ന്യൂ ജെൻ ബീറ്റിന്റെ റ്റീസറുമായി ഷെവർലെ; പുതിയ ക്രൂസ്, കമാറോ, കോർവെറ്റ്, സ്പിൻ എന്നിവ ഐഎഇ 2016ൽ പ്രദർശിപ്പിക്കും
പ്രസിദ്ധീകരിച്ചു ഓൺ ജനുവരി 20, 2016 02:47 pm വഴി manish വേണ്ടി
- 10 കാഴ്ചകൾ
- ഒരു അഭിപ്രായം എഴുതുക
2016 ഇൻഡ്യൻ ഓട്ടോ എക്സ്പോ (ഐഎഇ) സന്ദർശിക്കുന്നവർക്ക്, ഷെവർലെയുടെ ഒരു പുത്തൻ അവതാരം തന്നെ കാണാൻ കഴിയുമെന്ന് അടുത്തിടെ ഇറക്കിയ പ്രസ്താവനയിൽ കമ്പനി അറിയിച്ചു. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാൻ അമേരിക്കൻ ഓട്ടോമേക്കർ തയ്യാറാക്കിയിരിക്കുന്ന വിവിധ മോഡലുകൾ ഒരു പുത്തൻ അനുഭവം ഏവർക്കും സമ്മാനിക്കും. ഹാച്ച്ബാക്ക് കാറായ ബീറ്റിന്റെ 2016 അപ്ഡേറ്റ് ഷെവർലെ അടുത്തിടെ ലോഞ്ച് ചെയ്തിരുന്നു. ഈ പുതുപുത്തൻ ബീറ്റിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള റ്റീസർ ഇമേജ് ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഓട്ടോ എക്സ്പോയിൽ, ബീറ്റിന് ഒപ്പം സ്പിൻ എംപിവിയും പ്രദർശിപ്പിച്ച് കമ്പനി തങ്ങളുടെ ന്യൂ ജെനറേഷൻ ലൈൻ-അപ്പ് പൂർത്തിയാക്കും. ലോകത്താകമാനം ആരാധകരുള്ള കമാറോ, കോർവെറ്റ് എന്നീ സ്പോർട്ട്സ്കാറുകളും ഷെവർലെ പവില്ല്യണിൽ കാണുവാൻ കഴിയും.
ഓഫ്-റോഡിങ്ങ് വിഭാഗത്തിൽ, അന്താരാഷ്ട്ര വിപണിയിലെ പ്രമുഖരായ കമ്പനിയുടെ പ്രീമിയം എസ്യുവി ട്രെയൽബ്ളേസറും, കൊളൊറാഡോ പിക്ക്-അപ് ട്രക്കും ഉണ്ടാകും. കമ്പനിയുടെ പ്രീമിയം സെഡാനായി അപ്ഗ്രേഡഡ് ക്രൂസ് പ്രദർശിപ്പിക്കുവാനും സാധ്യതകളുണ്ട്. എക്സ്പോയിലെ പ്രദർശനം, ഉപഭോക്താക്കൾക്ക് കൂടുതൽ അനുഭവ യോഗ്യമാക്കാൻ ഒകുലസ് റിഫ്റ്റ് വെർച്വൽ എക്സ്പീരിയൻസ് പോലുള്ള ഇന്ററാക്ടീവ് ആപ്ളിക്കേഷനുകളും ഷെവർലെ അവതരിപ്പിക്കും. ഒരു 7-ഡി എൻവയോൺമെന്റിൽ, ന്യൂസിലാൻഡിലെ പരുക്കൻ ടെറെയ്നിലൂടെയുള്ള ഒരു വെർച്വൽ റോഡ് ട്രിപ് അനുഭവം ഒകുലസ് റിഫ്റ്റ് ആപ്ളിക്കേഷനുകൾ സന്ദർശകർക്ക് നൽകും. ചുരുക്കത്തിൽ, 2016 ഇൻഡ്യൻ ഓട്ടോ എക്സ്പോയിൽ നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാകും ഷെവർലെ ബൂത്ത്. ഫെബ്രുവരി 5 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഗ്രേറ്റർ നൊയിഡയിലാണ് ഓട്ടോ എക്സ്പോ സംഘടിപ്പിക്കുന്നത്.
- Renew Chevrolet Beat Car Insurance - Save Upto 75%* with Best Insurance Plans - (InsuranceDekho.com)
0 out of 0 found this helpful