വിപണിയിൽ മാരുതി ബലേനോയ്ക്കും ഹ്യുണ്ടായ് എലൈറ്റ് ഐ 20യ്ക്കും ഒപ്പം പിടിച്ച് ടാറ്റ ആൽട്രോസ്; ജനുവരിയിലെ കണക്കുകൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 27 Views
- ഒരു അഭിപ്രായം എഴുതുക
പ്രീമിയം ഹാച്ച്ബാക്കുകളിൽ ഹോണ്ട ജാസിന് മാത്രമാണ് 100 യൂണിറ്റുകൾ വിറ്റഴിക്കാൻ സാധിക്കാതിരുന്നത്.
-
മാസുതി സുസുകി ബലനോ ഇപ്പോഴും സെഗ്മെന്റിലെ കിരീടം വക്കാത്ത രാജാവായി തുടരുന്നു.
-
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൽട്രോസ് വിൽപ്പനയിൽ മൂന്നാമതാണ്. 4,500 ലധികം ആൽട്രോസുകളാണ് ഇതുവരെ വരെ വിറ്റത്.
-
ഹ്യുണ്ടായ് ആകട്ടെ എലൈറ്റ് ഐ20യുടെ 8,000 ത്തിലധികം യൂണിറ്റുകൾ കയറ്റുമതി ചെയ്തു.
-
ഹോണ്ടയുടെ ഇരട്ട മോഡലുകൾ പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ തുടരുന്നു.
-
മൊത്തത്തിലുള്ള വിൽപ്പനയിൽ 1.5 ശതമാനത്തിന്റെ ഇടിവാണ് ഈ സെഗ്മെന്റ് നേരിട്ടത്.
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ടാറ്റ ആൽട്രോസ് കൂടിയെത്തിയതോടെ അങ്കം മുറുകുകയാണ്. സെഗ്മെന്റിലെ കിരീടം വക്കാത്ത രാജാക്കന്മാരായ മാരുതി ബലനോയും ഹ്യുണ്ടായ് എലൈറ്റ് ഐ20 യുമായാണ് ആൽട്രോസ് കൊമ്പുകോർക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ വിവിധ മോഡലുകളുടെ ജനുവരിയിലെ വിൽപ്പന പരിശോധിക്കാം.
പ്രീമിയം ഹാച്ച്ബാക്കുകളും ക്രോസ്‌ഹാച്ചുകളും |
|||||||
ജനുവരി 2020 |
ഡിസംബർ 2019 |
എംഒഎം ഗ്രോത്ത് |
ഇപ്പോഴത്തെ മാർക്കറ്റ് ഷെയർ (%) |
കഴിഞ്ഞ വർഷത്തെ മാർക്കറ്റ് ഷെയർ (%) |
വൈഒവൈ മാർക്കറ്റ് ഷെയർ |
ശരാശരി വിൽപ്പന (ആറ് മാസം) |
|
ഹോണ്ട ജാസ് |
46 |
635 |
-92.75 |
0.14 |
4.43 |
-4.29 |
609 |
ഹ്യുണ്ടായ് എലൈറ്റ് ഐ20 |
8137 |
7740 |
5.12 |
25.74 |
33.69 |
-7.95 |
9849 |
മാരുതി സുസുക്കി ബലനോ |
20485 |
18464 |
10.94 |
64.81 |
47.94 |
16.87 |
14286 |
വോക്സ്‌വാഗൺ പോളോ |
632 |
2210 |
-71.4 |
1.99 |
4.19 |
-2.2 |
1745 |
ഹോണ്ട ഡബ്ലു ആർവി |
116 |
1398 |
-91.7 |
0.36 |
9.73 |
-9.37 |
1222 |
ടാറ്റ ആൽട്രോസ് |
4505 |
0 |
0 |
0 |
0 |
0 |
0 |
ടൊയോട്ട ഗ്ലാൻസ |
2191 |
1620 |
35.24 |
6.93 |
0 |
6.93 |
2248 |
ടോട്ടൽ |
31607 |
32067 |
-1.43 |
99.97 |
മാരുതി ബലനോ: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇപ്പോഴും കിരീടം വക്കാത്ത രാജാവാണ് മാരുതി ബലനോ. ഉപഭോക്താക്കളുടെ ആദ്യ പരിഗണനയും വിപണിയുടെ 65 ശതമാനം കൈയ്യാളുന്ന ബലനോ തന്നെ.
ഹ്യുണ്ടായ് എലൈറ്റ് ഐ20: ജനുവരിയിലെ കണക്കുകൾ പ്രകാരം വിൽപ്പനയിൽ രണ്ടാം സ്ഥാനത്താണ് ഹ്യുണ്ടായ് എലൈറ്റ് ഐ20. എംഒഎമ്മിൻ 5 ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ വിപണിയിലെ സാന്നിധ്യം കഴിഞ്ഞ വർഷത്തെ 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞു.
ടാറ്റ ആൽട്രോസ്: ആൽട്രോസുമായി പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ അരങ്ങേറ്റം നടത്തിയ ടാറ്റയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഇതിനകം 4,500 ലേറെ ആൽട്രോസ് യൂണിറ്റുകളാണ് ടാറ്റ കയറ്റുമതി ചെയ്തത്. ഈ മുന്നേറ്റം ജനുവരിയിലെ വിൽപ്പന ചാർട്ടിൽ മൂന്നാം സ്ഥാനവും ടാറ്റയ്ക്ക് നേടിക്കൊടുത്തു.
ടൊയോട്ട ഗ്ലാൻസ: ബലനോയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഗ്ലാൻസയുടെ 2,000 ത്തിലേറെ യൂണിറ്റുകളാണ് ടൊയോട്ട ജനുവരിയിൽ കയറ്റുമതി ചെയ്തത്. ഈ വിഭാഗത്തിലെ ഏറ്റവും കൂടുതൽ വളർച്ചയുണ്ടാക്കിയ എംഒഎം കണക്കുകളും ഗ്ലാൻസയുടേതു തന്നെ. നിലവിൽ 7 ശതമാനം വിപണി വിഹിതമാണ് ഗ്ലാൻസയ്ക്കുള്ളത്.
വോക്സ്‌വാഗൺ പോളോ: ജനുവരിയിലെ പോളോയുടെ വിൽപ്പന 1,000 യൂണിറ്റുകൾ എന്ന കടമ്പ കടക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല, വൈഒവൈ വിപണി വിഹിതമാകട്ടെ 2.2 ശതമാനം ഇടിയുകയും ചെയ്തു.
ഹോണ്ട വിആർ-വി: ഹോണ്ടയുടെ രണ്ട് പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നായ ഹോണ്ട വിആർ-വി ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ മോഡലുകളിൽ ഒന്നാണ്. വിപണിയിലെ തിരിച്ചടി എംഒഎം കണക്കുകളിൽ 92 ശതമാനത്തിന്റെ ഇടിവുണ്ടാക്കിയപ്പോൾ വിആർ-വിയുടെ വിപണി വിഹിതം 0.36 ശതമാനം മാത്രമായി ചുരുങ്ങി.
ഹോണ്ട ജാസ്: പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും പിന്നിലാണ് 50 യൂണിറ്റുകൾ പോലും കയറ്റുമതി ചെയ്യാൻ സാധിക്കാതെ പോയ ജാസിന്റെ സ്ഥാനം. ഹോണ്ട ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച ഈ മോഡലിന്റെ എംഒഎം കണക്കുകൾ 93 ശതമാനത്തോളം കുത്തനെ ഇടിഞ്ഞപ്പോൾ വിപണി വിഹിതം 0.14 ശതമാനമായി മൂക്കുകുത്തി. ഈ വിഭാഗത്തിലെ ഏറ്റവും കുറവാണിത്.
കൂടുതൽ വായിക്കാം: ബലനോ ഓൺ റോഡ് വില.