Login or Register വേണ്ടി
Login

5 door Mahindra Thar വീണ്ടും ക്യാമാരക്കണ്ണുകളില്‍; കണ്ടെത്തിയത് നിർമ്മാണത്തിലേക്ക് പ്രവേശിക്കാൻ തയ്യാറായ നിലയില്‍!

<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്

5-ഡോര്‍ മഹീന്ദ്ര ഥാർ 2024-ൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു, വില 15 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട് (എക്സ്-ഷോറൂം)

  • LED ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും അലോയ് വീലുകളും ഒറ്റ പാളി സൺറൂഫും ഈ മോഡലിൽ ഉണ്ടായിരുന്നു.

  • ഇതിന്റെ ക്യാബിന് വലിയ ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ സോൺ AC റിയര്‍ AC വെന്റുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

  • 3-ഡോർ ഥാറിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം പുതുക്കിയ ഔട്ട്പുട്ടുകൾ സഹിതം മഹീന്ദ്ര ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • റിയർ-വീൽ-ഡ്രൈവ് (RWD), 4-വീൽ-ഡ്രൈവ് (4WD) ഓപ്‌ഷനുകൾ ഓഫര്‍ ചെയ്യുന്നു.

നമ്മുടെ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നതിനായി നിരവധി പുതിയ കാറുകളാണ്(ധാരാളം എസ്‌യുവികൾ ഉൾപ്പെടെ) 2024 എന്ന പുതുവര്‍ഷം കാത്തിരിക്കുന്നത്. അവയില്‍ ഒന്നാണ് 5-ഡോർ മഹീന്ദ്ര ഥാർ, ഇത് ആവരണത്തില്‍ മൂടിയ രീതിയില്‍ നിരവധി തവണ കണ്ടെത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ നീളമേറിയ ഓഫ്-റോഡറിന്റെ മറ്റൊരു ടെസ്റ്റ് മ്യൂൾ, പ്രൊഡക്ഷൻ-റെഡി ടച്ചുകളോടെ ഇപ്പോള്‍ വീണ്ടും കണ്ടെത്തിയിരിക്കുന്നു.

നിരീക്ഷിച്ച വിശദാംശങ്ങൾ

പ്രൊഡക്ഷൻ-റെഡി LED ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും, പുതുതായി രൂപകൽപ്പന ചെയ്ത ഗ്രിൽ, അലോയ് വീലുകൾ, ഹാലൊജൻ ഫോഗ് ലാമ്പുകൾ എന്നിവ സഹിതമാണ് ഈ SUV കാണപ്പെട്ടത്. മുമ്പത്തെ സ്പൈ ഷോട്ടുകളിൽ കണ്ടത് പോലെ ഒറ്റ പാളി സൺറൂഫും വൃത്താകൃതിയിലുള്ള LED DRL-കളും ഇതിലുണ്ടായിരുന്നു. 5-ഡോർ മോഡലിന് വേണ്ടി വരുത്തിയ മറ്റ് പരിഷ്കാരങ്ങളിൽ ഒരു സെറ്റ് അധിക ഡോറുകളും നീളമേറിയ വീൽബേസും ഉൾപ്പെടുന്നു.

ക്യാബിനിനെക്കുറിച്ച്?

ഈ SUVയുടെ എക്സ്ട്ടീരിയര്‍ മാത്രമല്ല ഇന്‍റ്റീരിയറും 3-ഡോർ പതിപ്പിൽ നിന്ന് പുതിയതായിരിക്കും. ഒരു വലിയ ടച്ച്‌സ്‌ക്രീൻ (സ്‌കോർപ്പിയോ N-ന് സമാനമായത്) ഉണ്ടെന്ന് പഴയ ഒരു സ്പൈ ഷോട്ടിലൂടെ സൂചന ലഭിച്ചിരുന്നു, ഒരു പുതിയ ക്യാബിൻ തീമിനുള്ള സാധ്യതയും തള്ളികളയാനാകില്ല.

വലിയ ടച്ച്‌സ്‌ക്രീനും സൺറൂഫും കൂടാതെ, 5-ഡോർ ഥാറിന് ഡ്യുവൽ സോൺ ക്ലൈമറ്റ് കണ്‍ട്രോളും റിയര്‍ AC വെന്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ സുരക്ഷാ വലയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിവേഴ്‌സിംഗ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഉൾപ്പെടുന്നു.

ഹുഡിന്റെ കീഴിൽ പരിചിതമായ പവർട്രെയിനുകൾ

നിലവിലെ 3-ഡോർ മോഡലിന് സമാനമായ 2-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകളോട് കൂടിയ ലോംഗ്-വീൽബേസ് ഥാർ മഹീന്ദ്ര വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാല്‍ ഇതിന്റെ ഔട്ട്പുട്ട് കൂടുതലായിരിക്കും. രണ്ട് യൂണിറ്റുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. 5-ഡോർ ഥാറിന് റിയർ-വീൽ-ഡ്രൈവ് (RWD), 4-വീൽ-ഡ്രൈവ് (4WD) ഓപ്ഷനുകളുമുണ്ട്.

ഇതും വായിക്കൂ: ഒരു കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ കാർ വാങ്ങുന്നതിലെ ഗുണങ്ങളും ദോഷങ്ങളും

വിലയും എതിരാളികളും

5 ഡോറുകളുള്ള മഹീന്ദ്ര ഥാറിന് 15 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വില പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന 5-ഡോർ ഫോഴ്‌സ് ഗൂർഖയെ എതിരിടാനൊരുങ്ങുന്ന ഇത് മാരുതി ജിംനിക്ക് പകരമുള്ള നീളം കൂടിയ ബദല്‍ ഒപ്ഷനായും പ്രവർത്തിക്കും.

ഇമേജ് ഉറവിടം

കൂടുതൽ വായിക്കൂ: ഥാർ ഓട്ടോമാറ്റിക്

Share via
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് എസ് യു വി കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
Rs.13.99 - 24.89 ലക്ഷം*
പുതിയ വേരിയന്റ്
Rs.15.50 - 27.25 ലക്ഷം*
പുതിയ വേരിയന്റ്
Rs.15 - 26.50 ലക്ഷം*
പുതിയ വേരിയന്റ്
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ