Login or Register വേണ്ടി
Login

വാഗൺആർ സി‌എൻ‌ജി ബി‌എസ്6 ക്ലീനാണ്, ഒപ്പം പരിസ്ഥിതി സൌഹൃദവുമാണ്!

published on ഫെബ്രുവരി 17, 2020 05:10 pm by rohit for മാരുതി വാഗൺ ആർ 2013-2022

ബി‌എസ്6 ലേക്ക് സ്ഥാനക്കയറ്റം കിട്ടിയ വാഗൺആർ സി‌എൻ‌ജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 1.02 കിലോമീറ്റർ കുറവുണ്ടായി.

  • മാർച്ച് 2019 ലാണ് വാഗൺ‌ആർ സി‌എൻ‌ജി പുറത്തിറങ്ങിയത്.

  • എൽ‌എക്‌സി ട്രിമിൽ സി‌എൻ‌ജി കിറ്റ് മാരുതി വീണ്ടും ലഭ്യമാക്കും.

  • 1.0 ലിറ്റർ പെട്രോൾ യൂണിറ്റ് (60PS / 78Nm) മാത്രമേ ഈ മോഡൽ ഇപ്പോഴും ഉറപ്പ് നൽകുന്നുള്ളു.)

  • 1.2 ലിറ്റർ വാഗൺ‌ആർ പെട്രോൾ ഓപ്ഷൻ മാത്രമുള്ള മോഡലായി തുടരും.

  • എക്യുപ്പ്മെന്റ് പട്ടികയിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല.

അടുത്തിടെയാണ് മാരുതി എർട്ടിഗ സി‌എൻ‌ജിയുടെ ബി‌എസ്6 പതിപ്പ് അവതരിപ്പിച്ചത്. ഇപ്പോഴിതാ വാഗൺ‌ആർ സി‌എൻ‌ജിയുടെ ബി‌എസ്6 പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി. മുമ്പത്തെപ്പോലെ LXi, LXi (O) എന്നീ രണ്ട് വേരിയന്റുകളിൽ ഇത് ലഭ്യമാണ്. വില 5.25 ലക്ഷത്തിനും 5.32 ലക്ഷത്തിനും ഇടയിൽ (എക്സ്‌ഷോറൂം ഡൽഹി). 19,000 രൂപയോളമാണ് വിലയിൽ ഉണ്ടായിരിക്കുന്ന വർധനവ്.

അതേസമയം ബി‌എസ്6 സ്ഥാനക്കയറ്റം ഇന്ധനക്ഷമത കിലോഗ്രാമിന് 33.54 കിലോമീറ്ററിൽ നിന്ന് 32.52 കിലോമീറ്ററായി കുറച്ചു. 1.0 ലിറ്റർ പെട്രോൾ യൂണിറ്റിന് ഇപ്പോഴും 60 പിഎസ് പവറും 78 എൻഎം ടോർക്കുമാണ് ലഭിക്കുന്നത്.

നവീകരണത്തോടെ ഞ്ഞു. ഇതുകൂടാതെ, കോം‌പാക്റ്റ് ഹാച്ച്ബാക്ക് സമാനമാണ്.. 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമാണ് വാഗൺആറിന്റെ സിഎൻജി വേരിയന്റുകളിൽ മാരുതി നൽകുന്നത്. 1.2 ലിറ്റർ വാഗൺആറാകട്ടെ പെട്രോൾ ഓപ്ഷൻ മാത്രമുള്ള വേരിയന്റായി നിലനിർത്തിയിരിക്കുന്നു.

മാരുതി പുറത്തുവിട്ട പത്രക്കുറിപ്പിന്റെ പൂർണരൂപം താഴെ.

മാരുതി സുസുക്കി വാഗൺആറിന്റെ ബിഎസ്6 പതിപ്പ് ഇപ്പോൾ എസ്-സിഎൻജിയിലും ലഭ്യമാണ്

  • മാരുതി സുസുക്കിയുടെ മൂന്നാമത്തെ ബിഎസ്6 എസ്-സിഎൻജി മോഡലാണിത്.

  • 60 ലിറ്റർ (വാട്ടർ ഈക്വലന്റ്) ടാങ്ക് കപ്പാസിറ്റിയുള്ള വാഗൺ ആർ എസ്-സിഎൻജി വേരിയൻറ് കിലോഗ്രാമിന് 32.52 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

  • ഓട്ടോ എക്‌സ്‌പോ 2020 ൽ കമ്പനി പ്രഖ്യാപിച്ച ‘മിഷൻ ഗ്രീൻ മില്യൺ' പദ്ധതിയുടെ ഭാഗമാണ് ഈ മോഡൽ.

ന്യൂഡൽഹി, 14 ഫെബ്രുവരി, 2020: പരിസ്ഥിതി സൌഹൃദ വാഹനങ്ങളുടെ വിശാലമായ ഒരു ശ്രേണി ഉപയോക്താക്കൾക്ക് നൽക്കാനുള്ള പ്രതിജ്ഞാബദ്ധത മുൻനിർത്തി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ബിഎസ് 6 കംപ്ലയിന്റ് ബിഗ് ന്യൂ വാഗൺആറിന്റെ എസ്-സിഎൻജി വേരിയൻറ് പുറത്തിറക്കി. ഓട്ടോ എക്സ്പോ -2020 ൽ പ്രഖ്യാപിച്ച കമ്പനിയുടെ മിഷൻ ഗ്രീൻ മില്ല്യൻ പദ്ധതിയുടെ ഭാഗമാണ് ബി‌എസ് 6 കംപ്ലയിന്റ് വാഗൺആർ സി‌എൻ‌ജിയുടെ വരവ്.

കൂടുതൽ വായിക്കാം: മാരുതി ബലേനോയ്ക്കും ഹ്യുണ്ടായ് എലൈറ്റ് ഐ 20യ്ക്കും ഒപ്പം പിടിച്ച് ടാറ്റാ ആൽ‌ട്രോസ്; ജനുവരിയിലെ വിൽ‌പന വിവരങ്ങൾ പുറത്ത്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിംഗ് സെയിൽസ്) ശ്രീ ശശാങ്ക് ശ്രീവാസ്തവയുടെ വാക്കുകൾ കേൾക്കാം, “മാരുതി സുസുക്കി ഉപയോക്താക്കൾക്ക് സുസ്ഥിരമായ മൊബിലിറ്റി ഓപ്ഷനുകൾ നൽകാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മിഷൻ ഗ്രീൻ മില്യൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഹരിത മൊബിലിറ്റി ഉയർത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കൂടിയാണ് ഞങ്ങൾ വ്യക്തമാക്കിയത്. മൂന്നാം തലമുറ വാഗൺആർ 24 ലക്ഷത്തിലധികം ഉപഭോക്താക്കളുമായി പ്രശസ്തമായ വാഗൺആർ ബ്രാൻഡിന്റെ ജൈത്രയാത്ര തുടരുകയാണ്. പുതിയ ഫാക്ടറി ഫിറ്റഡ് എസ്-സി‌എൻ‌ജി വേരിയൻറ് മികച്ച ഡ്രൈവിബിലിറ്റി, ഉയർന്ന ഇന്ധനക്ഷമത, മെച്ചപ്പെട്ട സുരക്ഷ, സമാനതകളില്ലാത്ത സുഖസൌകര്യം എന്നിവ വാഗ്ദാനം ചെയ്യുന്നു.”

ഒരു ദാശബ്ദം മുമ്പ് സി‌എൻ‌ജി വാഹനങ്ങൾ അവതരിപ്പിച്ച് തങ്ങളുടെ ഹരിത യാത്രയ്ക്ക് തുടക്കമിട്ട മാരുതി സുസുക്കി ഇപ്പോൾ ഹരിത വാഹനങ്ങളുടെ പകരം‌വക്കാനില്ലാത്ത ഒരു നിരതന്നെ സ്വന്തമാക്കിയിരിക്കുന്നു. ഇതിനകം തന്നെ ഒരു ദശലക്ഷം ഹരിത വാഹനങ്ങൾ (സി‌എൻ‌ജി, സ്മാർട്ട് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടെ) വിറ്റ മാരുതി സുസുക്കി, 'മിഷൻ ഗ്രീൻ മില്യൺ' പ്രകാരം, രണ്ട് വർഷത്തിനുള്ളിൽ അടുത്ത 1 ദശലക്ഷം ഹരിത വാഹനങ്ങൾ വിറ്റഴിക്കാനാണ് ഉന്നംവക്കുന്നത്. മാരുതി സുസുക്കിയുടെ എസ്-സി‌എൻ‌ജി വാഹന ശ്രേണിയുടെ വളർച്ച എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ ഊർജ്ജ സ്പെക്ട്രത്തിൽ പ്രകൃതി വാതകത്തിന്റെ വിഹിതം 2030 ഓടെ ഇപ്പോഴത്തെ 6.30 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതിനുള്ള ഇന്ത്യൻ സർക്കാരിന്റെ പദ്ധതിയുമായി ചേർന്നുപോകുന്നതാണ്.

രാജ്യത്തുടനീളം സി‌എൻ‌ജി പമ്പുകളുടെ ശൃംഗല സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. മാരുതി സുസുക്കി എസ്-സി‌എൻ‌ജി വാഹനങ്ങളിൽ ഇരട്ട ഇൻഡിപെൻഡന്റ് ഇസിയു (ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ), ഇന്റലിജന്റ് ഇഞ്ചക്ഷൻ സിസ്റ്റം എന്നിവയുണ്ട്. മാത്രമല്ല എല്ലാത്തരം ഭൂപ്രദേശങ്ങളിലും മികച്ച പ്രകടനവും മെച്ചപ്പെട്ട ഡ്രൈവിബിലിറ്റിയും നൽകുന്നതിനായി ഫാക്ടറി ഫിറ്റഡ് വാഹനങ്ങൾ പ്രത്യേകമായി ട്യൂൺ ചെയ്യുകയും കാലിബ്രേറ്റ് ചെയ്യുകയും ചെയ്തിരിക്കുന്നു.

കൂടുതൽ വായിക്കാം: വാഗൺ‌ആർ എ‌എം‌ട

r
പ്രസിദ്ധീകരിച്ചത്

rohit

  • 41 കാഴ്ചകൾ
  • 0 അഭിപ്രായങ്ങൾ

Write your Comment ഓൺ മാരുതി വാഗൺ ആർ 2013-2022

s
shachindra jha
Jun 8, 2020, 12:30:17 PM

New Model WR is worstest model

explore കൂടുതൽ on മാരുതി വാഗൺ ആർ 2013-2022

മാരുതി വാഗൺ ആർ

Rs.5.54 - 7.38 ലക്ഷം* get ഓൺ റോഡ് വില
പെടോള്24.35 കെഎംപിഎൽ
സിഎൻജി34.05 കിലോമീറ്റർ / കിലോമീറ്റർ
ട്രാൻസ്മിഷൻമാനുവൽ/ഓട്ടോമാറ്റിക്
കാണു മെയ് ഓഫറുകൾ

trendingഹാച്ച്ബാക്ക് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ