Login or Register വേണ്ടി
Login

Honda Elevate | വാഹനത്തിന്റെ മികച്ച 5 കാര്യങ്ങൾ!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ എലിവേറ്റിന് കുറച്ച് സജ്ജീകരണങ്ങൾ കുറവായിരിക്കാം, എന്നാൽ ഇതിലും ധാരാളം ഓഫറുകൾ ഉണ്ട്

ഹോണ്ട കാർസ് ഇന്ത്യ സെപ്‌റ്റംബർ ആദ്യവാരം എലിവേറ്റ് SUV ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രീ-ലോഞ്ച് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്, കോംപാക്റ്റ് SUV ഓഗസ്റ്റ് പകുതിയോടെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ, 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എതിരാളിയുമായി ഞങ്ങൾ കുറച്ച് സമയം ചെലവഴിച്ചു, ഞങ്ങളുടെ 5 ടേക്ക്അവേകൾ കാണൂ.

ബ്രോഷർ

ബ്രോഷർ നോക്കിയപ്പോൾ ഫീച്ചറുകളുടെ കുറവായിരുന്നു ആദ്യം ഞങ്ങളെ വിഷമിപ്പിച്ചത്. എന്നാൽ ഒരു കടലാസുകഷ്ണത്തിൽ കാണാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഗുണനിലവാരം, വിശ്വാസ്യത എന്നിവ നിങ്ങൾ കാർ അനുഭവിച്ചറിയുകയും അതിനോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്താൽ മാത്രമേ മനസ്സിലാകൂ.

ഹോണ്ടയിൽ, ഇവയെല്ലാമുണ്ട്. അകത്തും പുറത്തും ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയലുകളുടെയും ഗുണനിലവാരം മികവുറ്റതാണ്. നിങ്ങൾ ഹോണ്ട കാർ ഉപയോഗിച്ചുതുടങ്ങിയാൽ, എന്തുകൊണ്ടാണ് ഇത് വിശ്വസനീയമായ കാർ ആകുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഇത് സുഗമമായ ഡ്രൈവ് അനുഭവവും ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകളുടെ മികച്ച എക്‌സിക്യൂഷനും വാഗ്ദാനം ചെയ്യുന്നു, ഇത് ഹോണ്ടയുടെ പഴയ കാറുകളെ അപേക്ഷിച്ച് ഒരു മെച്ചപ്പെടുത്തലാണ്. ഹോണ്ടയുടെ സേവന അനുഭവവും മികച്ചതാണ് , നമുക്കെല്ലാവർക്കും അതറിയാമല്ലോ, അവരുടെ കാറുകൾ വിശ്വാസ്യതയിൽ മികവുറ്റതാണ്. ഇതെല്ലാം വിശ്വാസത്തെ സമവാക്യത്തിലേക്കെത്തിക്കുന്നു.

പരമ്പരാഗതവും ക്ലാസ്സിയും

അനാച്ഛാദനം ചെയ്യുന്ന സമയത്ത്, എലിവേറ്റിൽ ഫാൻസി ഡിസൈൻ ടച്ചുകളൊന്നും ഉണ്ടായിരുന്നില്ല, അത് പരമ്പരാഗതമായ SUV വൈബ് ആണ് നമുക്ക് നൽകിയിരുന്നത്. എന്നാൽ അതൊരു മോശം കാര്യമാണോ? തീർച്ചയായും അല്ല. ഹോണ്ട ഇത് സുരക്ഷിതമായ രീതിയിൽ ചെയ്ത്, അത് വർക്ക് ചെയ്യുന്നുമുണ്ട്. എലിവേറ്റ്, അതിന്റെ പരമ്പരാഗതമായ SUV സ്റ്റൈലിംഗിലും, മികവുറ്റതായി തോന്നുന്നു.

കൂറ്റൻ ഫ്രണ്ട് ഗ്രില്ലും സ്ലീക്ക് LED ഹെഡ്‌ലൈറ്റുകളും DRL-കളും ബോക്‌സി സ്റ്റൈലിംഗും സ്റ്റൈലിഷ് 17 ഇഞ്ച് അലോയ് വീലുകളുമുള്ള അപ്‌റൈറ്റ് എക്സ്റ്റീരിയർ രൂപകൽപ്പനയാണ് എലിവേറ്റിന്റെ ഈ ക്ലാസി വശ്യതക്ക് കാരണം. നേർരേഖകൾ, വുഡൻ ഇൻസെർട്ടുകൾ, ഡ്യുവൽ-ടോൺ ടാൻ-ബ്ലാക്ക് തീം എന്നിവയുള്ള വൃത്തിയുള്ള ക്യാബിൻ എലിവേറ്റിൽ പ്രീമിയം എലമെന്റ് നൽകുന്നു.

സെൻസിബിലിറ്റിക്കാണ് മുൻഗണന

കോം‌പാക്റ്റ് SUV-യിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളിലും, സ്ഥലവിശാലതയ്ക്കും പ്രായോഗികതയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്, തീർച്ചയായും ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും അതിലാണ്. എലിവേറ്റിലേക്ക് പ്രവേശിക്കുമ്പോൾ വാതിലുകൾ വിശാലമായി തുറക്കുന്നു, അതിനാൽ കയറുന്നതും ഇറങ്ങുന്നതും വളരെ എളുപ്പമുള്ള കാര്യമാണ്. ക്യാബിൻ വിശാലതയുള്ളതാണ്, പ്രത്യേകിച്ച് പിൻ സീറ്റുകളിൽ, 6-അടി ഉയരമുള്ളവർക്ക് പോലും സുഖമായി ഇരിക്കാനാവും.

മുൻവശത്ത്, ഇന്ധന ടാങ്ക് മുൻവശത്തെ സീറ്റിനടിയിലാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതിനാൽ നിങ്ങൾ അൽപ്പം ഉയരത്തിലായിരിക്കും ഇരിക്കുക, ഇത് ഹെഡ്‌റൂം കുറയാൻ കാരണമാകുന്നു, എന്നാൽ ശരാശരി വലിപ്പമുള്ള ആളുകൾക്ക് അത് കുഴപ്പമൊന്നുമില്ല. എന്നാൽ എലിവേറ്റിലെ സ്ഥലത്തിന്റെ ഏറ്റവും മികച്ച ഉപയോഗം ബൂട്ടിലാണ്. ഇതിൽ 458 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുന്നു, ഇത് സെഗ്‌മെന്റിലെ ഏറ്റവും വലുതല്ല, എങ്കിലും നിങ്ങളുടെ യാത്രകൾക്ക് ആവശ്യമായതിലധികമുണ്ട്.

'

ക്യാബിൻ പ്രായോഗികതയുടെ കാര്യത്തിൽ പോലും എലിവേറ്റ് വിട്ടുവീഴ്ച ചെയ്യുന്നില്ല. എല്ലാ ഡോറുകളിലും ബോട്ടിൽ ഹോൾഡറുകൾ, സെന്റർ കൺസോളിലും പിൻ ആംറെസ്റ്റിലും കപ്പ് ഹോൾഡറുകൾ, കൂടാതെ നിങ്ങളുടെ ഫോൺ, വാലറ്റ് അല്ലെങ്കിൽ കീകൾ സൂക്ഷിക്കുന്നതിനുള്ള നേർത്ത സ്ലോട്ടുകളും സെന്റർ ആംറെസ്റ്റിനുള്ളിൽ സ്റ്റോറേജും നിങ്ങൾക്ക് ലഭിക്കും.

പവർട്രെയിനിലെ വിട്ടുവീഴ്ച

121PS, 145Nm നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിൽ വരുന്നത്. ഹോണ്ട സിറ്റിയിൽ നിങ്ങൾക്ക് ലഭിക്കുന്ന അതേ എഞ്ചിൻ ആണിത്, ഇത് മികച്ചതുതന്നെയാണ്, എന്നാൽ ഈ വലുപ്പമുള്ള ഒരു കാറിന്, ഇതിന് കൂടുതൽ ശക്തമായ എഞ്ചിൻ ഓപ്ഷൻ ലഭിക്കേണ്ടതായിരുന്നു.

1.5 ലിറ്റർ എഞ്ചിൻ ആവശ്യമായ പ്രകടനം നൽകുന്നുണ്ട്. ഇത് പരിഷ്‌കരിച്ചിരിക്കുന്നു, ഡ്രൈവിംഗ് സുഗമവും ശാന്തവുമാണ്, എന്നാൽ ഇതിൽ ആവേശകരമോ ആകർഷകമോ ആയ കാര്യങ്ങളൊന്നുമില്ല. ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഡ്രൈവ് ചെയ്യാൻ കൂടുതൽ രസകരമായതാവുമായിരുന്നു.

ഇതും വായിക്കുക: ഇന്ത്യയിലെ അടുത്ത 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഉള്ള SUV-യാകാൻ ഹോണ്ട എലിവേറ്റിനാകുമോ?

കൂടാതെ, എലിവേറ്റിൽ ഹൈബ്രിഡ് പവർട്രെയിനും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, സിറ്റിയിൽ ലഭിച്ചതുപോലൊന്ന്, എന്നാൽ ഇവിടെ അതും ഇല്ല. ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ കാര്യത്തിൽ, ടൊയോട്ട, മാരുതി എന്നിവയെക്കാൾ മികച്ചതാണ് ഹോണ്ടയിലുള്ളത്. കാർ നിർമാതാക്കൾ ഇത് വാഗ്ദാനം ചെയ്തിരുന്നെങ്കിൽ, എലിവേറ്റ് ഈ സെഗ്‌മെന്റിൽ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുമായിരുന്നു.

നഷ്‌ടമാകുന്ന ഫീച്ചറുകൾ

എലിവേറ്റ് നൽകുന്ന നിരവധി കാര്യങ്ങളുണ്ട്, എന്നാൽ സെഗ്‌മെന്റിൽ ഇപ്പോൾ സാധാരണമായിക്കൊണ്ടിരിക്കുന്ന ചില പ്രധാന ഫീച്ചറുകൾ ഇപ്പോഴും ഇതിലില്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ-പെയ്ൻ സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പനോരമിക് സൺറൂഫ്, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ സൺഷേഡുകൾ, ടൈപ്പ്-C ചാർജിംഗ് പോർട്ടുകൾ. തുടങ്ങിയ ചില പ്രധാന ഫീച്ചറുകൾ ഇപ്പോഴും ഇതിലില്ല.

സുരക്ഷയുടെ കാര്യത്തിൽ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളുള്ള ADAS ആണ് ഇതിൽ ലഭിക്കുന്നത്, എന്നാൽ ഇതൊരു ക്യാമറ അധിഷ്‌ഠിത ADAS മാത്രമാണ്, മാത്രമല്ല ഇതിന്റെ പ്രധാന എതിരാളിയായ കിയ സെൽറ്റോസിനെപ്പോലെ റഡാറും ലഭിക്കുന്നില്ല. അതിനാൽ സിസ്റ്റം രാത്രിയിൽ അൽപ്പം ആശയക്കുഴപ്പത്തിലാകുന്നു, പക്ഷേ പകൽ സമയത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഇതും വായിക്കുക: ഹോണ്ട എലിവേറ്റ് vs സ്കോഡ കുഷാക്ക്, വോക്സ്‌വാഗൺ ടൈഗൺ, MG ആസ്റ്റർ: സ്പെസിഫിക്കേഷനുകൾ താരതമ്യം ചെയ്തു

മൊത്തത്തിൽ, സുരക്ഷിതവും വിവേകപൂർണ്ണവുമായ ചോയ്‌സാണ് ഹോണ്ട എലിവേറ്റ്. നിങ്ങൾക്ക് മികച്ച ചില ഫീച്ചറുകൾ നഷ്‌ടപ്പെടുന്നു, കൂടാതെ ഒരൊറ്റ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ലഭിക്കുന്നത്, എന്നാൽ ഹോണ്ടയുടെ വിശ്വാസ്യതയും ഒപ്പം ക്യാബിൻ ക്വാളിറ്റി, സ്ഥലവിശാലത, സൗകര്യം എന്നിവ എളുപ്പത്തിൽ ആ വിടവ് നികത്തുന്നു. ഇത് നിരാശപ്പെടുത്തുന്നില്ല, പക്ഷേ നിങ്ങളെ അതിശയിപ്പിക്കുന്നില്ല എന്നുമാത്രം.

എലിവേറ്റിന്റെ വിലകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും 12 ലക്ഷം രൂപ മുതൽ (എക്‌സ്-ഷോറൂം) വില നൽകുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇത് ഒരു എതിരാളിയാകുന്നത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്കോഡ കുഷാക്ക്, MG ആസ്റ്റർ, കൂടാതെ വരാനിരിക്കുന്ന സിട്രോൺ C3 എയർക്രോസ് എന്നിവക്കായിരിക്കും.

Share via

Write your Comment on Honda എലവേറ്റ്

* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ