2023 ഹ്യുണ്ടായ് വെന്യുവിൽ ക്രെറ്റയുടെ ഡീസൽ എഞ്ചിൻ ട്യൂൺ ആണുള്ളത്, 25,000 രൂപ വരെ വിലവർദ്ധനവുമുണ്ട്

published on ഫെബ്രുവരി 02, 2023 06:47 pm by ansh for ഹുണ്ടായി വേണു

  • 29 Views
  • ഒരു അഭിപ്രായം എഴുതുക

അപ്ഗ്രേഡ് ചെയ്ത ഡീസൽ യൂണിറ്റിനൊപ്പം ചെറിയ ഒരു ഫീച്ചർ റീജിഗും വെന്യുവിലുണ്ട്

Hyundai Venue

  • ഇപ്പോൾ ഡീസൽ യൂണിറ്റ് 116PS, 250Nm ഉൽപ്പാദിപ്പിക്കുന്നു.

  • ഇപ്പോൾ മിഡ്-സ്പെക്ക് S (O) ട്രിം മുതൽ സൈഡ് എയർബാഗുകൾ ലഭ്യമാകുന്നു.

  • ഡീസൽ SX വേരിയന്റിൽ റിക്ലൈനിംഗ് റിയർ സീറ്റുകൾ ഇല്ല.

  • 7.68 ലക്ഷം മുതൽ 13.11 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) പുതിയ വിലകൾ.

ഹ്യുണ്ടായ് വെന്യു, സബ്-ഫോർ-മീറ്റർ SUV സെഗ്മെന്റിൽ പ്രധാനമായും മത്സരം കാഴ്ചവെക്കുന്ന ഈ കാർ കഴിഞ്ഞ വർഷം ജൂണിൽ മുഖം മിനുക്കിയിട്ടുണ്ട്, ഒപ്പം ഹ്യുണ്ടായ് SUV-യിൽ ചില MY23 അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്, ഇതിൽ ഒരു എഞ്ചിൻ അപ്ഗ്രേഡും ഒരു ചെറിയ ഫീച്ചർ റീജിഗും അടങ്ങുന്നു, ചെറിയ വില വർദ്ധനവുമുണ്ട്. അപ്ഡേറ്റ് ചെയ്ത വെന്യു എന്താണ് നമുക്ക് ഓഫർ ചെയ്യുന്നതെന്ന് നോക്കാം.

അപ്ഗ്രേഡ് ചെയ്ത എഞ്ചിൻ

Hyundai Venue Rear

വെന്യുവിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഇപ്പോൾ ക്രെറ്റയിൽ നിലവിലുള്ള എഞ്ചിന്റെ പ്രകടനം നൽകുന്നതിനായി അപ്ഗ്രേഡ് ചെയ്തു.. പക്ഷേ, ക്രെറ്റയുടെ ഡീസൽ യൂണിറ്റുകളിൽ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ ആണുള്ളത്, അതേസമയം വെന്യുവിൽ സിക്സ് സ്പീഡ് മാനുവൽ മാത്രമേ ഒള്ളൂ.

ഹ്യുണ്ടായ് വെന്യൂ

പഴയ സവിശേഷതകൾ

പുതിയ സവിശേഷതകൾ

എന്‍ജിൻ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ

1.5 ലിറ്റർ ഡീസൽ എഞ്ചിൻ

അയയ്ക്കുന്ന

6-സ്പീഡ് MT

6-സ്പീഡ് MT

പവര്‍

100PS

116PS

ടോർക്ക്

240Nm

250Nm

ഇപ്പോൾ ഡീസൽ എഞ്ചിന്റെ ഔട്ട്പുട്ട് 16PS, 10Nm വർദ്ധനവുണ്ടായി. വെന്യുവിൽ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്: ഫൈവ് സ്പീഡ് മാനുവലിനൊപ്പം 83PS, 114Nm ഔട്ട്പുട്ട് നൽകുന്ന ഒരു 1.2 ലിറ്റർ യൂണിറ്റ്, കൂടാതെ 120PS, 172Nm ഉൽപ്പാദിപ്പിക്കുന്ന ഒരു 1.0-ലിറ്റർ ടർബോ, ഇതിൽ സ്ിക്സ് സ്പീഡ് iMT അല്ലെങ്കിൽ സെവൻ സ്പീഡ് DCT എന്നിവയുമുണ്ട്.

ഫീച്ചർ മാറ്റങ്ങ‌ൾ

Hyundai Venue Cabin

ഹ്യുണ്ടായ് ഇപ്പോൾ മിഡ്-സ്പെക്ക് S (O) ട്രിമ്മിൽ നിന്ന് സൈഡ് എയർബാഗുകൾ നൽകുന്നു എന്നതാണ് പ്രധാന മാറ്റങ്ങളിൽ ഒന്ന്, മുമ്പ് ടോപ്പ്-സ്പെക്ക് SX (O) ട്രിമ്മിൽ മാത്രമായിരുന്നു ഇത് നൽകിയിരുന്നത്. സൈഡ് എയർബാഗുകൾ ഇപ്പോൾ വെന്യു N ലൈനിന്റെ N6 വേരിയന്റിലും ലഭ്യമാണ്.

ഇതും വായിക്കുക: ഹ്യുണ്ടായ് i20-യിൽ iMT ഓപ്ഷൻ ഇല്ല, ടർബോ വേരിയന്റുകൾക്ക് വില വർദ്ധിപ്പിക്കുന്നു

മാത്രമല്ല, ഡീസൽ SX വേരിയന്റിൽ ഉണ്ടായിരുന്ന കപ്പ് ഹോൾഡറോടുകൂടിയ റിയർ സീറ്റ് റീക്ലൈനറും ആംറെസ്റ്റും ഇപ്പോൾ ടോപ്പ്-സ്പെക്ക് ഡീസൽ SX (O)-യിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇവയൊന്നുമല്ലാതെ വെന്യുവിന്റെ ഫീച്ചർ ലിസ്റ്റിൽ വേറെ വലിയ മാറ്റങ്ങളൊന്നുമില്ല.

പുതിയ വിലകൾ

Hyundai Venue

ഈ വർഷത്തെ ആദ്യ ഇൻക്രിമെന്റ് വെന്യുവിന് ലഭിച്ചിരിക്കുന്നു. ഇപ്പോൾ 7.68 ലക്ഷം രൂപയിൽ തുടങ്ങി 13.11 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) ഇതിന്റെ വില വരുന്നത്. വേരിയന്റ് തിരിച്ചുള്ള വിലകൾ താഴെ നൽകിയിരിക്കുന്നു:

വേരിയന്റ്

പഴയ വില

പുതിയ വില

വ്യത്യാസം

E

7.62 ലക്ഷം രൂപ

7.68 ലക്ഷം രൂപ

6,000 രൂപ

S

8.79 ലക്ഷം രൂപ

8.90 ലക്ഷം രൂപ

11,000 രൂപ

S (O)

9.58 ലക്ഷം രൂപ

9.73 ലക്ഷം രൂപ

14,000 രൂപ

S (O) ടർബോ iMT

10.15 ലക്ഷം രൂപ

10.40 ലക്ഷം രൂപ

25,000 രൂപ

S+ ഡീസൽ

10.15 ലക്ഷം രൂപ

10.15 ലക്ഷം രൂപ

മാറ്റമില്ല

SX

10.77 ലക്ഷം രൂപ

10.89 ലക്ഷം രൂപ

12,000 രൂപ

SX DT

10.92 ലക്ഷം രൂപ

11.04 ലക്ഷം രൂപ

12,000 രൂപ

S (O) ടർബോ DCT

11.11 ലക്ഷം രൂപ

11.36 ലക്ഷം രൂപ

25,000 രൂപ

SX ഡീസൽ

11.62 ലക്ഷം രൂപ

11.62 ലക്ഷം രൂപ

മാറ്റമില്ല

SX ഡീസൽ DT

11.77 ലക്ഷം രൂപ

11.77 ലക്ഷം രൂപ

മാറ്റമില്ല

SX (O) ടർബോ iMT

12.06 ലക്ഷം രൂപ

12.31 ലക്ഷം രൂപ

25,000 രൂപ

SX (O) ടർബോ iMT DT

12.21 ലക്ഷം രൂപ

12.46 ലക്ഷം രൂപ

25,000 രൂപ

SX (O) ഡീസൽ

12.51 ലക്ഷം രൂപ

12.51 ലക്ഷം രൂപ

മാറ്റമില്ല

SX (O) ഡീസൽ DT

12.66 ലക്ഷം രൂപ

12.66 ലക്ഷം രൂപ

മാറ്റമില്ല

SX (O) ടർബോ DCT

12.71 ലക്ഷം രൂപ

12.96 ലക്ഷം രൂപ

25,000 രൂപ

SX (O) ടർബോ DCT DT

12.86 ലക്ഷം രൂപ

13.11 ലക്ഷം രൂപ

25,000 രൂപ

1.2 ലിറ്റർ പെട്രോൾ വേരിയന്റുകളുടെ വിലകളിൽ 14,300 രൂപ വരെ വർദ്ധനവുണ്ടായി. 1.0 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകളുടെ വിലയിൽ 25,000 രൂപയെന്ന ഏകീകൃത കയറ്റമുണ്ടായി, ഡീസൽ വേരിയന്റുകളുടെ വിലയിൽ ഇൻക്രിമെന്റൊന്നും ഇല്ല.

എതിരാളികൾ

Hyundai Venue

അപ്ഡേറ്റ് ചെയ്ത ഹ്യുണ്ടായ് വെന്യു കിയ സോണറ്റ്ടാറ്റ നെക്സോൺമഹീന്ദ്ര XUV300മാരുതി ബ്രെസ്സറെനോൾട്ട് കൈഗർനിസ്സാൻ മാഗ്നൈറ്റ് പോലുള്ള മറ്റ് സബ്-ഫോർ-മീറ്റർ SUV-കളോട് മത്സരിക്കുന്നത് തുടരുന്നു.

ഇവിടെ കൂടുതൽ വായിക്കുക: വെന്യുവിന്റെ ഓൺ റോഡ് വില

 

 

പ്രസിദ്ധീകരിച്ചത്
was this article helpful ?

0 out of 0 found this helpful

Write your Comment ഓൺ ഹുണ്ടായി വേണു

1 അഭിപ്രായം
1
A
avinash goyal
Mar 2, 2023, 12:04:37 AM

Wait approx ?JAB TAK AAP CAR DELIVER NAA KAR DETE HO??

Read More...
    മറുപടി
    Write a Reply
    Read Full News
    Used Cars Big Savings Banner

    found എ car you want ടു buy?

    Save upto 40% on Used Cars
    • quality ഉപയോഗിച്ച കാറുകൾ
    • affordable prices
    • trusted sellers
    view used വേണു in ന്യൂ ഡെൽഹി

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    trendingഎസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • ഫോർഡ് എൻഡവർ
      ഫോർഡ് എൻഡവർ
      Rs.50 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: മാർ്ച്, 2025
    • ടാടാ curvv
      ടാടാ curvv
      Rs.10.50 - 11.50 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: aug 2024
    • മഹേന്ദ്ര thar 5-door
      മഹേന്ദ്ര thar 5-door
      Rs.15 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: ജൂൺ 2024
    • മഹേന്ദ്ര ബോലറോ 2024
      മഹേന്ദ്ര ബോലറോ 2024
      Rs.10 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: നവം 2024
    • ടൊയോറ്റ taisor
      ടൊയോറ്റ taisor
      Rs.8 ലക്ഷംകണക്കാക്കിയ വില
      പ്രതീക്ഷിക്കുന്ന ലോഞ്ച്: ഏപ്, 2024
    ×
    We need your നഗരം to customize your experience