ഫെയ്‌സ്‌ലിഫ്റ്റഡ് Kia Sonet HTK വേരിയന്റിന്റെ മികച്ച ചിത്രങ്ങൾ!
ഒരു പടി ഉയർന്ന സോനെറ്റ് HTK-യ്ക്ക് മികച്ചൊരു സുരക്ഷാ കിറ്റിനൊപ്പം ഏതാനും ഫീച്ചറുകളും പ്രധാന സൗകര്യങ്ങളും ലഭിക്കുന്നു
ഫെയ്‌സ്‌ലിഫ്റ്റഡ് കിയ സോനെറ്റ് 7.99 ലക്ഷം രൂപ മുതലുള്ള ആരംഭവിലയിൽ ഇന്ത്യയിലെത്തുന്നു(എക്സ്-ഷോറൂം പാൻ-ഇന്ത്യ). സോനെറ്റിന്റെ ടോപ്പ്-സ്പെക്ക് GTX, X-ലൈൻ വേരിയന്റുകൾ ലോഞ്ച് ചെയ്യുന്നതിന് മുമ്പായി വിശദമായ ചിത്രങ്ങളിൽ ഞങ്ങൾ നിങ്ങൾക്ക് മുമ്പിൽ കൊണ്ടുവന്നിരുന്നു, അതിന്റെ രണ്ടാമത്തെ അടിസ്ഥാന HTK വേരിയന്റിന്റെ ചിത്രങ്ങൾ ഇപ്പോൾ ഞങ്ങളുടെ കൈകളിലെത്തി.
എക്സ്റ്റീരിയർ
മുൻവശത്ത്, ഫെയ്‌സ്‌ലിഫ്റ്റഡ് SUVയുടെ HTK വേരിയന്റിന് ക്രോം സറൗണ്ട് സഹിതം പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ ലഭിക്കുന്നു. കിയ ഈ വേരിയന്റിൽ LED- കൾക്ക് പകരം ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ചു, കൂടാതെ LED DRL-കൾ നൽകുന്നതും ഒഴിവാക്കി (ഔട്ട്‌ലൈൻ ഇപ്പോഴും വളരെ കൂടുതലാണെങ്കിലും). ബമ്പറിലേക്ക് നീങ്ങുമ്പോൾ, പുതുക്കിയ എയർ ഡാമും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും നിങ്ങൾക്ക് കാണാൻ കഴിയും.
ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, ORVM-കൾക്ക് പകരം ഫ്രണ്ട് ഫെൻഡറുകളിലെ ടേൺ ഇൻഡിക്കേറ്ററുകൾ, 16 ഇഞ്ച് വീലുകൾക്കുള്ള സ്റ്റൈലൈസ്ഡ് വീൽ ക്യാപ്പുകൾ എന്നിവയാണ് HTK-യുടെ ലോവർ-സ്പെക് സവിശേഷതയുടെ പ്രധാനഘടകങ്ങൾ.
പിൻഭാഗത്ത്, ഇതിന് കണക്റ്റഡ് ടെയിൽ ലാമ്പ് സജ്ജീകരണമുണ്ടെങ്കിലും മധ്യഭാഗം പൂർണ്ണമായി പ്രകാശിപ്പിക്കാതെ. ചങ്കി സിൽവർ സ്‌കിഡ് പ്ലേറ്റിനൊപ്പം ട്വീക്ക് ചെയ്‌ത ബമ്പറും ഇവിടെയും നിങ്ങൾക്ക് കാണാൻ കഴിയും.
ഇന്റീരിയർ
ഇതിന്റെ ക്യാബിനിൽ ഗ്രേ ഫാബ്രിക് അപ്‌ഹോൾസ്റ്ററിയും, സ്റ്റിയറിംഗ് വീലിലും ഡോറുകളിലും, AC വെന്റുകൾക്ക് ചുറ്റുമുള്ള സ്ഥലങ്ങളിലും സിൽവർ പീസുകൾ പുറത്തേയ്ക്കുനിൽക്കുന്ന ഒരു കറുത്ത തീമും ഉണ്ട്. സോനെറ്റ് HTKയ്ക്ക് പിൻസീറ്റിന് ഒരു സിംഗിൾ പീസ് ബെഞ്ച് ലഭിക്കുന്നു, പിന്നിലെ മധ്യഭാഗത്തെ യാത്രക്കാരന് ഹെഡ്resttlabhikkunnill, പിൻഭാഗത്തെ ആംറെസ്റ്റ് പോലും ഒഴിവാക്കിയിരിക്കുന്നു.കൂടാതെ ഇത് ആകെ മൂന്ന് ടൈപ്പ്-സി ചാർജിംഗ് പോർട്ടുകളുമായാണ് വരുന്നത് (മുന്നിൽ 1 ഉം പിന്നിൽ 2 ഉം).
സവിശേഷതകളും സുരക്ഷാ സാങ്കേതികവിദ്യയും
ഇത് ഒരു ലോവർ-സ്പെക്ക് വേരിയന്റാണെങ്കിലും, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മാനുവൽ AC, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 6 സ്പീക്കർ മ്യൂസിക് സിസ്റ്റം എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം കാർ നിർമ്മാതാവ് സജ്ജീകരിച്ചിരിക്കുന്നു. സോനെറ്റ് HTKയ്ക്ക് പിന്നിലെ സൺഷേഡുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് പവർ വിൻഡോകൾ എന്നിവയും ലഭിക്കുന്നു.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, റിവേഴ്‌സിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM) എന്നിവയും സോനെറ്റ് HTKയിൽ ഉൾപ്പെട്ടിരിക്കുന്നു.
ബന്ധപ്പെട്ടവ:ഡീകോഡിംഗ് വ്യത്യാസങ്ങൾ:കിയ സോനെറ്റ് പുതിയത് vs പഴയത്
പവർട്രെയിൻ ചോയ്‌സുകളെക്കുറിച്ച്?
രണ്ട് പവർട്രെയിൻ ചോയിസുകളോടെയാണ് കിയ സോനെറ്റ് HTK വാഗ്ദാനം ചെയ്യുന്നത്: 1.2 ലിറ്റർ പെട്രോൾ (83 PS/ 115 Nm), 5-സ്പീഡ് MT, 1.5 ലിറ്റർ ഡീസൽ (116 PS/ 250 Nm) 6-സ്പീഡ് MT. .
ശരിയായ വേരിയന്റ് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങളുടെ വിശദമായ സ്റ്റോറിയിൽ സോനെറ്റിന്റെ മറ്റ് വേരിയന്റ് തിരിച്ചുള്ള എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ ഞങ്ങൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്
വിലകളും എതിരാളികളും
പുതിയ കിയ സോനെറ്റിന്റെ വില 7.99 ലക്ഷം രൂപ മുതൽ 15.69 ലക്ഷം രൂപ വരെയാണ്, എന്നാൽ സോനെറ്റ് HTKക്ക് പ്രത്യേകിച്ച് 8.79 ലക്ഷം മുതൽ 10.39 ലക്ഷം രൂപ വരെയാണ്. (എല്ലാ വിലകളും എക്സ്-ഷോറൂം പാൻ-ഇന്ത്യയാണ്). ഇത് മാരുതി ബ്രെസ്സ, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, റെനോ കിഗർ, നിസ്സാൻ മാഗ്നൈറ്റ്, മാരുതി ഫ്രോങ്ക്സ് സബ്-4m ക്രോസ്ഓവർ SUV എന്നിവയോട് കിട പിടിക്കുന്നു.
കൂടുതൽ വായിക്കൂ: സോനെറ്റ് ഓൺ റോഡ് പ്രൈസ്