• English
    • Login / Register

    Toyota Urban Cruiser Taisor കളർ ഓപ്ഷനുകൾ വിശദീകരിക്കുന്നു!

    <തിയതി> <ഉടമയുടെപേര്> പ്രകാരം പരിഷ്‌ക്കരിച്ചു

    52 Views
    • ഒരു അഭിപ്രായം എഴുതുക

    മൂന്ന് ഡ്യുവൽ ടോൺ ഷേഡുകൾ ഉൾപ്പെടെ മൊത്തം എട്ട് നിറങ്ങളിൽ ഇത് ലഭ്യമാണ്

    Toyota Urban Cruiser Taisor colour options revealed

    • ആറാമത്തെ മാരുതി-ടൊയോട്ട പങ്കാളിത്ത ഉൽപ്പന്നമായി ടൈസർ  അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു.

    • ഇത് അഞ്ച് വിശാലമായ വേരിയയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു: E, S, S+, G ഒപ്പം V.

    • ഓറഞ്ച്, ചുവപ്പ്, വെളുപ്പ്, ഗ്രെ, സിൽവർ എന്നിവയാണ് ഓഫറിലുള്ള മോണോടോൺ നിറങ്ങൾ.

    • ഡ്യുവൽ ടോൺ ഓപ്ഷനുകൾ ചുവപ്പ്, വെള്ള, സിൽവർ എന്നിവയാണ്, എല്ലാം കറുത്ത റൂഫിലാണ് വരുന്നത്.

    • ഫ്രോങ്‌സിന് സമാനമായ പെട്രോൾ, ടർബോ-പെട്രോൾ, CNG പവർട്രെയിനുകൾ എന്നിവ ലഭിക്കുന്നു.

    • വിലകൾ 7.74 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് (ആരംഭത്തിലുള്ള വില എക്സ്-ഷോറൂം പാൻ-ഇന്ത്യ).

    മാരുതി ഫ്രോങ്ക്സ് അടിസ്ഥാനമാക്കിയുള്ള ടൊയോട്ട അർബൻ ക്രൂയിസർ ടൈസർ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി, ഇത് അഞ്ച് വിശാലമായ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നു. ടൊയോട്ട അതിന്റെ അടിസ്ഥാനത്തിലുള്ള മാരുതി ക്രോസ്ഓവറിൽ നിന്ന് വ്യത്യസ്തമാക്കാൻ ബാഹ്യ രൂപകൽപ്പനയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, കൂടാതെ ഒരു പുതിയ നിറവും ഉൾപ്പെടുത്തിയിട്ടുണ്ട്. മോണോടോൺ ഷേഡുകൾ ഉൾപ്പടെ ടൊയോട്ട ടെയ്‌സർ ലഭ്യമായ എട്ട് കളർ ഓപ്ഷനുകളും നമുക്ക് പരിശോധിക്കാം:

    മോണോടോൺ ഓപ്ഷനുകൾ

    Toyota Urban Cruiser Taisor Lucent Orange

    • ലൂസന്റ്  ഓറഞ്ച്

    Toyota Urban Cruiser Taisor Sportin Red

    • സ്പോർട്ടിൻ ചുവപ്പ്

    Toyota Urban Cruiser Taisor Cafe White

    • കഫേ വൈറ്റ്

    Toyota Urban Cruiser Taisor Enticing Silver

    • എൻടൈസിംഗ് സിൽവർ

    Toyota Urban Cruiser Taisor Gaming Grey

    • ഗെയിമിംഗ് ഗ്രേ

    ഡ്യുവൽ-ടോൺ ഓപ്ഷനുകൾ

    Toyota Urban Cruiser Taisor Sportin Red with Midnight Black roof

    • മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സ്‌പോർട്ടിൻ റെഡ്

    Toyota Urban Cruiser Taisor Enticing Silver with Midnight Black roof

    • മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള എൻടൈസിംഗ് സിൽവർ

    Toyota Urban Cruiser Taisor Cafe White with Midnight Black roof

    • മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള കഫേ വൈറ്റ്

    മാരുതി ഫ്രോങ്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ, നീല, കറുപ്പ്, തവിട്ട് നിറങ്ങളിലുള്ള എക്സ്റ്റീരിയർ പെയിൻ്റ് ഓപ്ഷനുകൾ ടൈസറിൽ ഉണ്ടായിരിക്കില്ല. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് ഫ്രോങ്‌സിൽ ലഭ്യമല്ലാത്ത ഒരു പുതിയ ഓറഞ്ച് ഷേഡ് ഇതിന് ലഭിക്കുന്നു. അതായത്, രണ്ടിനും തുല്യ എണ്ണത്തിൽ ഇരട്ട-ടോൺ ഷേഡുകൾ ലഭിക്കുന്നു, ടൈസറിന്റെ കാര്യത്തിൽ 16,000 രൂപ പ്രീമിയത്തിൽ ലഭിക്കുന്നു.

    ഇതും വായിക്കൂ: ടോപ്-സ്പെക്ക് ടൊയോട്ട ഇന്നോവ ഹൈക്രോസ് വില വർദ്ധനവ്, ബുക്കിംഗ് പുനരാരംഭിച്ചു

    പവർട്രെയിനുകളെക്കുറിച്ച് മനസ്സലാക്കാം

    ടൊയോട്ട ക്രോസ്ഓവറും ഫ്രോങ്‌സിനു സമാനമായ അതേ എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുമായാണ് വാഗ്ദാനം ചെയ്യുന്നത്, അവ ഇനിപ്പറയുന്നു:

     

    സ്പെസിഫിക്കേഷൻ

     

    1.2-ലിറ്റർ N/A പെട്രോൾ

     

    1-ലിറ്റർ ടർബോ-പെട്രോൾ

     

    1.2-ലിറ്റർ പെട്രോൾ CNG

     

    പവർ

    90 PS

    100 PS

    77.5 PS

     

    ടോർക്ക്

    113 Nm

    148 Nm

    98.5 Nm

     

    ട്രാൻസ്മിഷൻ

     

    5-സ്പീഡ് MT, 5-സ്പീഡ് AMT

     

    5-സ്പീഡ് MT, 6-സ്പീഡ് AT

     

      5-സ്പീഡ് MT

    സവിശേഷതകളിൽ സമാനത

    Toyota Urban Cruiser Taisor cabin

    ഫ്രോങ്‌ക്‌സിന്റെ റീബാഡ്ജ് ചെയ്‌ത പതിപ്പായതിനാൽ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന അതേ സെറ്റ് ഉപകരണങ്ങളുമായാണ് ടൈസർ വരുന്നത്. ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC) എന്നിവയുൾപ്പെടെയുള്ള സമാനമായ സുരക്ഷാ ഫീച്ചറുകളും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

    വില പരിധിയും എതിരാളികളും

    Toyota Urban Cruiser Taisor rear

    ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സറിന് 7.74 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് വില (തുടക്കത്തിലേ വില,  എക്സ്-ഷോറൂം പാൻ-ഇന്ത്യ). മാരുതി ബ്രെസ്സ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്‌സോൺ, ഒപ്പം ഹ്യുണ്ടായ് വെന്യു എന്നിവയ്‌ക്ക് ഒരു ക്രോസ്ഓവർ ബദലായി ഇത് നേരിട്ട് മാരുതി ഫ്രോങ്‌സുമായി കിടപിടിക്കുന്നു.

    കൂടുതൽ വായിക്കൂ: അർബൻ ക്രൂയിസർ ടൈസർ AMT

    was this article helpful ?

    Write your Comment on Toyota ടൈസർ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    * എക്സ്ഷോറൂം വില ന്യൂ ഡെൽഹി ൽ

    കാർ വാർത്തകൾ

    • ട്രെൻഡിംഗ് വാർത്ത
    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എസ് യു വി കാറുകൾ

    • ഏറ്റവും പുതിയത്
    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    ×
    We need your നഗരം to customize your experience