Force Gurkha 5-doorനെക്കാൾ Mahindra Thar 5-Door മോഡലിൽ പ്രതീക്ഷിക്കുന്ന 10 കാര്യങ്ങൾ
<തിയതി> <ഉടമയുടെപേര്> <മോഡലിന്റെപേര്> ന് പ്രസിദ്ധീകരിച്ചത്
- 58 Views
- ഒരു അഭിപ്രായം എഴുതുക
5-ഡോർ ഫോഴ്‌സ് ഗൂർഖയേക്കാൾ കൂടുതൽ മികച്ചതായിരിക്കും മഹീന്ദ്ര ഥാർ 5-ഡോർ
മഹീന്ദ്ര ഥാറും ഫോഴ്‌സ് ഗൂർഖയും വളരെക്കാലമായി ഇന്ത്യൻ വിപണിയിലെ ഏറ്റവും ശക്തമായ രണ്ട് ഓഫ് റോഡർ മോഡലുകളാണ്. ഫോഴ്സ് ഗൂർഖ ഏതാനും മാസങ്ങൾക്ക് മുമ്പ് 5-ഡോർ രൂപത്തിൽ പുറത്തിറക്കിയപ്പോൾ, അതിനു നേരിട്ട് കിടപിടിക്കുന്ന മോഡലായ മഹീന്ദ്ര ഥാർ 5-ഡോർ ആഗസ്റ്റ് 15 ലെ അനാച്ഛാദനത്തിന് ശേഷം ഉടൻ പുറത്തിറക്കും. മറുവശത്ത് കർവ്വ് EV യുടെ വില 20 ലക്ഷം രൂപ മുതൽ നിന്ന് പ്രതീക്ഷിക്കുന്നു (എക്സ്-ഷോറൂം). ഇത് MG ZS EV, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV എന്നിവയ്ക്ക് നേരിട്ടുള്ള എതിരാളിയായിരിക്കും ഇത്.
കൂടുതൽ ഓട്ടോമോട്ടീവ് അപ്‌ഡേറ്റുകൾക്കായി കാർദേഖോ-യുടെ വാട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.
ADAS
ഥാർ 5-ഡോറിൻ്റെ ഞങ്ങളുടെ സ്പൈ ഷോട്ടുകളിലൊന്ന്, നിലവിലെ മുൻനിര മഹീന്ദ്ര SUVയായ XUV700-ൽ നിന്ന് സ്വീകരിക്കുന്ന ഒരു അഡ്വാൻസ്ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടിനെ കുറിച്ച് സൂചന നൽകിയിരുന്നു. ഇപ്പോൾ കൂടുതൽ ലാഭകരമായ മഹീന്ദ്ര XUV 3XO സബ്-4m SUVക്ക് പോലും ADAS ലഭിക്കാനിടയുണ്ട് എന്നതാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
പനോരമിക് സൺറൂഫ്
സമീപ വർഷങ്ങളിൽ ഒരു പുതിയ കാർ വാങ്ങുന്നവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. ദൈർഘ്യമേറിയ വീൽബേസിനും ചില അധിക ഫീച്ചറുകൾക്കുമായി അപ്‌ഡേറ്റ് ചെയ്‌തതിന് ശേഷവും ഫോഴ്‌സ് ഗൂർഖ സൺറൂഫ് നൽകുന്നില്ല. എന്നിരുന്നാലും, മഹീന്ദ്ര ഥാർ 5-ഡോറിന്റെ പ്രൊഡക്ഷൻ-സ്പെക്കിലെ അടുത്തിടെ ലഭ്യമായ ചിത്രം ഈ SUV ലെ പനോരമിക് സൺറൂഫ് സവിശേഷത സ്ഥിരീകരിക്കുന്നതായിരുന്നു.
കൂടുതൽ വലുപ്പമുള്ള ഇൻഫോറ്റയിൻമെന്റ് സിസ്റ്റം
ഫോഴ്‌സ് ഗൂർഖ 5-ഡോറിൽ നിലവിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ലഭിക്കുന്നത്. എന്നിരുന്നാലും, അപ്‌ഡേറ്റ് ചെയ്ത മഹീന്ദ്ര XUV400 EV-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വലിയ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഥാർ 5-ഡോറിന് ലഭിക്കുമെന്ന് സ്പൈ ഷോട്ടുകൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, ഇത് വലിയ യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെയും പിന്തുണയ്ക്കും.
ഇതും പരിശോധിക്കൂ: മഹീന്ദ്ര ഥാർ 5-ഡോർ ചിത്രങ്ങൾ ഓൺലൈനിൽ
പൂർണ്ണമായും ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ
ഒരു വലിയ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിന് പുറമേ, നീളമേറിയ ഈ ഥാർ മോഡലിൽ 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അവതരിപ്പിക്കാൻ സാധ്യതയുണ്ട്, അത് മഹീന്ദ്ര XUV400 EV-യിൽ നിന്ന് കടമെടുത്തതായിരിക്കാം. ഇവ തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ, ഗൂർഖ 5-ഡോറിന് ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്റർ കൂടി ലഭിക്കുന്നു.
വയർലെസ് ഫോൺ ചാർജിംഗ്
സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തോടെ, അവ നിരന്തരം ചാർജ് ചെയ്യേണ്ടതിൻ്റെ ആവശ്യകതയുംഉയർന്നു വന്നിരിക്കുന്നു, അതോടൊപ്പം, യാത്രയിൽ ഒരു ചാർജിംഗ് കേബിൾ കൊണ്ടുപോകേണ്ടതും ആവശ്യമായി മാറിയിരിക്കുന്നു. മഹീന്ദ്ര ഥാർ 5-ഡോറിന് വയർലെസ് ഫോൺ ചാർജർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് വയറുകളുടെയും കേബിളുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു, സ്മാർട്ട്‌ഫോണിനെ വയർലെസ്സായി ചാർജ് ചെയ്യാൻ അനുവദിക്കുന്നു.
360-ഡിഗ്രി ക്യാമറ
മഹീന്ദ്ര ഥാർ 5-ഡോറിൻ്റെ അടുത്തിടെ ചോർന്ന ഷോട്ടുകൾ ORVM-ൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ക്യാമറയെക്കുറിച്ച് സൂചന നൽകുന്നു, ഇത് പ്രൊഡക്ഷൻ-സ്പെക്ക് മോഡലിൽ 360-ഡിഗ്രി ക്യാമറ നിർദ്ദേശിക്കുന്നു. ഫോഴ്‌സ് ഗൂർഖയിൽ ക്യാമറ സജ്ജീകരണമില്ല
ഡ്യുവൽ സോൺ AC
മഹീന്ദ്ര ഥാർ 5-ഡോറിൻ്റെ മെച്ചപ്പെടുത്തിയ സവിശേഷതകൾ ഉൾപ്പെത്തിയ സ്യൂട്ടിൽ മൊത്തത്തിലുള്ള സൗകര്യങ്ങളിലേക്ക് ചേർക്കുന്നതിനായി XUV700-ൽ നിന്നുള്ള ഡ്യുവൽ-സോൺ ക്ലൈമറ്റ് കണ്ട്രോളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂർഖയുമായി താരതമ്യപ്പെടുത്തുമ്പോൾ, എടുത്തതിന് മാനുവൽ AC മാത്രമേ ലഭിക്കൂ
6 എയർബാഗുകൾ
ഫോഴ്‌സ് അടുത്തിടെ ഗൂർഖ അപ്‌ഡേറ്റ് ചെയ്‌തപ്പോൾ, അപ്‌ഡേറ്റ് ചെയ്യാത്ത ഒരു വിഭാഗമാണ് അതിന്റെ സുരക്ഷാ സവിശേഷതകൾ. അതുപോലെ, 5-ഡോർ ഗൂർഖയ്ക്ക് സർക്കാർ നിർബന്ധിത ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതിന് 2 എയർബാഗുകൾ മാത്രമേ ലഭിക്കൂ. മറുവശത്ത്, 5-ഡോർ ഥാറിന് മൊത്തം 6 എയർബാഗുകൾ, ഒരുപക്ഷേ സ്റ്റാൻഡേർഡ് ആയി തന്നെ ലഭിക്കാൻ സാധ്യതയുണ്ട്, .
കൂടുതൽ കാര്യക്ഷമതയുള്ള പവർ ട്രെയ്ൻ
നിലവിലെ 3-ഡോർ അവതാറിൽ ഗൂർഖയേക്കാൾ ശക്തമായ ഡീസൽ എഞ്ചിനാണ് ഥാറിന് ലഭിക്കുന്നത്. കൂടാതെ, ഇതിന് ഒരു ടർബോ-പെട്രോൾ എഞ്ചിനും ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സിൻ്റെ ഓപ്ഷനും ലഭിക്കുന്നു. ഈ പവർട്രെയിനുകൾ പ്രൊഡക്ഷൻ-സ്പെക്ക് ഥാർ 5-ഡോറിലേക്ക് എത്താൻ സാധ്യതയുണ്ട്, അതിനാൽ അതിൻ്റെ ഫോഴ്സിനു എതിരാളിയേക്കാൾ ശക്തമായ പവർട്രെയിൻ സജ്ജീകരണമുണ്ടാകും.
ഇതും വായിക്കൂ: ഫോഴ്‌സ് ഗൂർഖയ്ക്ക് ഉടൻ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുമോ?
റിയർ ഡിസ്ക് ബ്രേക്കുകൾ
മെച്ചപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളോട് കൂടിയ മഹീന്ദ്ര ഥാർ 5-ഡോറിൽ റിയർ ഡിസ്ക് ബ്രേക്കുകൾ (മുമ്പത്തെ ടെസ്റ്റ് മ്യൂളുകളിൽ കണ്ടെത്തിയിട്ടുള്ളത് പോലെ) ഉൾപ്പെടും, ഇത് മെച്ചപ്പെട്ട ബ്രേക്കിംഗ് പ്രകടനത്തിന് സഹായിക്കും. താരതമ്യത്തിൽ, പുതുക്കിയ ഗൂർഖയ്ക്ക് മുൻ ചക്രങ്ങളിൽ മാത്രം ഡിസ്ക് സജ്ജീകരണവും പിൻവശത്ത് ഡ്രം ബ്രേക്കുകളും ലഭിക്കുന്നു.
നിലവിൽ, മഹീന്ദ്ര ഥാർ 5-ഡോർ വിശദാംശങ്ങൾ ഫോഴ്‌സ് ഗൂർഖ 5-ഡോറിനേക്കാൾ മികച്ചതായി തോന്നുമെങ്കിലും, അന്തിമ തീരുമാനം ഓഗസ്റ്റ് 15 ന് അനാച്ഛാദനം ചെയ്യുന്ന അവസാന ഘട്ട സ്പെക് ഷീറ്റിൾ തന്നെയാണ്. വിലയെക്കുറിച്ച് സംസാരിക്കുമ്പോൾ, മഹീന്ദ്ര ഥാർ 5-ഡോർ 15 ലക്ഷം രൂപ മുതലുള്ള (എക്സ്-ഷോറൂം) വിലയിൽ ലഭിക്കുന്നു. ഇത് ഫോഴ്‌സ് ഗൂർഖ 5-ഡോറിനേക്കാൾ (18 ലക്ഷം രൂപ വില) മികച്ചതായി തോന്നുന്നതും മാരുതി ജിംനിയുടെ (12.74 മുതൽ 14.95 ലക്ഷം വരെയാണ് വില) കൂടുതൽ വലുപ്പത്തിൽ പരിഗണിക്കാവുന്ന മോഡലുമാണ് .
എല്ലാ വിലകളും എക്സ്-ഷോറൂം ആണ്
ഓട്ടോമോട്ടീവ് ലോകത്ത് നിന്ന് തൽക്ഷണ അപ്‌ഡേറ്റുകൾ ലഭിക്കാൻ കാർദേഖോ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
കൂടുതൽ വായിക്കൂ: മഹീന്ദ്ര താർ ഓട്ടോമാറ്റിക്