2016 ഡൽഹി ഓട്ടോ എക്സ് പോ : ഷെവർലെറ്റ് കൊളറാഡോ വേദിയിൽ
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 19 Views
- ഒരു അഭിപ്രായം എഴുതുക
2016 ഡൽഹി ഓട്ടോ എക്സ്പോയിൽ ഷെവർലെറ്റ് അവരുടെ മിഡ്-സൈസ് പിക്കപ്പ് ഷെവർലെറ്റ് കൊളറാഡോ പ്രദർശിപ്പിച്ചു. എങ്കിലും ഈ പിക്കപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെപ്പറ്റി ഈ ബോ ടൈ ബ്രാൻഡ് ഒരു സ്ഥിതികരണവും നടത്തിയിട്ടില്ലാ. കറുത്ത സ്ട്രൈക്കുകളോട് കൂടിയ ഘോരമായ ഓറഞ്ച് പെയിന്റ് സ്കീം കൊളറാഡോയ്ക്ക് അഗ്നിമയമായ ഒരു ലുക്കാണ് നല്കുന്നത്. ഇത് രൂപകല്പന ചെയ്തിരിക്കുന്നത് ഒരു യഥാർത്ഥമായ ഒരു ട്രക്കിന്റെ കഴിവ് നല്കുന്ന രീതിയിലാണ്. ഒരു ഫുൾ-സൈസ് ട്രക്ക് ആവശ്യമില്ലാത്ത ഉപഭോകതാക്കൾക്കുള്ള മിഡ്-സൈസിലുള്ള ഒരു ബഹുമുഖപ്രതിഭയാണിത്.
ഇത് നിർമ്മിച്ചിരിക്കുന്നത് യഥാർത്ഥമായ ഷെവി ട്രക്കിന്റെ ഡി എൻ എ കൊണ്ടാണ്, ആഗോളപ്രമായി പുതിയ കൊളറാഡോ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്- രണ്ട് പെട്രോൾ എഞ്ചിനുകൾ, 2.5 ലിറ്റർ, 3.6 ലിറ്റർ വി6 അതുപോലെ ഒരു ഡീസൽ എഞ്ചിൻ- 2.8 ലിറ്റർ 2,000 ആർ പി എം മുതൽ 6,200ആർ പി എമ്മിൽ നിന്ന് ഏകദേശം 90 ശതമാനം പരമാവധി ടോർക്ക് ലഭിക്കുന്നതിനോടൊപ്പം 2.5 ലിറ്റർ നാലു സിലണ്ടർ 193 എച്ച് പിയും 253 എൻ എം ടോർക്കും നല്കുന്നു. 3.6 ലിറ്റർ എഞ്ചിൻ 366 എൻ എം പരമാവധി ടോർക്കിനൊപ്പം പരമാവധി 302 എച്ച് പി പവറും നല്കുന്നു.
എഞ്ചിൻ ലൈനപ്പിൽ ഏറ്റവും പുതിയതായി അംഗമായിരിക്കുന്നത് 2.8 ലിറ്റർ ഡ്യൂറമാക്സ് ഡീസൽ എഞ്ചിൻ ഇത് 2,000 ആർ പി എമ്മിൽ 500 എൻ എം ടോർക്കും, 3,400 ആർ പി എമ്മിൽ 181 എച്ച് പി യും നിർമ്മിക്കുന്നു. എല്ലാ മോഡലുകളും 6-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാസ്മിഷനുമായി കൂട്ടിയോജൊപ്പിച്ചിട്ടുണ്ട്.
മറ്റ് ഫീച്ചേഴ്സിൽ ഉൾപ്പെടുന്നത് കോർണർ സ്റ്റെപ് റിയർ ബംമ്പർ ഡിസൈൻ, ഇ സീ ലിഫ്റ്റ്, ലോവർ ടെയിൽഗേറ്റ് , രണ്ട് ടൈർ ലോഡിങ്ങ്, ബെഡ്, ബേഡ് റെയിൽ, ടെയിൽ ഗെറ്റ് പ്രൊജക്ടേറുകൽ എന്നിവയിലുള്ള 13 സ്റ്റാന്റേർഡ് ടൈ-ഡൗൺ ലോക്കേഷനുകൾ എന്നിവയാണ്.
0 out of 0 found this helpful