മാരുതി ഇക്കോയുടെ കൂടുതൽ പരിസ്ഥിതി സൌഹൃദ സിഎൻജി വേരിയന്റ് സ്വന്തമാക്കാം
ബിഎസ്6 ഇക്കോ സിഎൻജി ഒറ്റ വേരിയന്റിൽ മാത്രമേ സ്വകാര്യ വ്യക്തികൾക്ക് ലഭ്യമാകൂ.
-
പുതിയ മാറ്റം ഈ എംപിവിയുടെ പെട്രോൾ, സിഎൻജി വേരിയന്റുകൾക്ക് ബിഎസ്6 ലേക്ക് സ്ഥാനക്കയറ്റം നൽകി.
-
5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഇണക്കിച്ചേർത്തിരിക്കുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ ഇക്കോയ്ക്ക് നൽകിയിരിക്കുന്നത്.
-
മുമ്പത്തെ റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ എയർബാഗ് എന്നീ സുരക്ഷാ സവിശേഷതകൾ തുടർന്നും ലഭിക്കുന്നു.
മാരുതി സുസുക്കി 2020 ജനുവരിയിലാണ് ഇക്കോയുടെ ബിഎസ്6 പെട്രോൾ വേരിയന്റുകൾ പുറത്തിറക്കിയത്. ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ എംപിവിയുടെ ബിഎസ്6 സിഎൻജി വേരിയന്റുകൾ അവതരിപ്പിക്കുകയാണ് കമ്പനി. ഇക്കോ വാങ്ങുന്ന സ്വകാര്യ വ്യക്തികൾക്ക് ഈ മോഡലിന്റെ ഇക്കോ 5 സീറ്റർ എസി സിഎൻജി എന്ന ഒറ്റ വേരിയന്റിൽ മാത്രമാണ് മാരുതി സിഎൻജി കിറ്റ് നൽകുന്നുള്ളൂ. ബിഎസ്4 സഹോദരനേക്കാൾ 20,000 രൂപ കൂടുതലാണ് ബിഎസ്6 ഇക്കോ സിഎൻജിയുടെ വില.
73 പിഎസ് പവറും 98 എൻഎം ടോർക്കും നൽകുന്ന അതേ ബിഎസ്6 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഈ എംപിവിക്കും. ഇത് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണക്കിച്ചേർത്തിരിക്കുന്നു. ബിഎസ്4 അവതാരത്തിൽ, ഇക്കോ സിഎൻജി 63 പിഎസ് പവറും 85 എൻഎം ടോർക്കുമാണ് ഉല്പാദിപ്പിച്ചിരുന്നത്. ഈ ഔട്ട്പുട്ട് കണക്കുകൾ ബിഎസ്6 പതിപ്പിലും മാറ്റമില്ലാതെ തുടരുന്നു. ബിഎസ്4 ഇക്കോ സിഎൻജി ലിറ്ററിന് 21.94 കിലോമീറ്റർ മൈലേജും നൽകുന്നു.
കൂടുതൽ വായിക്കാം: മൈൽഡ് ഹൈബ്രിഡുള്ള 2020 മാരുതി വിറ്റാര ബ്രെസ മാനുവൽ ഉടൻ എത്തും.
ഡ്രൈവർ എയർബാഗ്, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് അലേർട്ട് എന്നീ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ തുടർന്നും ലഭിക്കുന്നു. ഏറ്റവും പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും പുതിയ ഇക്കോ പാലിക്കുന്നു. പ്രകൃതിയ്ക്കും പോക്കറ്റിനും ഇണങ്ങുന്ന, സവിശേഷതകൾ വാരിവിതറാത്ത വാനായി ഇക്കോ തുടരുമെന്ന് ചുരുക്കം.
കൂടുതൽ വായിക്കാം: 2021 ഓടെ കളത്തിലിറങ്ങുന്ന 6 പുതിയ ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്.
5 സീറ്റർ എസി സിഎൻജി വേരിയന്റിന് 4.95 ലക്ഷം രൂപയും പെട്രോൾ വേരിയന്റുകൾക്ക് 3.8 ലക്ഷം മുതൽ 4.21 ലക്ഷം വരെയുമാണ് (എക്സ്ഷോറൂം ഡൽഹി) വില. വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം ഇക്കോ സിഎൻജിയുടെ ടൂർ, കാർഗോ വേരിയന്റുകളും മാരുതി വാഗ്ദാനം ചെയ്യുന്നു.
കൂടുതൽ വായിക്കാം: മാരുതി ഇക്കോ ഓൺ റോഡ് വില.