരാബാദിൽ നടന്ന മെഗാ ഇവന്റിൽ 100 ഹോണ്ട എലിവേറ്റ് SUVകൾ ഒരേ ദിവസം വിതരണം ചെയ്തു.
-
ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ മെഗാ ഡെലിവറി ഇവന്റുകൾ നടക്കും.
-
മാനുവൽ, CVT ട്രാൻസ്മിഷനുകൾ സഹിതമുള്ള 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്
-
ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച് സ് ക്രീൻ സിസ്റ്റം, സെമി ഡിജിറ്റൽ ഡ്രൈവർ ഡിസ് പ്ലേ എന്നിവയാണ് സവിശേഷതകൾ.
-
ആറ് എയർബാഗുകൾ, പിൻ ക്യാമറ, ADAS എന്നിവ സുരക്ഷ വർദ്ധിപ്പിക്കുന്നു.
-
വില 11 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം).
വില പ്രഖ്യാപിച്ച ദിവസം മുതൽ ഹോണ്ട എലിവേറ്റിന്റെ ഡെലിവറികൾ രാജ്യത്തുടനീളം ഔദ്യോഗികമായി ആരംഭിച്ചു. മോഡൽ ആഘോഷിക്കുന്നതിനും ആദ്യം വാങ്ങുന്നവരോട് നന്ദി പ്രകടിപ്പിക്കുന്നതിനുമായി ഹൈദരാബാദിൽ നടന്ന മെഗാ ഡെലിവറി ഇവന്റിൽ ഹോണ്ട 100 എലിവേറ്റ് SUVകൾ വിതരണം ചെയ്തു. ഇത്തരം ഡെലിവറി ഇവന്റുകൾ ഇന്ത്യയിലെ പ്രധാനപ്പെട്ട കൂടുതൽ നഗരങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
എലിവേറ്റ് പവർട്രെയിൻ
1.5-ലിറ്റർ പെട്രോൾ എഞ്ചിനായിരിക്കും ഹോണ്ട എലിവേറ്റിന് കരുത്ത് പകരുന്നത്, ഇത് 121PS ഉം 145Nm ഉം വരെ നൽകുന്നു. 6-സ്പീഡ് മാനുവൽ, CVT ഓപ്ഷനുകളാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. മാനുവൽ വേരിയന്റുകളെക്കാൾ 1.1 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് വേരിയന്റുകളുടെ പ്രീമിയം. ഇതിന്റെ സെഡാൻ കൂടപ്പിറപ്പായ ഹോണ്ട സിറ്റിയിൽ നിന്ന് വ്യത്യസ്തമായി ഹൈബ്രിഡ് ഓപ്ഷനൊന്നുമില്ല.
സവിശേഷത സംഗ്രഹം
ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും, ഒരു 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, ഒരു 8-സ്പീക്കർ സൗണ്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകൾ ഹോണ്ട എലിവേറ്റിന്റെ ക്യാബിൻ ഉന്നതമാക്കുന്നു.
ആറ് വരെ എയർബാഗുകൾ, റിയർ പാർക്കിംഗ് ക്യാമറ, ലെയ്ൻ വാച്ച് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവയാണ് സുരക്ഷയിൽ ഉൾപ്പെടുന്നത്.
ഇതും വായിക്കുക: ഹോണ്ട എലിവേറ്റ് SUV വേരിയന്റുകളുടെ വിശദീകരണം: ഏതാണ് നിങ്ങൾ വാങ്ങേണ്ടത്?
വിലയും എതിരാളികളും
SUV റേഞ്ചുകളുടെ ആമുഖ വില 11 ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, വോക്‌സ്‌വാഗൺ ടൈഗൺ, സിട്രോൺ C3 എയർക്രോസ്, സ്‌കോഡ കുഷാക്ക്, MG ആസ്റ്റർ എന്നിവയാണ് ഹോണ്ട എലിവേറ്റിന്റെ എതിരാളികൾ.
കൂടുതൽ വായിക്കുക: എലിവേറ്റിന്റെ ഓൺ റോഡ് വില