ടൊയോട്ട ലാൻഡ് ക്രൂയിസർ ഇന്ത്യയിൽ ഇനി ഇറങ്ങില്ല
<തിയതി> <ഉടമയുടെപേര് > പ്രകാരം പ്രസിദ്ധീകരിച്ചു
- 22 Views
- ഒരു അഭിപ്രായം എഴുതുക
ലാൻഡ് ക്രൂയിസർ LC200 ന് വേണ്ടി ചേർത്തുവച്ചിരുന്ന പണം ഇനി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം! ടൊയോട്ട ലാൻഡ് ക്രൂയിസർ യുഗം ഇന്ത്യയിൽ അവസാനിച്ചു
-
ബി എസ് 6 മാനദണ്ഡങ്ങൾ വരുന്നതിനാലാണ് ലാൻഡ് ക്രൂയിസർ മോഡലുകൾ നിർത്തലാക്കുന്നത്.
-
ഇന്ത്യയ്ക്ക് പുറത്ത് പൂർണമായും നിർമിച്ച മോഡലുകൾ ഇറക്കുമതി ചെയ്‌താണ് ടൊയോട്ട ഈ കാറുകൾ എത്തിച്ചിരുന്നത്.
-
ലാൻഡ് ക്രൂയിസർ പ്രാഡോ 3.0 ലിറ്റർ ഡീസൽ എൻജിനിലാണ് ഇറങ്ങിയിരുന്നത്. 173PS/410 Nm പവറാണ് ഈ കാർ നൽകിയിരുന്നത്.
-
ലാൻഡ് ക്രൂയിസർ LC200 എന്ന മോഡലിൽ 4.5 ലിറ്റർ ഡീസൽ എൻജിനിൽ നിന്ന് 265PS/ 650Nm പവറും ലഭിച്ചിരുന്നു.
-
പുതിയ ജനറേഷൻ ലാൻഡ് ക്രൂയിസർ പണിപ്പുരയിലാണ്.
ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ അടിത്തറ ഉണ്ടായിട്ടും ടൊയോട്ടയ്ക്ക്, ലാൻഡ് ക്രൂയിസർ,ലാൻഡ് ക്രൂയിസർ LC200 എന്നീ മോഡലുകളുടെ വില്പനയിൽ വിജയിക്കാനായില്ല. ഡിജിറ്റൽ കാലഘട്ടത്തിൽ അനലോഗ് സംവിധാനങ്ങളുമായി വന്ന ഈ കാറുകളെ ആരും കൈനീട്ടി സ്വീകരിച്ചില്ല എന്നതാണ് കാരണം. ഇതേ സെഗ്മെന്റിലെ മറ്റ് കാറുകളുമായുള്ള മത്സരത്തിൽ പിടിച്ച് നിൽക്കാൻ ടൊയോട്ടയ്ക്ക് കഴിഞ്ഞില്ല. ബി എസ് 6 കാലഘട്ടം എത്തിയപ്പോൾ അതിലേക്ക് മാറാതെ ഈ മോഡലുകൾ നിർത്തലാക്കാനാണ് ടൊയോട്ട തീരുമാനിച്ചത്.
ഈ രണ്ട് എസ് യു വികളും വില കുറഞ്ഞ മോഡലുകളും ആയിരുന്നില്ല. ചെറിയ ലാൻഡ് ക്രൂയിസർ പ്രാഡോ മോഡൽ 96.27 ലക്ഷം രൂപയ്ക്കും വലിയ ലാൻഡ് ക്രൂയിസർ LC200 മോഡൽ 1.47 കോടി രൂപയ്ക്കും ആയിരുന്നു വിറ്റിരുന്നത്.(ഡൽഹി എക്സ് ഷോറൂം വില). രണ്ടും ഇറക്കുമതി ചെയ്യുന്ന കാറുകളായതിനാലാണ് ഇത്രയധികം വില നൽകേണ്ടി വരുന്നത്.
പ്രാഡോയിൽ 3.0 ലിറ്റർ ഡീസൽ എൻജിൻ ആണ് ഘടിപ്പിച്ചിരുന്നത്. 173PS പവറും 410 Nm ടോർക്കും ലഭിച്ചിരുന്നു. ഈ സെഗ്മെന്റിൽ ഇത് മികച്ച നിലവാരം ആണെങ്കിലും ഇതിന് കൊടുക്കേണ്ടി വരുന്ന കോടികൾ ഈ കണക്ക് നീതികരിക്കുന്നില്ല. വലിയ ലാൻഡ് ക്രൂയിസർ LC200,4.5 ലിറ്റർ വി 8 എൻജിൻ ഉപയോഗിച്ച് 650 Nm ടോർക്ക് നൽകുന്നുണ്ടെങ്കിലും പവർ വെറും 256PS മാത്രമാണ്. ഈ മോഡലിന്റെ പവർ എഫിഷ്യൻസി മികച്ചതല്ലായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഈ എസ്.യു.വികൾ വലിയ സൈസ് കൊണ്ട് കാർ പ്രേമികൾ ഇഷ്ടപ്പെട്ടിരുന്നു എന്നത് സത്യം. മാത്രവുമല്ല,ടൊയോട്ടയിൽ നിന്നായതിനാൽ സുരക്ഷയിലും മികച്ചതായിരുന്നു ഈ മോഡലുകൾ. പ്രാഡോയിൽ 7 എയർ ബാഗുകൾ ഉണ്ടായിരുന്നു. LC200 ൽ അത് 10 എയർ ബാഗുകളായിരുന്നു!
ടൊയോട്ട പുതിയ ജനറേഷൻ ലാൻഡ് ക്രൂയിസറിന്റെ പണിപ്പുരയിലാണെന്ന് സൂചനകളുണ്ട്. LC200 നേക്കാൾ മികച്ചതും ഹൈബ്രിഡ് മോഡലുമായിരിക്കും ഇനി ഭാവിയിൽ എത്തുക. എന്നാൽ ഇത് ഇന്ത്യയിൽ ഇറക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.