കിയ സെൽറ്റോസിലില്ലാത്ത ഹ്യുണ്ടായ് ക്രെറ്റയുടെ 6 സവിശേഷതകൾ ഇവയാണ്

published on മാർച്ച് 12, 2020 12:57 pm by sonny for ഹുണ്ടായി ക്രെറ്റ 2020-2024

  • 20 Views
  • ഒരു അഭിപ്രായം എഴുതുക

ചില പ്രീമിയം തന്ത്രങ്ങളുമായി കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിൽ സിംഹാസനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുതലമുറ ക്രെറ്റ.

6 Features Hyundai Creta 2020 Offers Over Kia Seltos

മാർച്ച് 17 ന് പുറത്തിറങ്ങാനിരിക്കുന്ന രണ്ടാം തലമുറ ഹ്യുണ്ടായ് ക്രെറ്റ വിടപറയാനൊരുങ്ങുന്ന മോഡലിനെക്കാൾ ധാരാളം പ്രീമിയം സവിശേഷതളുമായാണ് എത്തുന്നത്. ഇന്ത്യയിൽ പ്രീമിയം കോംപാക്റ്റ് എസ്‌യുവികൾക്കിടയിൽ കിയ സെൽറ്റോസ് പുതിയ തരംഗം തീർക്കുമ്പോൾ പുതിയ ക്രെറ്റ അതിന്റെ കിയ കസിനേക്കാളും കൂടുതൽ സവിശേഷതകൾ വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹ്യുണ്ടായിയുമായി താരതമ്യപ്പെടുത്തുമ്പോൾ കിയയിലില്ലാത്ത മികച്ച ആറ് സവിശേഷതകൾ ഇവയാണ്. 

6 Features Hyundai Creta 2020 Offers Over Kia Seltos

പനോരമിക് സൺറൂഫ്

സെൽറ്റോസിനെ വെല്ലാൻ പുതിയ ക്രെറ്റയെ സഹായിക്കുന്ന ഏറ്റവും പ്രധാന സവിശേഷത വലിയ പനോരമിക് സൺറൂഫാണ്. ശരാശരി സൺറൂഫിനേക്കാൾ വളരെയധികം പ്രീമിയമായി കാണപ്പെടുന്ന ഇത് എസ്‌യുവിയ്ക്ക് ഒരു പടി മുകളിൽ ഇടം നൽകുന്നു. കൂടാതെ ക്യാബിനെ കൂടുതൽ വായുസഞ്ചാരമുള്ളതാക്കാനും ഈ സൺ‌റൂഫ് സഹായിക്കുന്നു.  തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ പനോരമിക് സൺറൂഫ് കിയ സെൽറ്റോസ് നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ മോഡലിന് ഇത് ലഭ്യമല്ല. 

6 Features Hyundai Creta 2020 Offers Over Kia Seltos

ടർബോ-പെട്രോൾ വേരിയന്റിനോടൊപ്പം പാഡിൽ ഷിഫ്റ്ററുകൾ

1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമായെത്തുന്ന കിയ സെൽറ്റോസിന്റെ അതേ ബിഎസ്6 എഞ്ചിൻ സവിശേഷതകളാണ് ഹ്യുണ്ടായ് 2020 ക്രെറ്റയിൽ വാഗ്ദാനം ചെയ്യുന്നത്. ക്രെറ്റയിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കിനോടൊപ്പം മാത്രമേ ഇത് ലഭ്യമാകൂ. എന്നാൽ സെൽറ്റോസിന് 6 സ്പീഡ് മാനുവൽ ഓപ്ഷനും ലഭിക്കും. എന്നിരുന്നാലും, ഹ്യൂണ്ടായ് എസ്‌യുവി ഇരട്ട ക്ലച്ച് ട്രാൻസ്മിഷനായി പാഡിൽ ഷിഫ്റ്ററുകൾ കൂടി ചേർക്കുന്നു, ഇവ സെൽറ്റോസിൽ കാണുന്നില്ല എന്നതും ശ്രദ്ധേയം.  ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനിൽ ഗിയറുകൾ മാനുവൽ മോഡിൽ മാറ്റുമ്പോൾ പാഡിൽ ഷിഫ്റ്ററുകൾ കുറച്ചുകൂടി സ്പോർട്ടി കരുത്ത് പകരുന്നു. 

Here’s How BlueLink Connected Car Tech Will Work In The 2020 Hyundai Creta

വോയ്‌സ് കമാൻഡുകളുള്ള നൂതന ബ്ലൂലിങ്ക്

പുതിയ ക്രെറ്റ, ഹ്യുണ്ടായിയുടെ ഇസിമ്മിൽ പ്രവർത്തിക്കുന്ന  ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി കണക്റ്റഡ് കാർ സവിശേഷതകളുടെ ഏറ്റവും പുതിയ പതിപ്പുമായാണ് എത്തുന്നത്. വോയ്‌സ് കമാൻഡുകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ കഴിയുന്ന ബ്ലൂലിങ്ക് ടെക് ആക്റ്റിവേഷൻ വാക്കുകളായ “ഹലോ ബ്ലൂ ലിങ്ക്” വഴി സൺറൂഫ് പ്രവർത്തിപ്പിക്കാനും ക്ലൈമറ്റ് കൺ‌ട്രോളുകൾ നിയന്ത്രിക്കാനും വഴിയൊരുക്കുന്നു. സെൽറ്റോസിന്റെ യുവിഒ കണക്റ്റ് ഇതേ കാര്യങ്ങൾക്കായി വോയ്‌സ് കമാൻഡുകൾ വാഗ്ദാനം ചെയ്യുന്നില്ല.

കൂടുതൽ വായിക്കാം: 2020 ഹ്യുണ്ടായ് ക്രെറ്റയിൽ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാം

മാനുവൽ വേരിയന്റുകളിൽ ബ്ലൂലിങ്ക് ഉപയോഗിച്ചുള്ള റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്

ക്രെറ്റയുടെ കണക്റ്റഡ് കാർ ടെക്ക് സെൽറ്റോസിലുള്ളതിനേക്കാൾ ഒരുപടി മുകളിലാണ്. ബ്ലൂലിങ്കുള്ള മാനുവൽ ട്രാൻസ്മിഷൻ വേരിയന്റുകളും റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് അവതരിപ്പിക്കുന്നു എന്നതിൽ നിന്നുതന്നെ അത് വ്യക്തം. കിയയിൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മാത്രമേ നിലവിൽ ഈ സൌകര്യമുള്ളു. ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുള്ള ക്രെറ്റ വേരിയന്റുകളിൽ മാത്രമേ റിമോട്ട് എഞ്ചിൻ സ്റ്റാർട്ടിനോടൊപ്പം മാനുവൽ ട്രാൻസ്മിഷനും ലഭിക്കൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. ക്യാബിനെ പ്രീ-കൂളിംഗ് ചെയ്യുന്നതിനുള്ള സംവിധാനവും ശേഷതയും റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് നൽകുന്നു. 

6 Features Hyundai Creta 2020 Offers Over Kia Seltos

ഡിജിറ്റൽ സ്പീഡോമീറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

2020 ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയുടെ ഉയർന്ന വേരിയന്റുകളിൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ 7 ഇഞ്ച് ഫുൾ കളർ ഡിസ്‌പ്ലേയാണുള്ളത്. എന്നിരുന്നാലും, ഒറ്റ നോട്ടത്തിൽ ക്രെറ്റയുടെ ക്ലസ്റ്റർ ലേഔട്ട് കൂടുതൽ പ്രീമിയം ആയി തോന്നും. കാരണം ചെറിയ അനലോഗ് ഡയലുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ക്ലസ്റ്ററും മറ്റ് വാഹന വിവരങ്ങൾ ഡിജിറ്റലായി പ്രദർശിപ്പിക്കുന്ന സ്പീഡോമീറ്ററും ചേർന്ന് ഈ പ്രീമിയം രൂപത്തിന് മാറ്റ് കൂട്ടുന്നു. സെൽറ്റീസിനാകട്ടെ ഡിസ്‌പ്ലേയ്‌ക്ക് ചുറ്റുമായി സാധാരണ വലുപ്പത്തിലുള്ള രണ്ട് അനലോഗ് ഡയലുകൾ തന്നെയാണ് സെൽറ്റോസിന്റെ ക്ലസ്റ്ററിന് ഇപ്പോഴുമുള്ളത്. 

6 Features Hyundai Creta 2020 Offers Over Kia Seltos

ഓട്ടോ എയർ പ്യൂരിഫയറിനായി ടച്ച് കൺ‌ട്രോളുകൾ

സെൽറ്റോസിലുള്ള എയർ പ്യൂരിഫയറിന് സമാനമായ ഇൻ-ബിൽറ്റ് ഓട്ടോമാറ്റിക് എയർ പ്യൂരിഫയർ 2020 ഹ്യുണ്ടായ് ക്രെറ്റയിലും ഇടം‌പിടിച്ചിരിക്കുന്നു. വ്യത്യസ്ത മോഡുകളും ഫിൽട്ടർ ചെയ്യുന്ന വായുവിന്റെ ഗുണനിലവാരവും കാണിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ രണ്ടിലും കാണാം.  എന്നാൽ ക്രെറ്റയുടെ എയർ പ്യൂരിഫയർ ഡിസ്പ്ലേയിൽ അത് ഓൺ / ഓഫ് ചെയ്യുന്നതിനും മോഡുകൾക്കിടയിൽ ടോഗിൾ ചെയ്യുന്നതിനും ഫിൽട്ടർ പരിശോധിക്കുന്നതിനും ടച്ച് കൺ‌ട്രോളുകൾ ഉണ്ടെന്നതാണ് പ്രധാന വ്യത്യാസം. 

കൂടുതൽ വായിക്കാം:ക്രെറ്റ ഡീസൽ




 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി ക്രെറ്റ 2020-2024

Read Full News

explore കൂടുതൽ on ഹുണ്ടായി ക്രെറ്റ 2020-2024

കാർ വാർത്തകൾ

  • ട്രെൻഡിംഗ് വാർത്ത
  • സമീപകാലത്തെ വാർത്ത

trendingഎസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
×
We need your നഗരം to customize your experience