2021 ഓടെ എത്തുന്ന 6 ഹ്യുണ്ടായ് ക്രെറ്റ എതിരാളികൾ ഇവയാണ്
മാർച്ച് 18, 2020 12:30 pm sonny ഹുണ്ടായി ക്രെറ്റ 2020-2024 ന് പ്രസിദ്ധീകരിച്ചത്
- 37 Views
- ഒരു അഭിപ്രായം എഴുതുക
കൊറിയൻ കാറിന്റെ രണ്ടാംതലമുറ പതിപ്പിന് വെല്ലുവിളിയുമായി കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കൂടുതൽ അംഗങ്ങൾ എത്തുകയാണ്.
ഒരിക്കൽ കൈവിട്ട സിംഹാസനം കിയ സെൽറ്റോസിൽ തിരിച്ചുപിടിക്കാൻ അങ്കത്തിനൊരുങ്ങുകയാണ് ഹ്യൂണ്ടായ്. ഇതിനായി രണ്ടാം തലമുറ ക്രെറ്റ മാർച്ച് 16 ന് വിപണിയിലെത്തിക്കുന്നു. നിലവിലെ എതിരാളികൾക്ക് പുറമെ വരാനിരിക്കുന്ന ചില കോംപാക്റ്റ് എസ്‌യുവികളിൽ നിന്നും പുതിയ ക്രെറ്റ കടുത്ത മത്സരം നേരിടേണ്ടിവരും. 2020 ഓട്ടോ എക്സ്പോയിൽ ആദ്യമായി പ്രവർശിപ്പിച്ചയാണ് ഈ എതിരാളികളിൽ പലരും. അവ ഏതല്ലാമാണെന്ന് നോക്കാം.
മാരുതി സുസുക്കി എസ്-ക്രോസ് പെട്രോൾ
പുറത്തിറങ്ങുന്നത്: 2020 ഏപ്രിൽ
പ്രതീക്ഷിക്കുന്ന വില: 8.5 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ
മാരുതി എസ്-ക്രോസിന് ഇന്ത്യയിൽ ആദ്യമായി ഒരു പെട്രോൾ എഞ്ചിൻ ലഭിക്കുകയാണ് ഈ വർഷം. 1.3 ലിറ്റർ ഡീസൽ എഞ്ചിന് പകരം എർട്ടിഗ, എക്സ് എൽ 6, സിയാസ്, ഫേസ്‌ലിഫ്റ്റഡ് വിറ്റാര ബ്രെസ എന്നിവയുള്ള ബിഎസ്6 മാനദണ്ഡങ്ങൾ അനുസരിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്-ക്രോസിന്. പെട്രോൾ യൂണിറ്റ് 105പിഎസ്/ 138എൻഎം കരുത്ത് നൽകുന്നു. കൂടാതെ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭ്യമാകും. എസ്-ക്രോസിന് ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നത് ഇതാദ്യമായിരിക്കും എന്നതും ശ്രദ്ധേയം.
റിനോ ഡസ്റ്റർ ടർബോ
പുറത്തിറങ്ങുമെന്ന് പ്രതീക്ഷ: ഓഗസ്റ്റ് 2020
പ്രതീക്ഷിക്കുന്ന വില: 13 ലക്ഷം രൂപ
മാരുതിയുടെ പാത പിന്തുടർന്ന് റെനോയും ബിഎസ്6 കാലത്ത് ഡീസൽ എഞ്ചിനുകൾ നിർത്തലാക്കും. പുതിയ ടർബോ വേരിയന്റിനായി 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഡസ്റ്ററിന് ലഭിക്കുന്നത്. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളിൽ 156 പിഎസ് പവറും 250 എൻഎം ടോർക്കുമാണ് ഈ എഞ്ചിൻ നിർമ്മിക്കുന്നത്. ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഡസ്റ്റർ ടർബോയിൽ സാധാരണ എസ്‌യുവിയെക്കാൾ സ്‌പോർട്ടിയായ കോസ്മെറ്റിക് കൂട്ടിച്ചേർക്കലുകളും കാണാമായിരുന്നു. പുതിയ ക്രെറ്റയിലും സെൽറ്റോസിലുമുള്ള 1.4 ലിറ്റർ ടർബോ പെട്രോളിനേക്കാൾ കൂടുതൽ പ്രകടനക്ഷമതയും കരുത്തുമുള്ള ഇന്ത്യയിലെ ഏറ്റവും ശക്തനായ കോംപാക്റ്റ് എസ്‌യുവിയാണ് പുതിയ ഡസ്റ്റർ. 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ പിന്നീട് നിസ്സാൻ കിക്ക്സ് എസ്‌യുവിയ്ക്കും കരുത്തുപകരുമെന്നാണ് പ്രതീക്ഷ.
ഫോക്സ്‌വാഗൺ ടൈഗൺ
പുറത്തിറങ്ങുമെന്ന് പ്രതീക്ഷ: ഏപ്രിൽ 2021
പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ
ഫോക്സ്‍വാഗൺ ബിഎസ്6 കാലഘട്ടത്തിൽ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിച്ച് ഇന്ത്യൻ വിപണിയ്ക്കായി എസ്‌യുവികളുടെ ഒരു നിര തന്നെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ടൈഗൺ കോംപാക്റ്റ് എസ്‌യുവി ഫോക്‌സ്‌വാഗന്റെ പുതിയ പ്രാദേശികവൽക്കരിച്ച പ്ലാറ്റ്‌ഫോമായ എംക്യുബി എ10 ഇന്നിൽ നിർമ്മിക്കുന്ന ആദ്യ മോഡലാണ്. 1.0 ലിറ്റർ ടിഎസ്‌ഐ (110 പിഎസ് / 200 എൻഎം), 1.5 ലിറ്റർ ടിഎസ്‌ഐ യൂണിറ്റ് (150 പിഎസ് / 250 എൻഎം) എന്നിങ്ങനെ രണ്ട് പുതിയ ടർബോ-പെട്രോൾ എഞ്ചിനുകളാണ് ഈ മോഡലിന് കരുത്തുപകരുന്നത്. സിഎൻജി വേരിയൻറ് പിന്നീട് കൂട്ടിച്ചേർത്തേക്കുമെന്നും സൂചനയുണ്ട്. . 1.0 ലിറ്റർ ടർബോ യൂണിറ്റിന്റെ ബിഎസ്6 പതിപ്പ് ഇതിനകം തന്നെ പോളോയിലും വെന്റോയിലുമായി ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക്, ഡിഎസ്‌ജി (ഡ്യുവൽ ക്ലച്ച്) ഓട്ടോമാറ്റിക് (1.5 ലിറ്റർ) ട്രാൻസ്മിഷനുകൾ സഹിതമാണ് ടൈഗൺ ഫോക്‌സ്‌വാഗൺ നൽകുന്നത്. ഈ കോംപാക്റ്റ് എസ്‌യുവി ക്രെറ്റയേക്കാൾ ചെറുതാണെങ്കിലും കണക്റ്റഡ് കാർ ടെക്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ പോലുള്ള പ്രീമിയം സവിശേഷതകളും സ്വന്തമാക്കിയിരിക്കുന്നു.
സ്കോഡ വിഷൻ ഇൻ
പുറത്തിറങ്ങുമെന്ന് പ്രതീക്ഷ: ഏപ്രിൽ 2021
പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ
ഇന്ത്യയ്‌ക്കായുള്ള ഈ സ്‌കോഡ എസ്‌യുവി ഫോക്‌സ്‌വാഗൺ ടൈഗണിന് സമാനമായ വിഡബ്ല്യു ഗ്രൂപ്പിന്റെ എംക്യുബി എ 0 ഇൻ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിക്കുന്നത്. 2020 ഓട്ടോ എക്‌സ്‌പോയിലാണ് വിഷൻ ഇൻ കൺസെപ്റ്റ് സ്കോഡ ആദ്യമായി അവതരിപ്പിച്ചത്. ടൈഗണിലുള്ള അതേ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വിഷൻ ഇന്നിനും. രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക്, ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ഉണ്ടായിരിക്കും. സ്കോഡയുടെ ഈ കോംപാക്റ്റ് എസ്‌യുവിക്ക് ഒരു സിഎൻജി വേരിയന്റും അധികം വൈകാതെ ലഭിച്ചേക്കും. ടൈഗണുമായി പങ്കിടുന്ന സവിശേഷതകളുടെ പട്ടികയിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിമോട്ട് ഫങ്‌ഷനുകൾക്കായി കണക്റ്റഡ് കാർടെക്ക് എന്നിവ ഉൾപ്പെടും.
എംജി ഇസെഡ്‌എസ്
പുറത്തിറങ്ങുമെന്ന് പ്രതീക്ഷ: 2021 ന്റെ തുടക്കത്തിൽ
പ്രതീക്ഷിക്കുന്ന വില: 12 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ
എംജി ഇസെഡ്‌എസ് നിലവിൽ ഇന്ത്യയിൽ അതിന്റെ തനിസ്വരൂപമായ ഇവി പതിപ്പായാണ് ലഭ്യമാകുന്നത്. എന്നിരുന്നാലും, ഹ്യുണ്ടായ് ക്രെറ്റയോട് മത്സരിക്കാനായി ഇസഡ്‌എസിന്റെ പെട്രോൾ പതിപ്പും ഇന്ത്യയിൽ എത്തുമെന്നാണ് സൂചനകൾ. 160 പിഎസും 230 എൻഎമ്മും കരുത്ത് നൽകുന്ന 1.3 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ സഹിതം ഇസെഡ്‌എസിന്റെ ഫേസ്‌ലിഫ്റ്റഡ് അവതാരമാകും ഇത്. ആറ് എയർബാഗുകൾ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്ക്, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളാണ് എംജി ഇസഡ്‌എസ് അതിന്റെ അന്താരാഷ്ട്ര സ്പെക്കിൽ വാഗ്ദാനം ചെയ്യുന്നത്.
ഹവാൽ എഫ് 5
പുറത്തിറങ്ങുമെന്ന് പ്രതീക്ഷ: 2021
പ്രതീക്ഷിക്കുന്ന വില: 12 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെ
2020 ഓട്ടോ എക്‌സ്‌പോയിലാണ് ചൈനീസ് ഓട്ടോമോട്ടീവ് ഗ്രൂപ്പായ ഗ്രേറ്റ് വാൾ മോട്ടോഴ്‌സ് (ജിഡബ്ല്യുഎം) ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിനായി കരുതിവച്ചിരിക്കുന്ന ഹവാൽ എഫ് 5, 2021 ൽ ജിഡബ്ല്യുഎമ്മിന്റെ ആദ്യത്തെ മോഡലാകാം. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് എഫ് 5 ന്റെ കരുത്ത്. 168 പിഎസ് / 285 എൻഎം ഔട്ട്‌പുട്ട്, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇണക്കിച്ചേർത്തിരിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡൽ ഒരു മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. നിലവിലെ ചൈന-സ്പെക്ക് മോഡൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെ സവിശേഷതകളുടെ നീളുന്ന പട്ടികയുമായാണ് വരുന്നത് എന്നതിനാൽ ഈ ക്രെറ്റ എതിരാളി മറ്റുള്ളവരുടെ ഉറക്കം കെടുത്തുമെന്ന് പ്രതീക്ഷിക്കാം.
കൂടുതൽ വായിക്കാം: ഹ്യുണ്ടായ് ക്രെറ്റ ഡീസൽ