എർട്ടിഗ ഇനി പഴയ എർട്ടിഗയല്ല! എർട്ടിഗ സിഎൻജിയുടെ മുഖം മിനുക്കി മാരുതി
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്ര സിദ്ധീകരിച്ചത്
- 28 Views
- ഒരു അഭിപ്രായം എഴുതുക
പവറിലും ടോർക്കിലും വ്യത്യാസമില്ലെങ്കിലും ബിഎസ് 6 അപ്‌ഗ്രേഡ് എർട്ടിഗ സിഎൻജിയുടെ ഇന്ധനക്ഷമതയിൽ കിലോഗ്രാമിന് 0.12 കിമീയുടെ കുറവുണ്ടാക്കുന്നു.
-
മാരുതി 2019 ജൂലൈയിലാണ് എർട്ടിഗ സിഎൻജി പുറത്തിറക്കിയത്. തൊട്ടുപിന്നാലെ ബിഎസ് 6 എർട്ടിഗ പെട്രോളും.
-
എംപിവിയുടെ വിഎക്സ്‌ഐ വേരിയന്റിൽ സിഎൻജി കിറ്റ് തുടർന്നും ലഭ്യമാകും.
-
5 സ്പീഡ് എംടിയുമായി ചേരുമ്പോൾ 92 പിഎസും 122 എൻഎം ടോർക്കും തരാൻ കഴിയുന്ന എഞ്ചിൻ.
-
പഴയ സവിശേഷതകളെല്ലാം അതേപടി നിലനിർത്തിയാണ് മുഖം മിനുക്കൽ.
2019 ജൂലൈയിലാണ് മാരുതി എർട്ടിഗ സിഎൻജി വിഎക്‌സി വേരിയന്റ് പുറത്തിറങ്ങിയത്. തുടർന്ന് എർട്ടിഗ സിഎൻജിയുടെ ബിഎസ് 6 പ്രകാരമുള്ള പതിപ്പ് 8.95 ലക്ഷം രൂപയ്ക്ക് (എക്സ്ഷോറൂം ദില്ലി) മാരുതി വിപണിയിലെത്തിച്ചു. ഒപ്പം പഴയ വിഎക്‌സി വേരിയന്റിൽ സിഎൻജി കിറ്റ് നൽകുന്നത് തുടരുകയും ചെയ്തു.
എഞ്ചിൻ പോലും മാറ്റമില്ലാതെ തുടരുക്കയാണ് പുതിയ എർട്ടിഗയിലും. 5 സ്പീഡ് മാനുവൽ ഗിയർബോക്സും 1.5 ലിറ്റർ കെ 15 മോട്ടോറും ചേരുന്നതാണ് സിഎൻജി മോഡലിന്റെ ഹൃദയം. ബിഎസ് 6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അപ്‌ഗ്രേഡിനു ശേഷവും ഈ ഹൃദയത്തിന്റെ കരുത്ത് കുറഞ്ഞിട്ടില്ല. നിലവിൽ ഈ യൂണിറ്റ് 92 പിഎസ് പവറും 122 എൻഎം ടോർക്കും നൽകുന്നു. എന്നാൽ ഇന്ധനക്ഷമത കിലോഗ്രാമിന് 26.20 കിലോമീറ്ററിൽ നിന്ന് 26.08 കിലോമീറ്ററായി കുറഞ്ഞു.
കൂടുതൽ വായിക്കാം: മാരുതി സുസുക്കി ജിമ്മി ഓട്ടോ എക്സ്പോ 2020ൽ; വിശദമായ ചിത്രങ്ങൾ.
എക്യൂപ്മെന്റ് ലിസ്റ്റിലും കാര്യമായ കൂട്ടിച്ചേർക്കലുകളൊന്നുമില്ല. മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (മോണോക്രോമാറ്റിക് ടിഎഫ്ടി), കീലെസ് എൻട്രി, സ്റ്റിയറിംഗുമായി ഇണക്കിച്ചേർത്ത ഓഡിയോ, കോളിംഗ് കൺട്രോളുക്കൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. സുരക്ഷയുടെ കാര്യത്തിലാകട്ടെ എംപിവിയുടെ സിഎൻജി വേരിയന്റിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, സ്പീഡ് അലേർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ സൌകര്യങ്ങൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു.
അതേസമയം, എസ്-പ്രസ്സോയുടെ സിഎൻജി പതിപ്പ് ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് മാരുതി. ബിഎസ് 6 കാലഘട്ടത്തിൽ ഡീസൽ കാറുകൾ ഇറക്കാത്തതിനാൽ ആ മോഡലുകൾക്കെല്ലാം ബിഎസ് 6 പതിപ്പുകൾ ഇറക്കുന്നതും കമ്പനി വേഗത്തിലാക്കിയിട്ടുണ്ട്.
കൂടുതൽ വായിക്കാം: മാരുതി എർട്ടിഗ ഡീസൽ
0 out of 0 found this helpful