Citroen Basalt; അളവുകളും ഇന്ധനക്ഷമതയും!
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 37 Views
- ഒരു അഭിപ്രായം എഴുതുക
1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും (82 PS/115 Nm) 1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും (110 PS/205 Nm വരെ) ബസാൾട്ടിന് ഓപ്‌ഷനുകളായി ലഭിക്കുന്നു.
-
ഇന്ത്യയിൽ SUV-കൂപ്പ് രൂപകൽപ്പനയിൽ കാർ നിർമ്മാതാക്കൾ ആദ്യമായി അവതരിപ്പിക്കുന്നത് സിട്രോൺ ബസാൾട്ടായിരിക്കും
-
പ്രൊഡക്ഷൻ മോഡലിൽ C3 എയർക്രോസിന് സമാനമായ ഒരു ഡിസൈൻ കാണാവുന്നതാണ്, V-ആകൃതിയിലുള്ള LED DRL-കളും റാപ്പറൗണ്ട് LED ടെയിൽ ലൈറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
-
ഇതിന് LED പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും 16 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു.
-
ഡ്യൂവൽ ഡിസ്‌പ്ലേകളും സമാനമായി രൂപകൽപ്പന ചെയ്‌ത AC വെൻ്റുകളും ഉൾപ്പെടെ C3 എയർക്രോസിന്റെ ക്യാബിനുമായി ഇതിന് സമാനതയുണ്ട്.
-
ഇതിന് ആറ് എയർബാഗുകളും ഒരു പിൻ പാർക്കിംഗ് ക്യാമറയും ഒരു TPMS ഉം ഉണ്ട്.
-
രണ്ട് പെട്രോൾ എഞ്ചിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യുന്നു: 1.2-ലിറ്റർ N/A, 1.2-ലിറ്റർ ടർബോ-പെട്രോൾ.
ഫ്രഞ്ച് കാർ നിർമ്മാതാവിൻ്റെ ഇന്ത്യയിലെ ആദ്യത്തെ SUV-കൂപ്പ് ആയ സിട്രോൺ ബസാൾട്ട്, അതിൻ്റെ ഡിസൈനും സവിശേഷതകളും വെളിപ്പെടുത്തികൊണ്ടുള്ള പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പ് അടുത്തിടെ അനാച്ഛാദനം ചെയ്തു. ഇതിന്റെ ഭാഗമായി, SUV-കൂപ്പിൻ്റെ ചില പ്രധാന വിശദാംശങ്ങളും സിട്രോൺ പങ്കു വച്ച്. ഈ ലേഖനത്തിൽ, ബസാൾട്ടിൻ്റെ അളവുകളും ഇന്ധനക്ഷമതയും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടുതൽ മനസ്സിലാക്കൂ:
അളവുകൾ
SUV-കൂപ്പിൻ്റെ അളവുകൾ ഇപ്രകാരമാണ്
നീളം |
4,352 mm |
വീതി (ORVM-കൾ ഇല്ലാതെ) |
1,765 mm |
ഉയരം (ലോഡ് ഇല്ലാതെ) |
1,593 mm |
വീൽബേസ് |
2,651 mm |
ബൂട്ട് സ്പേസ് |
470 litres |
ഇതും വായിക്കൂ: വിശദമായ ഗാലറിയിലൂടെ സിട്രോൺ ബസാൾട്ട് പരിശോധിക്കൂ
എഞ്ചിൻ ഓപ്ഷനുകളും ഇന്ധനക്ഷമതയും
സിട്രോൺ ബസാൾട്ട് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വരുന്നത്, അവയുടെ സവിശേഷതകൾ ചുവടെ കൊടുത്തിരിക്കുന്നു:
എഞ്ചിൻ |
1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ |
1.2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ |
|
പവർ |
82 PS |
110 PS |
110 PS |
ടോർക്ക് |
115 Nm |
190 Nm |
205 Nm |
ട്രാൻസ്മിഷൻ |
5-speed MT |
6-speed MT |
6-speed AT |
ഫ്യൂവൽ എഫിഷ്യൻസി (ക്ലെയിം ചെയ്യുന്നത്) |
18 kmpl |
19.5 kmpl |
18.7 kmpl |
5-സ്പീഡ് മാനുവൽ സഹിതമുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ 18 kmpl ലഭിക്കുമെന്ന് അവകാശപ്പെടുന്നു . അതേസമയം, 1.2 ലിറ്റർ ടർബോ-പെട്രോൾ
എഞ്ചിന് മാനുവലിൽ 19.5 kmpl ഉം ഓട്ടോമാറ്റിക്കിൽ 18.7 kmpl ഉം ഇന്ധനക്ഷമത അവകാശപ്പെടുന്നു.
സിട്രോൺ ബസാൾട്ട്: ഒരു അവലോകനം
ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള അഞ്ചാമത്തെ മോഡലാണ് സിട്രോൺ ബസാൾട്ട് SUV-കൂപ്പ്. V-ആകൃതിയിലുള്ള LEDകളും സമാനമായ ബമ്പർ ഡിസൈനും ഉള്ള C3 എയർക്രോസിനൊപ്പം ഇതിന് സമാനമായ ഡിസൈൻ ഘടകങ്ങളുണ്ട്. കൂപ്പെ-സ്റ്റൈൽ സ്ലോപ്പിംഗ് റൂഫ്‌ലൈൻ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റാപ്പറൗണ്ട് LED ടെയിൽ ലൈറ്റുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുള്ള റിയർ ബമ്പർ എന്നിവ ഇതിന് ലഭിക്കുന്നു.
ഉൾഭാഗത്ത്,C3 എയർക്രോസിന് സമാനമായ ഡാഷ്‌ബോർഡ് ലേഔട്ട്, ഡ്യുവൽ ഡിജിറ്റൽ ഡിസ്‌പ്ലേകൾ, സമാനമായി രൂപകൽപ്പന ചെയ്‌ത AC വെൻ്റുകൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
സവിശേഷതകളിൽ, ഇതിന് ലഭിക്കുന്ന 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവ ശ്രദ്ധേയമാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പിൻ പാർക്കിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് സുരക്ഷയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്.
പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
സിട്രോൺ ബസാൾട്ടിൻ്റെ വില 10 ലക്ഷം രൂപയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഇത് ടാറ്റ കർവ്വ്-നോട് നേരിട്ട് മത്സരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിവയുടെ ഒരു സ്റ്റൈലിഷ് ബദൽ മോഡൽ കൂടിയാണിത്.
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോയുടെ വാട്സ്ആപ് ചാനൽ ഫോളോ ചെയ്യൂ.
0 out of 0 found this helpful