ഷവർലറ്റ് ബീ റ്റ് എസ്സൻഷ്യയായിരിക്കും കമ്പനിയുടെ പുതിയ സബ് - 4 മീറ്റർ സെഡാൻ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
2013 ഓട്ടോ എക്‌സ്പോയ്‌ക്ക് ശേഷം പൂർത്തീകരിക്കാൻ തുടങ്ങിയ പുതിയ കോംപാക്‌ട് സെഡാൻ ഷെവർലെറ്റ് പ്രദർശിപ്പിക്കും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ എസ്സെൻഷ്യ എന്ന് പേരിട്ടിരിക്കുന്ന വാഹനം സ്വിഫ്റ്റ് ഡിസയർ, ഹ്യൂണ്ടായ് എക്‌സെന്റ്, ഹോണ്ട അമേസ് ഫോർഡ് ഫിഗൊ ആസ്‌പയർ എന്നിവയുമായിട്ടായിരിക്കും മത്സരിക്കുക.
ബീറ്റിൽ ഉപയോഗിക്കുന്ന 1.0 ഡീസൽ എഞ്ചിനും 1.2 ലിറ്റർ പെട്രോൾ എഞ്ചിനും തന്നെയായിരിക്കും എസ്സെൻഷ്യയിൽ ഉപയോഗിക്കുക. വാഹനത്തിന്റെ എക്‌സ്റ്റീരിയറിനെപ്പറ്റി സൂചനകളൊന്നും ഇല്ലെങ്കിലും ബീറ്റിലിന്റെ ഡിസൈനിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വാഹനം 2013 മുതൽ നിർമ്മാണത്തിലാണെന്നു പറഞ്ഞത് തന്നെ കാരണം. എന്നിരുന്നാലും ഇന്റീരിയർ ബീറ്റിൽ നിന്ന് കടമെടുക്കുവാനും സാധ്യതയുണ്ട്.
ഈ കാറിന് പുറമെ എം പി വി സ്പിൻ, സ്പോർട്ട്സ് കാർ കാമറൊ, കോളറാഡൊ എസ് യു വി എന്നിവയും ഈ അമേരിക്കൻ നിർമ്മാതാക്കൾ പ്രദർശിപ്പിക്കും. ഈ വർഷം അവസാനത്തോടെയൊ 2017 ലൊ വാഹനം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അതിനാൽ ആളുകളുടെ മനം കവരുന്ന ഉൽപ്പന്നങ്ങൾ നിർമ്മാതാക്കൾ ഇതിനിടയിൽ അവതരിപ്പിക്കേണ്ടത് അത്യാവശ്യ്യമാണ് എന്തെന്നാൽ ഈ വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലെ വിപണി ഇപ്പോൾ കൈവിട്ട് കോണ്ടിരിക്കുകയാണ്.
0 out of 0 found this helpful