ഹ്യുണ്ടായ് ക്രെറ്റയെ വെല്ലുന്ന 6 കിയ സെൽറ്റോസ് സവിശേഷതകൾ ഇവയാണ്

published on മാർച്ച് 12, 2020 01:01 pm by sonny for കിയ സെൽറ്റോസ് 2019-2023

 • 29 Views
 • ഒരു അഭിപ്രായം എഴുതുക

പുതിയ ക്രെറ്റയ്ക്ക് പോലും ഒപ്പമെത്താനാകാത്ത സവിശേഷതകളുമായാണ് സെൽറ്റോസിന്റെ വരവ്. 

6 Features Kia Seltos Offers Over Hyundai Creta 2020

2019 ന്റെ രണ്ടാം പകുതിയോടെ ഇന്ത്യയിൽ അവതരിപ്പിച്ച കിയ സെൽറ്റോസ് അതിനുശേഷം നടത്തിയ പടയോട്ടം അവസാനിച്ചത് ഇന്ത്യൻ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിൽ ഒരു പുതിയ അധ്യായം എഴുതിച്ചേർത്താണ്. കോംപാക്റ്റ് എസ്‌യുവികൾക്കിടയിൽ ദീർഘകാല ചാമ്പ്യനായിരുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ സിംഹാസനവും ഈ പടയോട്ടത്തിൽ സെൽറ്റോസ് സ്വന്തമാക്കി. എന്നാൽ പഴയ സിംഹാസനം വീണ്ടെടുക്കുന്നതിനായി രണ്ടാം തലമുറ ക്രെറ്റ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. വിടപറയുന്ന ക്രെറ്റയേക്കാൾ ധാരാളം പ്രീമിയം സവിശേഷതാ അപ്‌ഡേറ്റുകളുമായാണ് ഈ പുതുതലമുറക്കാരന്റെ വരവ്. എന്നിരുന്നാലും പുതിയ ക്രെറ്റയ്ക്കും സവിശേഷതകളുടെ കാര്യത്തിൽ കിയയെ വെല്ലാനാകില്ല എന്നതും ശ്രദ്ധേയം. 2020 ക്രെറ്റയിലില്ലാത്ത 6 പ്രധാന സെൽറ്റോസ് സവിശേഷതകൾ ഇവയാണ്.

6 Features Kia Seltos Offers Over Hyundai Creta 2020

360 ഡിഗ്രി പാർക്കിംഗ് ക്യാമറ

ഈ സെഗ്‌മെന്റിൽ 360 ഡിഗ്രി പാർക്കിംഗ് ക്യാമറ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കോംപാക്റ്റ് എസ്‌യുവിയല്ല കിയ സെൽറ്റോസ്, എന്നാൽ ഈ സൌകര്യമുള്ള ചുരുക്കം ചില മോഡലുകളിൽ ഒന്നാണ് താനും. തിരക്കേറിയ പാതകൾ, ചെറിയ പാർക്കിംഗ് സ്ഥലങ്ങൾ എന്നിവ പോലുള്ള ഇടുങ്ങിയ സാഹചര്യങ്ങളിൽ അനായാസം ഡ്രൈവ് ചെയ്യാൻ ഈ പ്രീമിയം സവിശേഷത സഹായിക്കുന്നു. 

6 Features Kia Seltos Offers Over Hyundai Creta 2020

ടർബോ-പെട്രോൾ മാനുവൽ

1.5 ലിറ്റർ പെട്രോളും ഡീസലും, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ  സെൽറ്റോസും 2020 ക്രെറ്റയും ഒരേ ബിഎസ്6 എഞ്ചിൻ ഓപ്ഷനുകൾ പങ്കിടുന്നു. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോ എന്നിവ സഹിതം കിയ ടർബോ-പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമ്പോൾ, ഹ്യുണ്ടായ് ഓട്ടോമാറ്റിക് ഓപ്ഷൻ മാത്രമാണ് നൽകുന്നത്. ടർബോ-പെട്രോൾ എഞ്ചിന്റെ മാനുവൽ വേരിയൻറ് വിലയുടെ കാര്യത്തിൽ താങ്ങാനാവുന്നതും സ്റ്റിക്ക്-ഷിഫ്റ്റ് ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നതുമാണ്.

6 Features Kia Seltos Offers Over Hyundai Creta 2020

ബ്ലൈൻഡ് വ്യൂ മോണിറ്റർ

സെഗ്‌മെന്റിൽ ആദ്യമായി ബ്ലൈൻഡ് വ്യൂ മോണിറ്റർ അവതരിപ്പിക്കുകയാണ് കിയ. ഒവിആർ‌എമ്മിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് ഡ്രൈവറുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ 7 ഇഞ്ച് ഡിസ്‌പ്ലേയിൽ ഫീഡ് പ്രദർശിപ്പിക്കുന്നും. മുന്നിലുള്ള റോഡിൽ നിന്ന് കണ്ണെടുക്കാതെ, അവർ തിരിയാൻ ശ്രമിക്കുന്ന ഏത് വശത്തുകൂടെയും പിന്നിൽ നിന്ന് എന്താണ് വരുന്നതെന്ന് പരിശോധിക്കാൻ ഈ സവിശേഷത ഡ്രൈവറെ അനുവദിക്കുന്നു. തിരക്കേറിയ ഹൈവേകളിൽ ലൈൻ മാറ്റുന്നതിന് ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

6 Features Kia Seltos Offers Over Hyundai Creta 2020

8 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ

ഈ വിഭാഗത്തിൽ ഹെഡ്-അപ്പ് ഡിസ്പ്ലേ ആദ്യമായി വാഗ്ദാനം ചെയ്യുന്നതും കിയ സെൽറ്റോസ് തന്നെ. 8 ഇഞ്ച് ദൈർഘ്യമുള്ള ഈ യൂണിറ്റിൽ മുന്നിലുള്ള റോഡിൽ നിന്ന് ശ്രദ്ധ മാറ്റാതെ തന്നെ ഡ്രൈവർക്ക് വാഹനത്തിന്റെ വേഗത, നാവിഗേഷൻ അപ്‌ഡേറ്റുകൾ എന്നിവ അറിയാം. ഇത് 30 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള പ്രീമിയം കാറുകൾക്കായി മാറ്റിവെച്ചിരിക്കുന്ന ഒരു കിടിലൻ സവിശേഷത മാത്രമല്ല സുരക്ഷിതമായ ഒരു ഡ്രൈവിംഗ് അനുഭവം കൂടിയാണ്. 

6 Features Kia Seltos Offers Over Hyundai Creta 2020

മൾട്ടി-കളർ സൗണ്ട് മൂഡ് ലൈറ്റിംഗ്

ആംബിയന്റ് ലൈറ്റിംഗും എൽഇഡി മൂഡ് ലൈറ്റിംഗും സെൽറ്റോസിന്റെ മറ്റ് രണ്ട് പ്രത്യേകതകളാണ്. ഇവ കാറിന്റെ മീഡിയ സിസ്റ്റത്തിൽ നിന്നുള്ള സംഗീതവുമായി സിങ്ക് ചെയ്യാനും കഴിയും. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന വിവിധ നിറങ്ങളിൽ ഫ്രണ്ട് ക്യാബിൻ ഏരിയ പ്രകാശിപ്പിക്കാൻ ഈ രസകരമായ സംവിധാനം സഹായിക്കുന്നു. അതേസമയം, 2020 ക്രെറ്റ നീല ആംബിയന്റ് ലൈറ്റിംഗ് മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

6 Features Kia Seltos Offers Over Hyundai Creta 2020

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ

കിയ സെൽറ്റോസിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ സജ്ജീകരിച്ചിരിക്കുന്നു. പുതുതലമുറ ക്രെറ്റയിൽ കാണാത്ത ഒരു സുരക്ഷാ സവിശേഷതയാണിത്. ഇടുങ്ങിയ സ്ഥലങ്ങളിൽ നിന്ന് അകത്തേക്കും പുറത്തേക്കും കാറിനെ നീക്കാൻ ഫ്രണ്ട് സെൻസറുകൾ സഹായിക്കുന്നു. 

2020 ക്രെറ്റയിൽ ഈ പ്രീമിയം സവിശേഷതകൾ കാണാൻ കഴിയില്ല. എന്നാൽ സെൽറ്റോസിൽ ഇല്ലാത്ത ചില സവിശേഷതകൾ ക്രെറ്റയിലുമുണ്ട്. അവയെക്കുറിച്ച് ഇവിടെ വായിക്കാം. 

കൂടുതൽ വായിക്കാം: കിയ സെൽറ്റോസ് ഓൺ റോഡ് പ്രൈസ്

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ കിയ സെൽറ്റോസ് 2019-2023

4 അഭിപ്രായങ്ങൾ
1
A
abhi
Mar 18, 2020, 2:05:44 PM

i hate seltos

Read More...
  മറുപടി
  Write a Reply
  1
  A
  abhi
  Mar 18, 2020, 2:05:44 PM

  i hate seltos

  Read More...
   മറുപടി
   Write a Reply
   1
   M
   music makhna
   Mar 12, 2020, 12:32:45 AM

   the new Creta still do not gets led fog lamps and centre headrest for middle passengers and all the bells and whistles of the upcoming Creta is found in its top model only so seltos is the best

   Read More...
    മറുപടി
    Write a Reply
    Read Full News

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    trendingഎസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience