Login or Register വേണ്ടി
Login

ടൊയോട്ടയുടെ അള്‍ട്ടിമേറ്റ് യൂട്ടിലിറ്റി വെഹിക്കിള്‍ സെമയില്‍ പ്രദര്‍ശിപ്പിച്ചു

<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
21 Views

ജയ്പൂര്‍:

Toyota Ultimate Utility Vehicle

ലാസ് വേഗാസില്‍ നടക്കുന്ന സെമ (എസ്ഇഎംഎ) മോട്ടോര്‍ ഷോയില്‍, അള്‍ട്ടിമേറ്റ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫങ്ഷണല്‍ പ്രോട്ടോടൈപ് ടൊയോട്ട പ്രദര്‍ശിപ്പിച്ചു. ഒരു സ്‌കൂള്‍ റണ്ണിങ് സോക്കര്‍ മോം മിനി വാന് ബാറ്റ്മാന്‍ പരിവേഷം നല്‍കിയ പോലുള്ള രൂപമാണ് ഈ വാഹനത്തിനുള്ളത്. കാറിന്റെ മേലില്‍ ഘടിപ്പിച്ച ''കൊളാപ്‌സ്ഡ് സ'' എല്‍ഇഡി ബാര്‍ ഏതൊരു ഇരുട്ട് നിറഞ്ഞ പാതയേയും പ്രകാശപൂര്‍ണ്ണമാക്കും. വലിപ്പമേറിയ ഓഫ് റോഡിങ് ടയറുകള്‍, മാറ്റ് ബ്ലാക്ക് പെയിന്റിലുള്ള കാറിന്റെ ''അര്‍ബൺ അസാള്‍ട്ട് വെഹിക്കിള്‍'' ഭാവത്തിന് കരുത്ത് കൂട്ടുന്നു കാറിന്റെ മുന്‍ഭാഗത്ത് ബൈസ ബമ്പറിന്റെ സവിശേഷമായ ഒരു റീഡിസൈനും ഇന്റഗ്രേറ്റഡ് വിഞ്ചും കാണാം.

ടൊയോട്ട ടാക്കോമ 4 ബൈ 4 ആണ് ഈ കാറിന് അടിത്തറ പാകിയിരിക്കുന്നത്. ടാക്കോമ 4 ബൈ 4 ന്റേതായ സവിശേഷമായ ഓഫ് റോഡ് ലക്ഷണങ്ങളും ടൊയോട്ട സിയെയുടെ ബോഡി ഷെല്ലും ഈ ഫങ്ഷണല്‍ പ്രോട്ടോടൈപ്പില്‍ അടങ്ങിയിട്ടുണ്ട്. 22*12 ഇഞ്ച് മോൺസ്റ്റര്‍ എനര്‍ജി 539ബി ഓഫ് റോഡ് വീലുകളുള്ള യുയുവിയില്‍ 33*22 നൈറ്റോ മഡ് ഗ്രാപ്ലര്‍ ടയറുകളാണ് ഉള്ളത്. ഇതിനോടൊപ്പം റൈഡ് ഹൈറ്റ് നാല് ഇഞ്ച് വര്‍ദ്ധിപ്പിക്കുന്നു ഫോര്‍ ലിങ്ക് ലോങ് ട്രാവല്‍ സസ്‌പെന്‍ഷനുമുള്ള യുയുവിയുടെ വീല്‍ ട്രാവല്‍ 15.75 ഇഞ്ചാണ്.

വാഹനത്തിന്റെ ഇന്റീരിയറില്‍ ഹൈ ഡെഫെനിഷന്‍ റെക്കോര്‍ഡിങ് ശേഷിയുള്ള ഫ്‌ളിര്‍ എം-324എക്‌സ്പി നൈറ്റ് വിഷന്‍ ക്യാമറ സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വൈ-ഫൈ ഇന്റര്‍നെറ്റ് അക്‌സെസ്, 17 ഇഞ്ച് മോണീറ്റര്‍, 60 ഇഞ്ച് സോണി എല്‍ഇഡി ടിവി, 2500 വാട്ട് ജെബിഎല്‍ ഓഡിയോ സിസ്റ്റം, ട്രാക്‌വിഷന്‍ മൊബൈല്‍ സാറ്റ്‌ലൈറ്റ് ടെലിവിഷന്‍ റിസീവര്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ടുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഇന്റീരിയറിലുണ്ട്.

ഓഫ് റോഡര്‍ ചേസിസിലുള്ള ഒരു മിനിവാനാണ് ഈ വാഹനം എന്നിരിക്കെ പുതിയ ഇാന്നോവയുടെയും ഫോര്‍ച്യൂണറിന്റേയും ഒരു മിശ്രിത വേര്‍ഷന്‍ നമുക്ക് പ്രതീക്ഷിക്കാവുതാണ്. യുഎസ് ലെ സീയെയിലുള്ള 187പിഎസ് 2.7 ലിറ്റര്‍ പവര്‍ പ്ലാന്റിനോട് താരതമ്യം ചെയ്യാവുന്ന 149പിഎസ് 2.4 ലിറ്റര്‍ എന്‍ജിനാകും ഇാന്നോവയിലുണ്ടാകുക. ഓഫ് റോഡബിലിറ്റിയില്‍ ആഗോളതലത്തില്‍ അറിയപ്പെടു ഹിലക്‌സ് പിക് അപ്പാകും ഫോര്‍ച്യൂണറിന് ആധാരം.

Toyota Ultimate Utility Vehicle

പ്രദര്‍ശിപ്പിച്ച യുയുവിയുടെ എന്‍ജിനെ കുറിച്ചോ മറ്റ് സാങ്കേതികതകളെ കുറിച്ചോ യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ സെമ മോട്ടോര്‍ ഷോയില്‍ 850 ബിഎച്ച്പി കാംറി ടൊയോട്ട പ്രദര്‍ശിപ്പിച്ചതിനാല്‍, പവര്‍പ്ലാന്റ് ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കാം. സെമ മോട്ടോര്‍ ഷോയിലെ പ്രദര്‍ശനത്തിന് ശേഷം, ഈ അള്‍ട്ടിമേറ്റ് യൂട്ടിലിറ്റി വാഹനത്തെ അമേരിക്കയുടെ വടക്കന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്ത് കാനഡയിലേക്കും, അവിടുന്ന് അലാസ്‌കയിലേക്കും കൊണ്ടുപോകും. അമേരിക്കയില്‍ മാത്രമായി 16,500 മൈല്‍ വാഹനം സഞ്ചരിക്കും.

Share via

Enable notifications to stay updated with exclusive offers, car news, and more from CarDekho!

ട്രെൻഡിംഗ് കാറുകൾ

  • ഏറ്റവും പുതിയത്
  • വരാനിരിക്കുന്നവ
  • ജനപ്രിയമായത്
പുതിയ വേരിയന്റ്
ഇലക്ട്രിക്ക്പുതിയ വേരിയന്റ്
Rs.14 - 18.10 ലക്ഷം*
പുതിയ വേരിയന്റ്
Rs.67.65 - 73.24 ലക്ഷം*
പുതിയ വേരിയന്റ്
* എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ